---
title: "ഐക്കാട്ടുകടവ് റോഡ് വെള്ളക്കെട്ടിൽ;  ജനങ്ങൾ ദുരിതത്തിൽ"
english_title: "Aikattukadavu road flooded; people in distress"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/299216/aikattukadavu-road-flooded-people-in-distress"
published_at: "2025-06-29T08:52:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6860b1925cab3_ikattu.jpg"
keywords: []
---

# ഐക്കാട്ടുകടവ് റോഡ് വെള്ളക്കെട്ടിൽ;  ജനങ്ങൾ ദുരിതത്തിൽ

> **Lead Summary:** അങ്കമാലി : പീച്ചാനിക്കാട് ഐക്കാട്ടുകടവിലെ ജനവാസമേഖല വെള്ളക്കെട്ടുഭീഷണിയിൽ. അമ്പതോളം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശമാണിത്.

## Article Content

അങ്കമാലി : പീച്ചാനിക്കാട് ഐക്കാട്ടുകടവിലെ ജനവാസമേഖല വെള്ളക്കെട്ടുഭീഷണിയിൽ. അമ്പതോളം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശമാണിത്.

മഴ തുടർന്നാൽ വീടുകളിലേക്കും വെള്ളംകയറുമെന്ന ആശങ്കയിലാണ്‌ ജനങ്ങൾ.കുട്ടികളുടെ പാർക്കിനായി കണ്ടെത്തിയ സ്ഥലവും ഐക്കാട്ടുകടവിലുള്ള അമല ഫെലോഷിപ്പിന്റെ രോഗീപരിചരണകേന്ദ്രവും ആരോഗ്യകേന്ദ്രവും വെള്ളക്കെട്ടിലായി.

ഈ കേന്ദ്രത്തിലെ രോഗികളും ദുരിതത്തിലായി. വെള്ളക്കെട്ട്‌ ഒഴിവാക്കാൻ നഗരസഭാ അധികൃതർ നടപടിയെടുക്കുന്നില്ലെന്ന്‌ നാട്ടുകാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/299216/aikattukadavu-road-flooded-people-in-distress)