#ration | റേഷൻ വ്യാപാരികൾ അനിശ്ചിതകാല സമരത്തിലേക്ക്; ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ഓണക്കാലത്ത് റേഷൻ കടകൾ അടച്ചിടും

#ration | റേഷൻ വ്യാപാരികൾ അനിശ്ചിതകാല സമരത്തിലേക്ക്; ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ഓണക്കാലത്ത് റേഷൻ കടകൾ അടച്ചിടും
Jul 22, 2024 10:29 AM | By Amaya M K

തിരുവനന്തപുരം: (piravomnews.in) രണ്ടുതവണ സമരം ചെയ്തിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല സമീപനം ഉണ്ടാകാത്ത പശ്ചാത്തലത്തിൽ അനിശ്ചിതകാല സമരത്തിലേക്ക് പോകാൻ റേഷൻ വ്യാപാരികൾ.

അടുത്തമാസം പകുതിയോടെ കടകൾ പൂർണമായി അടച്ചിട്ട് സമരം ചെയ്യാനാണ് റേഷൻ കോ-ഓർഡിനേഷൻ സമിതിയുടെ നീക്കം.

സമരത്തിലേക്ക് പോയാൽ ഓണക്കാലത്ത് പൊതുവിതരണ രംഗം വലിയ പ്രതിസന്ധിയിലായേക്കും. സമരത്തിന്റെ കാര്യങ്ങൾ തീരുമാനിക്കാൻ താലൂക്ക് തലത്തിൽ സമിതി ചർച്ച തുടങ്ങി.

കട അടച്ചുള്ള സമരം നടത്തിയിട്ടും സർക്കാരിന്റെ കണ്ണ് തുറന്നില്ല. റേഷൻ വ്യാപാരികളുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് ഉറപ്പുനൽകിയതല്ലാതെ തീരുമാനമെന്നും സർക്കാർ തലത്തിൽ ഉണ്ടായില്ല.

വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക. കിറ്റ് കമ്മീഷൻ നൽകുക. കെ.ടി.പി.ഡി.എസ് ആക്റ്റിലെ അപാകതകൾ പരിഹരിക്കുക, തുടങ്ങിയ വിവിധ ആവശ്യങ്ങളാണ് റേഷൻ വ്യാപാരികൾ മുന്നോട്ടുവെക്കുന്നത്.

ഇക്കാര്യത്തിൽ ഒന്നും സർക്കാർ ഇടപെടാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല സമരത്തിലേക്ക് പോകാൻ വ്യാപാരികൾ ഒരുങ്ങുന്നത്.

അതേസമയം വിദഗ്ധസമിതി റിപ്പോർട്ട്, ഭക്ഷ്യമന്ത്രിയുടെ പക്കൽ എത്തിയെങ്കിലും അന്തിമ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണ്.

ഓണം അടക്കമുള്ള ഉത്സവ സീസണുകൾ വരാനിരിക്കെ റേഷൻ വ്യാപാരികൾ സമരത്തിലേക്ക് പോയാൽ പൊതുവിതരണരംഗം പ്രതിസന്ധിയിലായേക്കും.

#Ration #traders to go on #indefinite #strike; #Ration #shops will be #closed #during #Onam if the #demand is #not #accepted

Next TV

Related Stories
വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; സ്കൂൾ പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്തു

Jul 18, 2025 08:46 PM

വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; സ്കൂൾ പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്തു

എസ് സുജയെ സസ്പെൻഡ് ചെയ്‌ത്‌ സ്‌കൂൾ മാനേജരാണ് ഉത്തരവ് ഇറക്കിയത്. പ്രധാന അധ്യാപികയ്ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ...

