കൂത്താട്ടുകുളം : (piravomnews.in) ഉപേക്ഷിക്കുന്ന പേനകൾ ശേഖരിക്കാൻ പെൻബോക്സുമായി കൂത്താട്ടുകുളം ഗവ. യുപി സ്കൂള്‍ വിദ്യാര്‍ഥികള്‍.

സ്കൂൾ ഇക്കോ ക്ലബ് നടത്തുന്ന പ്രകൃതിസംരക്ഷണ പരിപാടികളുടെ ഭാഗമായാണ് മഷിതീർന്ന പേനകൾ നിക്ഷേപിക്കാന്‍ സ്കൂളിൽ ബോക്സ് സ്ഥാപിച്ചത്.
ആദ്യദിനംതന്നെ ഇരുനൂറിലേറെ പേന ലഭിച്ചു. ക്ലാസിലുണ്ടാകുന്ന മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിക്കാൻ ഹരിതകേരള മിഷൻ പരിശീലനം നൽകി. മേൽനോട്ടത്തിന് എല്ലാ ക്ലാസിലും കുട്ടികളുടെ കൺവീനർമാരുമുണ്ട്. ശേഖരിക്കുന്ന പേനകൾ ഹരിതകർമസേനയ്‌ക്ക് കൈമാറും.
ഹെഡ്മിസ്ട്രസ് ടി വി മായ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് മനോജ് കരുണാകരൻ അധ്യക്ഷനായി. എം ടി സ്മിത, സി എച്ച് ജയശ്രീ, ബിസ്മി ശശി എന്നിവർ സംസാരിച്ചു.
#Koothattukulam #Govt #prepared a #pen #box. #Students of #UP #School
