#mukesh | മുകേഷിന്റെ ജാമ്യത്തിൽ അപ്പീലില്ല?; ഹൈക്കോടതിയെ സമീപിക്കാൻ പരാതിക്കാരി

#mukesh | മുകേഷിന്റെ ജാമ്യത്തിൽ അപ്പീലില്ല?; ഹൈക്കോടതിയെ സമീപിക്കാൻ പരാതിക്കാരി
Sep 9, 2024 08:45 PM | By Amaya M K

കൊച്ചി : (piravomnews.in) നടൻ മുകേഷിനു ജാമ്യം ലഭിച്ച സാഹചര്യത്തിൽ ഇതിനെതിരെ അപ്പീലിനു പോകുന്ന കാര്യത്തിൽ ആകെ കുരുങ്ങി സർക്കാർ.

പ്രോസിക്യൂഷൻ അപ്പീൽ സമർപ്പിക്കുന്നില്ലെങ്കിൽ ഹൈക്കോടതിയെ സമീപീക്കാൻ പരാതിക്കാരി ഒരുങ്ങുന്ന സാഹചര്യത്തിലാണ് ഇത്. ഹർജി ഹൈക്കോടതി പരിഗണിച്ചാൽ ഇവിടെ സർക്കാരിനു നിലപാടു വ്യക്തമാക്കേണ്ടി വരും.

അതുകൊണ്ടുതന്നെ ഇപ്പോൾ എന്തു നിലപാട് എടുക്കുന്നു എന്നതും പ്രസക്തമാകും. അപ്പീൽ നൽകുന്ന കാര്യത്തിൽ അഭിഭാഷരുമായി ആലോചിച്ചു രണ്ടു ദിവസത്തിനുള്ളിൽ തീരുമാനമെടുക്കും എന്നാണു പരാതിക്കാരി പറയുന്നു.

ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ മുകേഷ്, ഇടവേള ബാബു തുടങ്ങി ആറു പേർക്കെതിരെയാണ് അന്വേഷണം.

ഇതിൽ മുകേഷിനും ഇടവേള ബാബുവിനും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. ഇതിനെതിരെ അപ്പീൽ സമർപ്പിക്കുന്ന കാര്യത്തിലാണ് സർക്കാര്‍ വെള്ളം കുടിക്കുന്നത്.

അപ്പീല്‍ നൽകാതിരുന്നാൽ കേസന്വേഷണത്തെ ബാധിക്കുമെന്ന നിലപാടായിരുന്നു പ്രോസിക്യൂഷനും തുടക്കത്തിൽ. എന്നാൽ ഉത്തരവിനെതിരെ അപ്പീൽ നൽകുന്നതിൽനിന്നു പിൻവാങ്ങുന്ന നടപടിയാണ് പ്രോസിക്യൂഷൻ നിലവിൽ സ്വീകരിക്കുന്നത്.

അപ്പീൽ നൽകേണ്ടെന്ന ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഇത് എന്നാണു വിവരം. മുകേഷിനു മുൻകൂർ ജാമ്യം നൽകിയ സെഷൻസ് കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനു നൽകിയ കത്തും മടക്കിയേക്കും.

അപ്പീലിനു സാധ്യതയില്ലെന്നു വ്യക്തമാക്കിക്കൊണ്ടായിരിക്കും ഇത്. സെഷൻ‍സ് കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാനുള്ള നടപടികൾ ആരംഭിച്ചതിനുശേഷമാണ് പ്രോസിക്യൂഷന്റെ പിന്നോട്ടുപോക്ക്.

നിയമവശങ്ങൾ കൃത്യമായി വിലയിരുത്തിയശേഷം മാത്രം തുടർനടപടി മതി എന്നാണു നിലവിലെ നിലപാട്. 15 വർഷം മുൻപുള്ള കാര്യമാണ് പരാതിയിലുള്ളതെന്നും സെഷൻസ് കോടതിക്കു പിന്നാലെ ഹൈക്കോടതിയിൽനിന്നുകൂടി തിരിച്ചടി ഉണ്ടായാൽ സമാനമായ മറ്റു കേസുകളെ കൂടി പ്രതികൂലമായി ബാധിക്കുമെന്നും അപ്പീലിലെ വീണ്ടുവിചാരത്തിനു കാരണമായി പ്രോസിക്യൂഷൻ പറയുന്നു.

