#Mohanraj | നടൻ മോഹൻരാജ്‌ അന്തരിച്ചു

#Mohanraj | നടൻ മോഹൻരാജ്‌ അന്തരിച്ചു
Oct 3, 2024 07:36 PM | By Amaya M K

തിരുവനന്തപുരം : (piravomnews.in) പ്രശസ്‌ത നടൻ മോഹൻരാജ്‌ അന്തരിച്ചു. കഠിനംകുളത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.

ശാരീരിക അവശതകളെ തുടർന്ന്‌ ഏറെ നാളെയായി വിശ്രമത്തിലായിരുന്നു. വെള്ളിയാഴ്‌ചയാണ്‌ സംസ്‌ക്കാരം. കിരീടം സിനിമയിലെ കീരിക്കാടൻ ജോസ്‌ എന്ന കഥാപാത്രമായിരിക്കും മോഹൻരാജ്‌ എന്ന കഥാപാത്രത്തെ ഓർക്കുമ്പോൾ മലയാളികളുടെ മുന്നിലേക്ക്‌ ആദ്യം ഓടിയെത്തുക.

300ലേറെ ചിത്രങ്ങളിൽ വേഷമിട്ട താരം നിരവധി വില്ലൻ വേഷങ്ങൾ അവിസ്‌മരണീയമാക്കിയിട്ടുണ്ട്‌. കിരീടം, ചെങ്കോൽ, നരസിംഹം എന്നിവയാണ്‌ പ്രധാന ചിത്രങ്ങൾ. 1988 ൽ കെ മധു സംവിധാനം ചെയ്ത്‌ മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ മൂന്നാംമുറയിലൂടെയാണ്‌ മോഹൻരാജ്‌ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്‌.

അതിന് ശേഷമാണ് താരം കിരീടത്തിലേക്കത്തുന്നത്. തന്റെ രണ്ടാമത്തെ സിനിമയിലൂടെ തന്നെ മോഹൻരാജ് പ്രേക്ഷകർക്ക് സുപരിചിതനാവുകയായിരുന്നു. 2022ൽ പുറത്തിറങ്ങിയ റോഷാക്ക്‌ ആണ്‌ അവസാന ചിത്രം.

റോഷാക്കിൽ വിശ്വനാഥൻ എന്ന കഥാപാത്രത്തെയാണ്‌ മോഹൻരാജ്‌ അവതരിപ്പിച്ചത്‌. മലയാളത്തിനു പുറമേ തെലുങ്ക്, തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്‌. എൻഫോഴ്സ്മെന്റ് അസിസ്റ്റന്റ് കമ്മീഷണറായിരുന്നു മോഹൻരാജ്. 

#Actor #Mohanraj #passedaway

Next TV

Related Stories
 #founddead | യുവതിയെ കഴുത്ത് അറുത്ത് മരിച്ച നിലയിൽ കണ്ടെത്തി

Oct 3, 2024 07:52 PM

#founddead | യുവതിയെ കഴുത്ത് അറുത്ത് മരിച്ച നിലയിൽ കണ്ടെത്തി

യുവതിയുടെ മൂന്നര വയസുള്ള കുഞ്ഞ് ഗുരുതരമായി പരുക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ്...

Read More >>
#death | റിട്ട.അധ്യാപകൻ മഠത്തിപ്പറമ്പിൽ എം.സി.വർക്കി നിര്യാതനായി

Oct 3, 2024 07:27 PM

#death | റിട്ട.അധ്യാപകൻ മഠത്തിപ്പറമ്പിൽ എം.സി.വർക്കി നിര്യാതനായി

സംസ്കാരം നാളെ 3 മണിക്ക് ഭവനത്തിലും തുടർന്ന് പിറവം സെൻറ് മേരീസ് യാക്കോബായ സുറിയാനി ക്രിസ്ത്യൻ കോൺഗ്രിഗേഷനിലെ ശുശ്രൂഷകൾക്കും ശേഷം പിറവം വലിയ പള്ളി...

Read More >>
#accident | അമ്മയോടൊപ്പം ഡാൻസ് ഡ്രസ്സ് എടുക്കാൻ ഇറങ്ങി, സ്‌കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് മൂന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

Oct 3, 2024 07:13 PM

#accident | അമ്മയോടൊപ്പം ഡാൻസ് ഡ്രസ്സ് എടുക്കാൻ ഇറങ്ങി, സ്‌കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് മൂന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

പെരിയപ്പുറം കൊച്ചു മലയിൽ അരുൺ-അശ്വതി ദമ്പതികളുടെ മകളാണ് ആരാധ്യ. കൂത്താട്ടുകുളം മൂവാറ്റുപുഴ എം സി റോഡിൽ ഉപ്പുകണ്ടം പെട്രോൾ പമ്പിന് സമീപമാണ് അപകടം...

Read More >>
#drowned | കൂട്ടുകാരനൊപ്പം കുളിക്കാൻ ഇറങ്ങി, യുവാവ് മുങ്ങിമരിച്ചു

Oct 3, 2024 12:50 PM

#drowned | കൂട്ടുകാരനൊപ്പം കുളിക്കാൻ ഇറങ്ങി, യുവാവ് മുങ്ങിമരിച്ചു

പുഴയിലെ കയത്തിൽ അകപ്പെട്ട സുജിന് രക്ഷപ്പെടാനായില്ല. നാട്ടുകാർ പുറത്തെടുത്ത് നിലമ്പൂർ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Read More >>
#burn | 80 വയസുകാരിയെ വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

Oct 2, 2024 01:33 PM

#burn | 80 വയസുകാരിയെ വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

അതേസമയം, മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം...

Read More >>
#hanging | യുവതിയെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Oct 1, 2024 12:55 PM

#hanging | യുവതിയെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തുടർന്നാണ് ഇന്ന് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. മൃതദേഹം കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.പോസ്റ്റ്മോർട്ടത്തിനു ശേഷം...

Read More >>
Top Stories










News Roundup