കവിത; ഒരു ചിത്രം കവിതയായപ്പോൾ
- അരുവിയൊഴുകി വരുന്നു
- മലയുടെ അടിയിൽ നിന്നു പ്രവാഹമായ്
- അലസമായ് തരുനിരകൾ നില്പൂ
- വിലസിയും പൂവണിയുമായ്
- ഹരിതശോഭ പടർത്തി
- അരുവി ക്കരകൾ പോച്ചുനിരത്തവേ
- അവകഴിക്കാനെത്തിനല്ലൊരു ധേനുവും
- വെയിൽ നിഴൽ മറ അകലെയുയരെക്കണ്ടിടാമൊരു
- അദ്രി മുടിയെപ്പോലവേ
- നിഴലു വീണു പലതാം നിറങ്ങൾ
- ഇവിടെ നിന്നഥ കാണുകിൽ കേരവൃക്ഷത്തോപ്പു കാണാം
- ചോലവൃക്ഷമുയർന്നു കാണാം
- നിശ്ചലം ജലസഞ്ചയത്തിൽ
- വേണമെങ്കിൽ മുഖം കാണാം
- മദ്ധ്യദിനമിതു വെയിൽ പകർന്നൊരു
- ചിത്രശകലം കാണുകിൽ
- എത്തിയല്പം വിശ്രമിക്കാൻ
- എത്തണം അവിടൊരു ദിനം
- അടൂർ ആർ ശശിധരൻ
poem oru chithram kavithayayappol