കൊച്ചി . .. അശാസ്ത്രീയ ഗതാഗത നീയന്ത്രണം,ഉദ്യോഗസ്ഥ പീഡനം അവസാനിപ്പിക്കുക;സി ഐ ടി യു കളക്ടർക്ക് നിവേദനം നല്‌കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അനധിക്രതമായി ഗതാഗതം തിരിച്ചു വിടുകയും,നഗരത്തിൽ ഗതാഗത കുരുക്ക് ഉണ്ടാവുകയും ചെയുന്നത് വാഹനം നിശ്ചിത സമയത്ത് ഓടിച്ച് എത്തുവാൻ തൊഴിലാളികൾക്ക് കഴിയുന്നില്ല . ഇതിനിടയിൽ ഉദ്യോഗസ്ഥർ വൈരാഗ്യ ബുദ്ധിയോടെ നിസാര പിഴവുകൾക്ക് പോലും തൊഴിലാളിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുകയും,നിർബന്ധിത പിരിവ് നടത്തുകയും ചെയുന്നുവെന്ന് യൂണിൻ ആരോപ്പിക്കുന്നു. പൊതു ഗതാഗത സംവിധാനത്തെ പ്രോത്സാഹിപ്പിക്കുന്ന തിന് പകരം ദ്രോഹിക്കുകയും അതുമൂലം പൊതുഗതാഗത രംഗത്തെ ആശ്രയിക്കുന്നവർക്ക് ബുദ്ധമുട്ടുണ്ടാക്കുകയുമാണ് ചെയ്യുന്നത്. നിരവധി ബസുകളിലായി നഗരത്തിൽ നിന്നും നഗരത്തിലേക്കും ആയിരക ണക്കിന് ആളുകളാണ് ദിനംപ്രതി യാത്ര ചെയ്യുന്നത്. ഈ യാത്ര ക്കാരെയാകെ ബുദ്ധിമുട്ടിക്കും വിധമാണ് പുതിയതായി ചാർജെടുക്കുന്ന ഉദ്യോഗസ്ഥരുടെ ട്രാഫിക് പരിഷ്‌കാരങ്ങൾ. 30 വർഷം മുൻപ് വാഹനങ്ങൾ താരതമ്യേന കുറവായിരുന്ന സമയത്തുള്ള ടൈം ഷെഡ്യൂൾ ആണ് ഇപ്പോഴും ഉള്ളത്. ഈ സമയക്രമം (Time Schedule) പാലിച്ചുകൊണ്ട് സർവ്വീസ് നടത്തുന്ന ബസുകൾക്ക് ഈ ട്രാഫിക് പരിഷ്കാരങ്ങളുടെ ഭാഗ മായി വഴിതിരിച്ച് വിടുന്നതുമൂലം സമയക്രമം പാലിക്കാൻ സാധിക്കാതെ വരികയും ട്രിപ് കട്ട് ചെയ്യേണ്ട അവസ്ഥയും ഉണ്ടാകുന്നു.
ആർ ടി ഓ, പോലീസ്, എം വി ഡി ഉദ്യോഗസ്ഥന്മാർ, കൂടാതെ ഹോംഗാർഡുകളുടെ പക്കൽ നിന്നുപോലും പീഡനം ഏറ്റുവാങ്ങി കൊണ്ട് ജോലി ചെയ്യേണ്ട സ്ഥിതി യാണ് ജില്ലയിലെ ബസ് ജീവനക്കാർക്കുള്ളത്. സർവ്വീസ് നടത്തുന്ന സമ യത്തു പോലും റോഡിൽ തടഞ്ഞു നിർത്തി പരിശോധനയുടെ പേരിൽ പിടിച്ചിടുകയും നിസാര കാര്യങ്ങൾക്കു പോലും ലൈസൻസ് സസ്പെൻഡ് ചെയ്യുന്ന രീതി ഇപ്പോൾ വ്യാപകമായി കഴിഞ്ഞു. ഇങ്ങനെ ദീർഘ നാളത്തേക്ക് സസ്പെൻഡ് ചെയ്യുമ്പോൾ മറ്റൊരു തൊഴിലും വശമില്ലാത്ത ഇവരുടെ കുടുംബം പട്ടിണിയിലാവുകയാണ്. എല്ലാത്തരത്തിലും ബസ് മേഖലയെയും അതുവഴി തൊഴിലാളികളേയും ദ്രോഹിക്കുന്ന നടപടികളാണ് ഉദ്യോഗസ്ഥ തലത്തിൽ നിന്ന് ഉണ്ടാവുന്നത്. ജില്ലയിൽ പരിഹരിക്കേണ്ടതായിട്ടുള്ള ചില വിഷയങ്ങൾ താഴെ ചൂണ്ടികാ ട്ടുന്നു.