Read More >>
കെഎസ്ആർടിസി ബസിനുള്ളിൽ കുഴഞ്ഞു വീണു ബോധരഹിതയായ സ്ത്രീക്ക് രക്ഷകയായി നഴ്‌സിങ് ഓഫീസര്‍

Jul 18, 2025 08:32 PM

കെഎസ്ആർടിസി ബസിനുള്ളിൽ കുഴഞ്ഞു വീണു ബോധരഹിതയായ സ്ത്രീക്ക് രക്ഷകയായി നഴ്‌സിങ് ഓഫീസര്‍

ബസിനുള്ളിൽ കുറച്ചു യാത്രക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. സ്റ്റാൻഡിൽ നിന്നും പുറപ്പെട്ട ബസിനുള്ളിൽ നിന്നും നിലവിളി കേട്ടാണ് മുൻസീറ്റിൽ ഇരുന്ന...

Read More >>
'പുറത്ത് പറഞ്ഞാൽ കാലും കയ്യും തല്ലിയൊടിക്കുമെന്ന് അമ്മ പറഞ്ഞു, സഹിക്കാന്‍ വയ്യാതായതോടെയാ അച്ഛന്റെ അടുത്തേക്ക് പോയത്'; വെളിപ്പെടുത്തലുമായി അഞ്ചുവയസുകാരൻ

Jul 18, 2025 07:39 PM

'പുറത്ത് പറഞ്ഞാൽ കാലും കയ്യും തല്ലിയൊടിക്കുമെന്ന് അമ്മ പറഞ്ഞു, സഹിക്കാന്‍ വയ്യാതായതോടെയാ അച്ഛന്റെ അടുത്തേക്ക് പോയത്'; വെളിപ്പെടുത്തലുമായി അഞ്ചുവയസുകാരൻ

ട്യൂഷന് പോകാത്തതിനാലാണ് കുട്ടിയെ മർദ്ദിച്ചത്. സുഹൃത്തിനെ ഇഷ്ടമില്ലെന്ന് പറഞ്ഞതും അമ്മയെ ചൊടിപ്പിച്ചു. മർദ്ദനത്തെ തുടർന്ന് കുട്ടി തിരുവനന്തപുരം...

Read More >>
എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ചു

Jul 17, 2025 12:52 PM

എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ചു

സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് നടത്തിയ പരിശോധനയിലും കെട്ടിടത്തിലേക്ക് ഏറെ താഴ്ന്ന് അപകടാവസ്ഥയില്‍ കിടക്കുന്ന വൈദ്യുതി ലൈന്‍ കണ്ടെത്തി...

Read More >>
വേദനയ്ക്കിടയിലും സുരക്ഷിതമായി ഒതുക്കിനിര്‍ത്തി ; സ്‌കൂൾബസ് ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം, ഡ്രൈവർക്ക് ദാരുണാന്ത്യം

Jul 17, 2025 10:20 AM

വേദനയ്ക്കിടയിലും സുരക്ഷിതമായി ഒതുക്കിനിര്‍ത്തി ; സ്‌കൂൾബസ് ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം, ഡ്രൈവർക്ക് ദാരുണാന്ത്യം

വാഹനത്തില്‍ അപ്പോള്‍ ഒമ്പത് വിദ്യാര്‍ഥികളും സ്‌കൂള്‍ ജീവനക്കാരിയും ഉണ്ടായിരുന്നു. സഹദേവന്‍ കുഴഞ്ഞുവീണപ്പോള്‍ ജീവനക്കാരി വാഹനത്തില്‍നിന്ന്...

Read More >>
കുട്ടികൾക്കുനേരെ അശ്ലീലപ്രദർശനം; പ്രതി പിടിയിൽ

Jul 17, 2025 10:00 AM

കുട്ടികൾക്കുനേരെ അശ്ലീലപ്രദർശനം; പ്രതി പിടിയിൽ

കുട്ടികൾ സ്കൂൾ വിട്ട് വീട്ടിലേക്ക് നടക്കുമ്പോൾ റോഡിൽ വച്ച് അശ്ലീലച്ചുവയുള്ള വാക്കുകൾ പറഞ്ഞ്‌ അമാനിച്ച്‌ പ്രതി നഗ്‌നതാപ്രദർശനം നടത്തി....

Read More >>
Top Stories

News Roundup

//Truevisionall