#strike | ഹോസ്റ്റൽ സൗകര്യമില്ല ; സ്റ്റുഡന്‍റ് സെന്‍ററിന് മുന്നിൽ കിടക്ക വിരിച്ച് ഉറങ്ങി സമരം

#strike | ഹോസ്റ്റൽ സൗകര്യമില്ല ; സ്റ്റുഡന്‍റ് സെന്‍ററിന് മുന്നിൽ കിടക്ക വിരിച്ച് ഉറങ്ങി സമരം
Jul 6, 2024 10:24 AM | By Amaya M K

കൊച്ചി : (piravomnews.in) ഹോസ്റ്റൽ സൗകര്യമില്ലെന്ന പരാതി ഉയർത്തി കുസാറ്റിൽ കിടക്ക വിരിച്ച് രാത്രി ഉറങ്ങി കെഎസ്‍യുവിന്‍റെ നേതൃത്വത്തിൽ വിദ്യാർത്ഥി സമരം.

പുതിയ ഹോസ്റ്റൽ അനുവദിക്കാത്തതും വിദ്യാർത്ഥികൾക്കുള്ള ഗസ്റ്റ് ക്വോട്ട വെട്ടിചുരുക്കിയതുമാണ് പ്രതിഷേധത്തിന് കാരണം. ക്യാംപസിലെ സ്റ്റുഡന്‍റ് സെന്‍ററിന് മുന്നിലാണ് രാത്രി വിദ്യാർത്ഥികൾ സമരമിരുന്നത്.

കുസാറ്റിൽ സ്വാശ്രയ മേഖലയിൽ ഉൾപ്പടെ പുതിയ കോഴ്സുകൾ എത്തുന്നുണ്ട്. എന്നാൽ അതിനനുസരിച്ച് ഹോസ്റ്റൽ മുറികളില്ല.

ഫലമോ ഫീസിന് പുറമെ ആയിരങ്ങൾ നൽകി വിദ്യാർത്ഥികൾക്ക് സ്വകാര്യ ഹോസ്റ്റലുകളെ ആശ്രയിക്കേണ്ടി വരുന്നു.

പഠനത്തോടൊപ്പം ക്യാംപസിൽ താമസിച്ച് പഠിക്കാനുള്ള അവകാശം ഉന്നയിച്ചാണ് വിദ്യാർത്ഥികൾ സ്റ്റുഡന്‍റ് അമിനിറ്റി സെന്‍ററിൽ കിടക്ക വിരിച്ച് സമരം ചെയ്തത്. ഹോസ്റ്റൽ മുറി കിട്ടാത്തവർക്ക് ഗസ്റ്റ് ക്വോട്ട വഴി മുറിയിൽ തങ്ങാൻ അനുവാദം കിട്ടിയിരുന്നു.

രണ്ട് പേർക്ക് രണ്ട് പേരെ വീതം അനുവദിച്ചിരുന്ന ക്വോട്ട 30 ശതമാനമാക്കി സർവ്വകലാശാല വെട്ടിച്ചുരുക്കി. ഇതോടെ ആദ്യം ക്ലാസ് തുടങ്ങിയ വിദ്യാർത്ഥികൾക്ക് മാത്രമാണ് ഹോസ്റ്റൽ സൗകര്യം കിട്ടിയത്. ഇനി കോഴ്സ് തുടങ്ങാൻ പോകുന്നവർ പുറത്ത് താമസിക്കേണ്ട അവസ്ഥയാണ്.

ഈ സർക്കുലർ കത്തിച്ചാണ് വിദ്യാർത്ഥികൾ പ്രതിഷേധം അറിയിച്ചത്. കുസാറ്റിലെ ഫീസ് വളരെ വലുതാണ്. പ്രൈവറ്റ് ഇൻസ്റ്റിറ്റ്യൂഷനെ വെല്ലുന്ന ഫീസാണ്. ഇവിടെ ഏകെ ആശ്വാസം ഹോസ്റ്റലാണ്. എന്നാൽ ഇപ്പോൾ അതും നഷ്ടപ്പെട്ടിരിക്കുകയാണെന്ന് സെനറ്റ് അംഗം കുര്യൻ പറഞ്ഞു. ഗസ്റ്റിനെ കയറ്റാൻ അതിന് വേണ്ടി ഫോം ഉണ്ട്.

പക്ഷേ നൂലാമാലകൾ പലതാണ്. അതൊക്കെ കഴിഞ്ഞെ ഒരു വിദ്യാർത്ഥിക്ക് ഹോസ്റ്റലിലേക്ക് കയറാനാകു. എന്തിനാണ് ഈ സർക്കുലറെന്ന് മനസിലാകുന്നില്ലെന്ന് കുസാറ്റ് കെഎസ്‍യു പ്രവർത്തക മിൽക്ക പറയുന്നു.

