കൊല്ലം: (piravomnews.in) കുഞ്ഞിന് പാല് നൽകിയില്ലെന്ന് ആരോപിച്ച് 19കാരിയായ അമ്മയെ ഭർതൃവീട്ടുകാർ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി കൊല്ലം നീണ്ടകര നീലേശ്വരം തോപ്പ് സ്വദേശി അലീനയാണ് ക്രൂരമർദ്ദനത്തിന് ഇരയായത്.
പ്രസവം കഴിഞ്ഞ് 27-ാം ദിവസമായിരുന്നു മർദ്ദനം. യുവതിയുടെ കയ്യും കാലും കെട്ടിയിട്ട് മർദ്ദിച്ചുവെന്നും പരാതിയിൽ പറയുന്നു. ഭർത്താവും ഭർത്താവിന്റെ സഹോദരനും ഭർതൃപിതാവും ഭർതൃമാതാവും ചേർന്നാണ് മർദ്ദിച്ചത്.
മർദ്ദനത്തിൽ യുവതിയുടെ ശരീരമാസകലം മുറിവേറ്റിട്ടുണ്ട്. സംഭവത്തിൽ പരാതി നൽകിയിട്ടും ചവറ പൊലീസ് കേസെടുത്തില്ലെന്നും പരാതിയിലുണ്ട്.
#Wounds all #over the #body; A 19-year-old #woman was #brutally #beaten up for #allegedly not #giving #milk to her baby