#accident | അമ്മയോടൊപ്പം ഡാൻസ് ഡ്രസ്സ് എടുക്കാൻ ഇറങ്ങി, സ്‌കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് മൂന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

#accident | അമ്മയോടൊപ്പം ഡാൻസ് ഡ്രസ്സ് എടുക്കാൻ ഇറങ്ങി, സ്‌കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് മൂന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം
Oct 3, 2024 07:13 PM | By Amaya M K

കൊച്ചി: ( piravomnews.in ) അമ്മയോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന മൂന്നാം ക്ലാസുകാരി കെഎസ്ആർടിസി ബസ് ഇടിച്ചു മരിച്ചു. പാമ്പാക്കുട അഡ്വഞ്ചർ സ്കൂളിലെ വിദ്യാർത്ഥിനി ആരാധ്യയാണ് മരിച്ചത്.

പെരിയപ്പുറം കൊച്ചു മലയിൽ അരുൺ-അശ്വതി ദമ്പതികളുടെ മകളാണ് ആരാധ്യ. കൂത്താട്ടുകുളം മൂവാറ്റുപുഴ എം സി റോഡിൽ ഉപ്പുകണ്ടം പെട്രോൾ പമ്പിന് സമീപമാണ് അപകടം നടന്നത്. അമ്മ അശ്വതിയാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. ഇളയ കുട്ടിയും വാഹനത്തിൽ ഉണ്ടായിരുന്നു. ഇവരുടെ പരിക്ക് ഗുരുതരമല്ല.

ആരാധ്യ പഠിക്കുന്ന പാമ്പാക്കുട അഡ്വഞ്ചർ സ്കൂളിലെ അധ്യാപികയാണ് അമ്മ അശ്വതി. അച്ഛൻ അരുൺ വിദേശത്താണ്.

സ്കൂളിലെ ഡാൻസ് പ്രോഗ്രാമിന് ഡ്രസ്സ് എടുക്കാൻ കൂത്താട്ടുകുളത്തേക്ക് വന്നതായിരുന്നു ആരാധ്യ. അശ്വതിയുടെ സ്കൂട്ടറിൽ കെഎസ്ആർടിസി ബസ്സിന്റെ സൈഡ് ഭാഗം ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് തെറിച്ചുവീണ ആരാധ്യയുടെ മുകളിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങി.

ആരാധ്യയുടെ മൃതശരീരം കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

3rd #class girl gets hit by #KSRTC bus on #scooter while #going out to buy #dance #dress with #mother

Next TV

Related Stories
#Obituary | ചെറുപറമ്പത്ത് വെള്ളൂർ കൃഷ്ണേന്ദു വീട്ടില്‍ വി.ആര്‍. കൃഷ്ണകുമാര്‍ നിര്യാതനായി.

Nov 14, 2024 06:50 PM

#Obituary | ചെറുപറമ്പത്ത് വെള്ളൂർ കൃഷ്ണേന്ദു വീട്ടില്‍ വി.ആര്‍. കൃഷ്ണകുമാര്‍ നിര്യാതനായി.

ചെറുപറമ്പത്ത് വെള്ളൂർ കൃഷ്ണേന്ദു വീട്ടില്‍ വി.ആര്‍. കൃഷ്ണകുമാര്‍...

Read More >>
#shockdeath | തോട്ടിൽ നിന്ന് പാടത്തേക്ക് വെള്ളം ഒഴുക്കുന്നതിനായി എത്തി; ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു

Nov 13, 2024 10:58 PM

#shockdeath | തോട്ടിൽ നിന്ന് പാടത്തേക്ക് വെള്ളം ഒഴുക്കുന്നതിനായി എത്തി; ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു

ഇതിനിടെ, പന്നിക്കെണിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നെന്നാണ് വിവരം. സമീപത്തെ വൈദ്യുതി ലൈനിൽ നിന്ന് കണക്ഷനെടുത്താണ് പന്നിക്കെണി...

Read More >>
#suicide | സുഹൃത്തു വഴി ഓൺലൈൻ വായ്പത്തട്ടിപ്പിന് ഇരയായ യുവാവ് ജീവനൊടുക്കി

Nov 13, 2024 06:16 PM

#suicide | സുഹൃത്തു വഴി ഓൺലൈൻ വായ്പത്തട്ടിപ്പിന് ഇരയായ യുവാവ് ജീവനൊടുക്കി

ജോലിക്കിടെ പരിചയപ്പെട്ട അസം സ്വദേശിയായ ഒരു യുവാവ് സുബിന്റെ അടുത്ത സുഹൃത്തായിരുന്നു എന്നു ബന്ധുക്കൾ പറഞ്ഞു. പല സ്ഥലത്തും ഒരുമിച്ചു ജോലി ചെയ്തതോടെ...

Read More >>
#bodyfound | പുഴയിലേക്ക് വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Nov 13, 2024 05:41 PM

#bodyfound | പുഴയിലേക്ക് വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

സഹോദരനും സുഹൃത്തുക്കള്‍ക്കുമൊപ്പം മേത്താനം പാലത്തിന്റെ കൈവരിയില്‍ ഇരിക്കവേ അബദ്ധത്തില്‍ പുഴയിലേക്ക്...

Read More >>
#founddead | ഇതരസംസ്ഥാന തൊഴിലാളിയുടെ ഭാര്യയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Nov 13, 2024 01:13 PM

#founddead | ഇതരസംസ്ഥാന തൊഴിലാളിയുടെ ഭാര്യയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞിരക്കാട്ട് ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് റിനയും ഭര്‍ത്താവ് നൂറുല്‍ ഇസ്ലാമും (34) ഒരു വര്‍ഷമായി താമസിച്ചു വന്നിരുന്നത്....

Read More >>
Top Stories

News Roundup