പിജി,എഞ്ചിനീയറിംഗ് കോഴ്സുകളിലായി 7 ഹോസ്റ്ററുകളാണ് ക്യാംപസിലുള്ളത്. പുതിയ ഹോസ്റ്റലിനുള്ള നടപടിയുമില്ല,നിലവിലെ ഹോസ്റ്റലിലെ ക്വാട്ടയും വെട്ടിക്കുറച്ചു. ഇക്കാര്യം ഉയർത്തി തുടർസമരങ്ങൾക്കാണ് കെ എസ് യു തീരുമാനം.

No #hostel #facilities; #Sleeping on a bed in #front of the #student #center and #protesting

Next TV

Related Stories
#Python | വായനാശാല ​​ഗ്രൗണ്ടിൽ കൂറ്റൻ മലമ്പാമ്പിനെ കണ്ട് ഞെട്ടി നാട്ടുകാ‍ർ

Oct 4, 2024 08:18 PM

#Python | വായനാശാല ​​ഗ്രൗണ്ടിൽ കൂറ്റൻ മലമ്പാമ്പിനെ കണ്ട് ഞെട്ടി നാട്ടുകാ‍ർ

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് മേയ്ക്കപ്പാലയിൽ നിന്നും ഫോറസ്റ്റ് അധികൃതരെത്തി പാമ്പിനെ പിടികൂടുകയായിരുന്നു....

Read More >>
#arrest | ഹൈക്കോടതിയിൽ ജോലി വാഗ്‌ദാനംചെയ്‌ത്‌ പണം തട്ടി; യുവതി അറസ്‌റ്റിൽ

Oct 4, 2024 07:35 PM

#arrest | ഹൈക്കോടതിയിൽ ജോലി വാഗ്‌ദാനംചെയ്‌ത്‌ പണം തട്ടി; യുവതി അറസ്‌റ്റിൽ

ഹൈക്കോടതിയിലെ അഭിഭാഷകയാണെന്നും മജിസ്‌ട്രേട്ട്‌ പരീക്ഷാവിജയികളുടെ ലിസ്‌റ്റിൽ പേരുണ്ടെന്നും നിയമനത്തിന്‌ കാക്കുകയാണെന്നും വിജയ്‌ രാജാറാമിനെ...

Read More >>
#hammerheadworm | പൈപ്പ് വെള്ളത്തിൽ ചെവിപ്പാമ്പ് ; പാമ്പിനെ കണ്ടെത്തിയത് കുടിക്കാൻ വെള്ളമെടുത്തപ്പോൾ

Oct 3, 2024 07:47 PM

#hammerheadworm | പൈപ്പ് വെള്ളത്തിൽ ചെവിപ്പാമ്പ് ; പാമ്പിനെ കണ്ടെത്തിയത് കുടിക്കാൻ വെള്ളമെടുത്തപ്പോൾ

പല തവണ വാട്ടർ അതോറിറ്റി അധികൃതരെ അറിയിച്ചിട്ടും ഇതിന് പരിഹാരമായില്ലന്നെന്നാണ് നാട്ടുകാരുടെ പരാതി. ഹാമർ ഹെഡ് വേം എന്ന പേരിൽ അറിയിപ്പെടുന്ന...

Read More >>
#suicide | സിപിഎം ബ്രാഞ്ച് അംഗത്തിന്‍റെ ആത്മഹത്യ, പാർട്ടിയുമായി ഒരു ബന്ധവും ഇല്ലെന്ന് വിശദീകരിച്ച് സി പി എം

Oct 3, 2024 01:03 PM

#suicide | സിപിഎം ബ്രാഞ്ച് അംഗത്തിന്‍റെ ആത്മഹത്യ, പാർട്ടിയുമായി ഒരു ബന്ധവും ഇല്ലെന്ന് വിശദീകരിച്ച് സി പി എം

തമ്പിയുടെ പോക്കറ്റിൽ നിന്ന് ഒരു ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു. ആത്മഹത്യാക്കുറിപ്പിലെ വിശദാംശങ്ങൾ പൊലീസ്...

Read More >>
#Elur | മാലിന്യമുക്തം നവകേരളം ; ഏലൂർ നഗരസഭ കേരളത്തിന്‌ മാതൃക

Oct 3, 2024 11:02 AM

#Elur | മാലിന്യമുക്തം നവകേരളം ; ഏലൂർ നഗരസഭ കേരളത്തിന്‌ മാതൃക

‘ശുചിത്വത്തിനൊപ്പം കളമശേരി’ പദ്ധതിയും നല്ലരീതിയിൽ നടപ്പാക്കിവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ മനോജ് മൂത്തേടൻ,...

Read More >>
#HemaCommittee | ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Oct 3, 2024 10:59 AM

#HemaCommittee | ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

സിനിമാമേഖലയിലുള്ളവർക്കെതിരെ ഉയർന്ന കേസുകളടക്കം റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കാൻ സെപ്തംബർ ഒമ്പതിനാണ്‌ ഹെെക്കോടതി പ്രത്യേക...

Read More >>
Top Stories










News Roundup