കാലടി : (piravomnews.in) യുഡിഎഫ് ഭരിക്കുന്ന കാഞ്ഞൂർ പഞ്ചായത്തിലെ കല്ലുംകൂട്ടം ആലത്തി പാടശേഖരം മണ്ണിട്ടുനികത്താനുള്ള നീക്കം കേരള കർഷകസംഘവും കർഷക തൊഴിലാളി യൂണിയനും ചേർന്ന് തടഞ്ഞു.

സ്വകാര്യവ്യക്തിയുടെ പാടമാണ് മണ്ണും ഉമിച്ചാരവും അടിച്ചുനികത്തുന്നത്. കർഷകസംഘത്തിന്റെയും കെഎസ്‌കെടിയുവിന്റെയും നേതാക്കൾ മണ്ണുകോരി ടെമ്പോയിൽ കയറ്റി വില്ലേജ് ഓഫീസ് കോമ്പൗണ്ടിൽ കൊണ്ടുപോയി ഇട്ട് പ്രതിഷേധിച്ചു.
സമീപത്തുള്ള കിണറുകളിലെ വെള്ളം കുടിക്കാനാകാത്തവിധം മലിനമായിട്ടും യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് നേതൃത്വം പാടശേഖരം നികത്തുന്നതിന് കൂട്ടുനിൽക്കുന്നതിലൂടെ ലക്ഷങ്ങളുടെ അഴിമതി നടത്തുകയാണെന്ന് കർഷകസംഘം ആരോപിച്ചു.
നൂറുകണക്കിന് കുടുംബങ്ങളുടെ കുടിവെള്ളസ്രോതസ്സിന് ഭീഷണിയായി നിൽക്കുന്ന പാടം നികത്തലിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് കർഷകസംഘം അങ്കമാലി ഏരിയ സെക്രട്ടറി പി അശോകൻ അറിയിച്ചു.
കർഷകസംഘം നേതാക്കളായ ചന്ദ്രവതി രാജൻ, എം കെ ലെനിൻ, എം ജി ഗോപിനാഥ്, എം ബി ശശിധരൻ, സിജു ഈട്ടുങ്ങപ്പടി, കെ എൻ സന്തോഷ് എന്നിവരും പ്രതിഷേധത്തിന് നേതൃത്വം നൽകി.
The #move to #fill #up #padashera in #Kanjoor was #stopped
