---
title: "#accident | അജ്ഞാത വാഹനമിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം"
english_title: "A #young #woman #traveling on a #scooter met a tragic end after being hit by an #unknown #vehicle"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/226035/a-young-woman-traveling-on-a-scooter-met-a-tragic-end-after-being-hit-by-an-unknown-vehicle"
published_at: "2024-08-06T13:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b1dce386aff_accident.jpg"
keywords: []
---

# #accident | അജ്ഞാത വാഹനമിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം

> **Lead Summary:** തിരുവനന്തപുരം: തിരുവനന്തപുരം കരകുളം പാലത്തിന് സമീപം അജ്ഞാത വാഹനമിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. 

## Article Content

തിരുവനന്തപുരം: തിരുവനന്തപുരം കരകുളം പാലത്തിന് സമീപം അജ്ഞാത വാഹനമിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. 

ആര്യനാട് - പുതുകുളങ്ങര സ്വദേശി ഗീത (37) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെ സ്കൂട്ടറിൽ പേരൂർകട ഭാഗത്തേക്ക് പോകുയായിരുന്ന യുവതിയെ എതോ വാഹനം തട്ടിവീഴ്ത്തുകയായിരുന്നു.

റോഡിൽ വീണ ​ഗീതയുടെ തലക്ക് ​ഗുരുതരമായി പരിക്കേറ്റു. നാട്ടുകാർ മെഡിക്കൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അരുവിക്കര പോലീസ് കേസെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/226035/a-young-woman-traveling-on-a-scooter-met-a-tragic-end-after-being-hit-by-an-unknown-vehicle)