1. ബസ് ജീവനക്കാർക്ക് നേരെയുള്ള പോലീസ് R.T.O, MVD ഉദ്യോഗസ്ഥ രുടെ അനാവശ്യ നടപടികളും നിസാര കാര്യങ്ങൾക്കു പോലും ലൈസൻസ് സസ്പെൻഡ് ചെയ്യുന്ന നടപടികളും അവസാനിപ്പിക്കുക.
2. 30 വർഷത്തിലേറെ പഴക്കമുള്ള ബസുകളുടെ റണ്ണിംഗ് ടൈം കാലോചി തമായി പരിഷ്കരിക്കുക. ആവശ്യമായ റണ്ണിംഗ് ടൈം അനുവദിക്കുക.
3. ഗതാഗത കുരുക്കിന് പരിഹാരമായി ഒന്നിടവിട്ട ദിവസങ്ങളിൽ ഒറ്റ ഇരട്ട നമ്പറിലുള്ള സ്വകാര്യ വാഹനങ്ങൾ നിരത്തിൽ ഇറക്കുന്നതിനുള്ള നടപടി സ്വീകരിക്കുക.
4. പൊതുഗതാഗതം സംരക്ഷിക്കുക.
5. റോഡുകളിലെ അനധികൃത പാർക്കിങ് അവസാനിപ്പിക്കുക.
നിരവധി സാധാരണക്കാരായ ആളുകളുടെ ആശ്രയമാണ് സ്വകാര്യ ബസും കൾ. നഗരത്തിൽ ജോലി ചെയ്യുന്ന വൃദ്ധരായ ആളുകൾ, സ്ത്രീകൾ, പഠ നാവശ്യത്തിനായി എത്തുന്ന വിദ്യാർത്ഥികൾ എന്നിവർ യാത്ര ചെയ്യുന്നത് സ്വകാര്യ ബസുകളിലാണ്. ആയതിനാൽ അനാവശ്യമായ പരിശോധനക ളിൽ നിന്നും അശാസ്ത്രീയമായ ട്രാഫിക് പരിഷ്‌കാരങ്ങളിൽ നിന്നും സ്വകാര്യ ബസുകളെ ഒഴിവാക്കണമെന്നും, മേൽ ചൂണ്ടികാണിച്ച വിഷയ ങ്ങൾ പരിഹരിക്കുന്നതിന് പോലീസ്, ട്രാഫിക് പോലീസ്, മോട്ടോർ വാഹനവകുപ്പ്, PWD എന്നീ സർക്കാർ വകുപ്പുകളുടെ സംയുക്ത യോഗം തൊഴിലാളി സംഘടനകളുമായി വിളിച്ച് ചേർത്ത് മേൽ പറഞ്ഞ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുന്നതിന് ആവശ്യമായ ഒരു വേദി ഒരുക്കണമെന്നും യൂണിയൻ ജില്ലാ പ്രസിഡൻ്റ് വി. സലിം, ജില്ലാ സെക്രട്ടറി കെ.കെ.കലേശൻ, കെ.പി.പോളി, കെ.ജെ.റോബിൻ എന്നിവർ കളക്‌ടറെ കണ്ട് അഭ്യർത്ഥിച്ചു.
Unscientific traffic control, stop official harassment; CITU submits petition to collector
