കോട്ടയം: (piravomnews.in) പ്രണയിച്ച പെൺകുട്ടി വിദേശത്തേക്ക് പോയതിന്റെ അമര്‍ഷത്തിൽ പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ പെൺകുട്ടിയുടെ അച്ഛന്‍റെ ഫോണിലേക്ക് അയച്ചുകൊടുത്ത യുവാവ് പിടിയിൽ.
കോട്ടയം കടുത്തുരുത്തി സ്വദേശി ജോബിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെര്‍ച്വൽ ഫോൺ അപ്ലിക്കേഷൻ ഉപയോഗിച്ചായിരുന്നു കുറ്റകൃത്യം.
മാസങ്ങൾക്ക് മുൻപാണ് ജോബിന്റെ പെൺസുഹൃത്ത് വിദേശ പഠനത്തിനായി പോകുന്നത്. താനുമായി അടുപ്പത്തിലായിരുന്ന പെൺകുട്ടിയെ മാതാപിതാക്കൾ നിർബന്ധിച്ച് വിദേശത്തേക്ക് പറഞ്ഞു വിടുകയായിരുന്നു എന്നാണ് പ്രതി വിശ്വസിച്ചിരുന്നത്.
ഇതിന്റെ അമർഷം മൂലമായിരുന്നു വെർച്വൽ ഫോൺ അപ്ലിക്കേഷൻ ഉപയോഗിച്ച് വിദേശ നമ്പറുകൾ വഴി ചിത്രങ്ങൾ പെൺകുട്ടിയുടെ അച്ഛന് വാട്സ്ആപ് മുഖാന്തരം ജോബിൻ അയച്ചുകൊടുത്തത്. ഐപി അഡ്രസോ സിമ്മോ കണ്ടെത്താൻ സാധിക്കാത്ത വ്യാജ നമ്പറുകളായിരുന്നു ഇത്.
ചിത്രങ്ങൾ കാണാൻ വൈകിയാൽ വാട്സ്ആപ്പ് കോൾ വഴി പ്രതി മാതാപിതാക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പ്രതിയുടെ ശല്യം സഹിക്ക വയ്യാതെ പെൺകുട്ടിയുടെ മാതാപിതാക്കൾ കടുത്തുരുത്തി പൊലീസിനെ സമീപിച്ചതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസമാണ് പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്ന ജോബിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്.
തുടർന്നുള്ള ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ജോബിന്റെ ഫോണും ലാപ്ടോപ്പും പോലീസ് ഫോറൻസിക് പരിശോധനയ്ക്കായി അയച്ചു. 14 ദിവസത്തേക്ക് പ്രതിയെ റിമാൻഡ് ചെയ്തു.
Angry that the girl he #loved went #abroad, the #young man who sent #private pictures to her #father's phone was #arrested