മുകേഷിന്റെ മുൻകൂർ ജാമ്യത്തിനെതിരെ അപ്പീൽ നൽകിയില്ലെങ്കിൽ ഇടവേള ബാബുവിന്റെ കാര്യത്തിലും സമാന നിലപാട് സ്വീകരിക്കേണ്ടിവരും. 

No #appeal on #Mukesh's #bail?; #Complainant to #approach #HighCourt

Next TV

Related Stories
 #arrested | സ്ത്രീകൾക്ക് എഫ്ബിയിൽ അശ്ലീല വീഡിയോ അയച്ച ബിജെപിക്കാരനായ കണ്ടക്ടർ പിടിയിൽ

Oct 5, 2024 10:50 AM

#arrested | സ്ത്രീകൾക്ക് എഫ്ബിയിൽ അശ്ലീല വീഡിയോ അയച്ച ബിജെപിക്കാരനായ കണ്ടക്ടർ പിടിയിൽ

സ്വകാര്യ ബസ്‌ കണ്ടക്ടറായ മൂവാറ്റുപുഴ ആരക്കുഴ മുല്ലപടി കുഴിത്തടത്തിൽ വീട്ടിൽ എം ടിനോജിനെയാണ്‌ കൊച്ചി സിറ്റി സൈബർ പൊലീസ്‌ അറസ്റ്റ്‌...

Read More >>
#PudhupalliSadhu | കാടുകയറിയ പുതുപ്പള്ളി സാധുവിനെ കണ്ടെത്തി

Oct 5, 2024 10:46 AM

#PudhupalliSadhu | കാടുകയറിയ പുതുപ്പള്ളി സാധുവിനെ കണ്ടെത്തി

മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപത്തു നിന്നാണ് ആനയെ കണ്ടെത്തിയത്. ആനയ്ക്ക് വലിയ പരിക്കുകളില്ലെന്നു വനപാലകർ...

Read More >>
#ArakawalShark | അറക്കവാൾ സ്രാവ്‌ സംരക്ഷണം: ശാസ്‌ത്രസംഗമം 17ന്‌

Oct 5, 2024 10:40 AM

#ArakawalShark | അറക്കവാൾ സ്രാവ്‌ സംരക്ഷണം: ശാസ്‌ത്രസംഗമം 17ന്‌

നാല് അറക്കവാൾ സ്രാവിനങ്ങൾ ഇന്ത്യയിൽ കാണപ്പെടുന്നതായാണ് റിപ്പോർട്ട്‌. എന്നാൽ, കഴിഞ്ഞ കുറച്ച്‌ പതിറ്റാണ്ടുകളായി ഇവയിൽ ഒന്നിനെമാത്രമാണ് ഇന്ത്യൻ...

Read More >>
#accident | രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചുകയറി അപകടം; രോഗി ആശുപത്രിയില്‍വെച്ച് മരിച്ചു

Oct 5, 2024 10:31 AM

#accident | രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചുകയറി അപകടം; രോഗി ആശുപത്രിയില്‍വെച്ച് മരിച്ചു

ആംബുലന്‍സ് ഡ്രൈവറും ഒപ്പമുണ്ടായിരുന്നവരും പരിക്കില്ലാതെ രക്ഷപെട്ടു. രോഗി പിന്നീട് ആശുപത്രിയില്‍ വെച്ച് മരിച്ചു. പുലര്‍ച്ചെ നാലിനായിരുന്നു...

Read More >>
#Trikkakara | തൃക്കാക്കര നഗരസഭ ; യുഡിഎഫില്‍ തമ്മിലടി , രാജിക്കൊരുങ്ങി ലീഗ് വനിതാ കൗണ്‍സിലര്‍

Oct 5, 2024 10:17 AM

#Trikkakara | തൃക്കാക്കര നഗരസഭ ; യുഡിഎഫില്‍ തമ്മിലടി , രാജിക്കൊരുങ്ങി ലീഗ് വനിതാ കൗണ്‍സിലര്‍

വൈസ് ചെയർമാൻ തെരഞ്ഞെടുപ്പ് അടുത്തയാഴ്ച നടക്കാനിരിക്കെ ഭരണസമിതിയിലെ ഭിന്നത യുഡിഎഫ് നേതൃത്വത്തിന്...

Read More >>
#accident | ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം

Oct 5, 2024 10:12 AM

#accident | ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം

അപകടത്തിൽ ഗുരുതര പരിക്കേറ്റ മുസ്തഫയെ ഉടൻ തന്നെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...

Read More >>
Top Stories










Entertainment News