കൊച്ചിയിൽ പതിനാറ് വയസുള്ള ആണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഇരുപത്തിയൊന്നുകാരി അറസ്റ്റില്‍

കൊച്ചിയിൽ പതിനാറ് വയസുള്ള ആണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഇരുപത്തിയൊന്നുകാരി അറസ്റ്റില്‍
Jan 21, 2022 04:23 PM | By Piravom Editor

കൊച്ചി.... പതിനാറ് വയസുള്ള ആണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഇരുപത്തിയൊന്നുകാരി അറസ്റ്റില്‍. അസം സ്വദേശിനിയെയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ഡിസംബര്‍ അവസാനമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആണ്‍കുട്ടിയുമായുള്ള യുവതിയുടെ സൗഹൃദം പ്രണയത്തിന് വഴിമാറുകയായിരുന്നു. തുടര്‍ന്ന് ഒരുമിച്ച് ജീവിക്കാനായി ഇരുവരും നാട് വിടുകയായിരുന്നു എന്നാണ് യുവതി പൊലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്. നാട്ടില്‍ താമസിക്കുകയാണെങ്കില്‍ കല്യാണം കഴിച്ച് ഒരുമിച്ച് ജീവിക്കാനാവില്ലെന്ന് പറഞ്ഞ് യുവതി ആണ്‍കുട്ടിയെ നിര്‍ബന്ധപൂര്‍വ്വം കല്‍ക്കട്ടയിലേക്ക് കൂടിക്കൊണ്ട് പോകുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.

കല്‍ക്കട്ടയിലെത്തിയ ശേഷം യുവതി ആണ്‍കുട്ടിയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. അതേസമയം, സംഭവം പുറത്തറിയുന്നത് യുവതിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ്. ഇതേതുടര്‍ന്ന് അന്വേഷണം ആരംഭിച്ച പൊലീസ് കല്‍ക്കട്ടയിലെത്തി ഇരുവരെയും ഒരു ലോഡ്ജില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് ആണ്‍കുട്ടിയുടെ മൊഴിയില്‍ പൊലീസ് യുവതിക്കെതിരെ പോക്സോ കേസ് റജിസ്റ്റര്‍ ചെയ്ത് യുവതിയെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ആണ്‍കുട്ടിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി.

21-year-old girl arrested for abducting and sexually abusing 16-year-old boy in Kochi

Next TV

Related Stories
അക്ഷരോത്സവം - 2022 സംഘടിപ്പിച്ചു

May 23, 2022 06:00 PM

അക്ഷരോത്സവം - 2022 സംഘടിപ്പിച്ചു

അക്ഷരലോകത്തിലേക്ക് ഇറങ്ങിച്ചെന്ന് അക്ഷരങ്ങളെ തൊട്ടറിയുന്നതിനും കളികളിലൂടെയും പാട്ടിലൂടെയും അക്ഷരങ്ങളെ സ്വന്തം കൈക്കുള്ളിലാക്കാനും...

Read More >>
വെള്ളരിൽ കേരളാ പേപ്പർമിൽ ഇന്ന് മുഖ്യമന്ത്രി ഉത്ഘാടനം ചെയ്യും

May 19, 2022 06:54 AM

വെള്ളരിൽ കേരളാ പേപ്പർമിൽ ഇന്ന് മുഖ്യമന്ത്രി ഉത്ഘാടനം ചെയ്യും

ദിനപത്രങ്ങള്‍, പുസ്തകങ്ങള്‍, മാഗസിനുകള്‍, നോട്ട്ബുക്കുകള്‍ എന്നിവയ്ക്ക് ആവശ്യമായ ന്യൂസ് പ്രിന്റ് നല്‍‍കുക എന്ന ലക്ഷ്യത്തോടെയാണ് കോട്ടയം...

Read More >>
മോഹൻലാലിന് ഇഡി നോട്ടിസ്

May 14, 2022 06:45 PM

മോഹൻലാലിന് ഇഡി നോട്ടിസ്

പുരാവസ്തുതട്ടിപ്പിലൂടെ കോടികൾ തട്ടിയ മോൻസൺ മാവുങ്കലിനെതിരേയുള്ള കേസിൽ വിവരങ്ങൾ തേടുന്നതിനായി ആണ് മോഹൻലാലിനോട് ഹാജരാക്കാൻ ഇ.ഡി. നിർദ്ദേശം...

Read More >>
ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് രാജിവെച്ചു

May 14, 2022 06:26 PM

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് രാജിവെച്ചു

ബിജെപി നേതൃത്വം ആവശ്യപ്പെട്ടതിനെ തുടർന്നാണ് രാജി. ഇന്നലെ അദ്ദേഹം ഡൽഹിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും ബിജെപി ദേശീയ അദ്ധ്യക്ഷൻ...

Read More >>
അഘോരി സന്യാസി പ്രമുഖൻ ശ്രീ ശ്രീ കൈലാസനാഥപുരി സ്വാമികൾ (മഹാകാൽ ബാബ) തിരുവനന്തപുരത്ത്; ആരാണ് അഘോരികൾ കാണാം

May 14, 2022 05:47 PM

അഘോരി സന്യാസി പ്രമുഖൻ ശ്രീ ശ്രീ കൈലാസനാഥപുരി സ്വാമികൾ (മഹാകാൽ ബാബ) തിരുവനന്തപുരത്ത്; ആരാണ് അഘോരികൾ കാണാം

അഘോരി സന്യാസികളുടെ കുലപതിയായ മഹാകാൽ ബാബ എന്നറിയപ്പെടുന്ന ശ്രീ ശ്രീ കൈലാസനാഥപുരി സ്വാമികൾ തലസ്ഥാനത്ത് എത്തിയത്. വേളി റെയിൽവേ സ്റ്റേഷനിൽ എത്തിയ...

Read More >>
പുഴ നിറഞ്ഞു,അംഗന്‍വാടി അധ്യാപിക ഒരു ദിവസം മുഴുവന്‍ ആദിവാസി ഊരില്‍ കുടുങ്ങി

May 12, 2022 07:51 PM

പുഴ നിറഞ്ഞു,അംഗന്‍വാടി അധ്യാപിക ഒരു ദിവസം മുഴുവന്‍ ആദിവാസി ഊരില്‍ കുടുങ്ങി

ശക്തമായ മഴ തുടങ്ങിയത്. രണ്ട് മണിയോടെ അംഗന്‍വാടി അടച്ച്‌ വീട്ടിലേക്ക് മടങ്ങാനൊരുങ്ങവെ നല്ലതണ്ണിയാറില്‍ വെള്ളം പൊങ്ങി. മൊബൈല്‍ റേഞ്ച് കൂടി...

Read More >>
Top Stories