കോട്ടയത്തെ പത്തൊൻപതുകാരനായ യുവാവിനെ വധിച്ചത് അതിക്രൂരമായി

കോട്ടയത്തെ പത്തൊൻപതുകാരനായ യുവാവിനെ വധിച്ചത് അതിക്രൂരമായി
Jan 18, 2022 08:39 AM | By Piravom Editor

കോട്ടയം.... കോട്ടയത്തെ പത്തൊൻപതുകാരനായ യുവാവിനെ വധിച്ചത് അതിക്രൂരമായി.  കൊലപാതകത്തിലെ ഇൻക്വസ്റ്റ് റിപ്പോർട്ടിലെ വിവരങ്ങൾ ഇത് വെളിപ്പെടുത്തുന്നു.

കൊലയ്ക്ക് മുൻപ് ഷാൻ  ക്രൂരമർദ്ദനത്തിന് ഇരയായെന്ന്  പൊലീസ് പറയുന്നു. ഷാൻ ബാബുവിന്റെ ദേഹത്ത് മർദനത്തിന്റെ 38 അടയാളങ്ങളുണ്ടെന്ന് പൊലീസ് അറിയിച്ചു. കാപ്പിവടി കൊണ്ടാണ് ഷാനിനെ മർദിച്ചതെന്ന് പ്രതി ജോമോൻ മൊഴി നൽകി. ഷാനെ വിവസ്ത്രനാക്കിയും മർദിച്ചു. മൂന്ന് മണിക്കൂറുകളോളം ക്രൂരമർദനം തുടർന്നു. ഷാനിന്റെ കണ്ണിൽ വിരലുകൾകൊണ്ട് ആഞ്ഞുകുത്തിയതായും ജോമോൻ മൊഴി നൽകി.

തലച്ചോറിലെ രക്തസ്രാവമാണ് ഷാന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സൂചന. ശരീരത്തിന്റെ പിൻഭാഗത്തും അടിയേറ്റ നിരവധി പാടുകൾ ഉണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. ഷാൻ കൊലപാതക കേസിൽ നേരിട്ട് പങ്കെടുത്ത അഞ്ച് പ്രതികളുണ്ടെന്നു പൊലീസ് തിരിച്ചറിഞ്ഞു . ഇതിൽ ഒരാളെ കൂടി കസ്റ്റഡിയിലെടുത്തു. 13 പേർ ഇവർക്ക് സഹായം ചെയ്തു. തട്ടിക്കൊണ്ടുപോയ ഓട്ടോയും കസ്റ്റഡിയിലെടുത്തു. കൊല്ലാൻ വേണ്ടി തന്നെയാണ് ഷാനെ തട്ടിക്കൊണ്ടുപോയതെന്നും പൊലീസ് കണ്ടെത്തി. ഷാനെ തട്ടികൊണ്ടുപോയി മർദ്ദിച്ച സ്ഥലങ്ങളും തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ട ഷാൻ ബാബുവിനെതിരെ കഞ്ചാവ് കടത്തിന് കേസുണ്ടെന്നും പൊലീസ് വ്യക്തമാക്കി. 2021 ജനുവരിയിൽ 30 കിലോ കഞ്ചാവ് കടത്തിയതിന് വാളയാറിൽ വച്ചാണ് ഷാൻ പിടിയിലായത്. കേസിൽ മറ്റു 3 പ്രതികളെ പിടികൂടാനുള്ള ഊർജ്ജിത ശ്രമത്തിലാണ് പൊലീസ്. നിലവിൽ പ്രതികളെ ഏറ്റുമാനൂരിലെ ഹൈടെക് സെല്ലിൽ ചോദ്യംചെയ്തുവരികയാണ്.

The murder of a 19-year-old youth in Kottayam was brutal

Next TV

Related Stories
അക്ഷരോത്സവം - 2022 സംഘടിപ്പിച്ചു

May 23, 2022 06:00 PM

അക്ഷരോത്സവം - 2022 സംഘടിപ്പിച്ചു

അക്ഷരലോകത്തിലേക്ക് ഇറങ്ങിച്ചെന്ന് അക്ഷരങ്ങളെ തൊട്ടറിയുന്നതിനും കളികളിലൂടെയും പാട്ടിലൂടെയും അക്ഷരങ്ങളെ സ്വന്തം കൈക്കുള്ളിലാക്കാനും...

Read More >>
വെള്ളരിൽ കേരളാ പേപ്പർമിൽ ഇന്ന് മുഖ്യമന്ത്രി ഉത്ഘാടനം ചെയ്യും

May 19, 2022 06:54 AM

വെള്ളരിൽ കേരളാ പേപ്പർമിൽ ഇന്ന് മുഖ്യമന്ത്രി ഉത്ഘാടനം ചെയ്യും

ദിനപത്രങ്ങള്‍, പുസ്തകങ്ങള്‍, മാഗസിനുകള്‍, നോട്ട്ബുക്കുകള്‍ എന്നിവയ്ക്ക് ആവശ്യമായ ന്യൂസ് പ്രിന്റ് നല്‍‍കുക എന്ന ലക്ഷ്യത്തോടെയാണ് കോട്ടയം...

Read More >>
മോഹൻലാലിന് ഇഡി നോട്ടിസ്

May 14, 2022 06:45 PM

മോഹൻലാലിന് ഇഡി നോട്ടിസ്

പുരാവസ്തുതട്ടിപ്പിലൂടെ കോടികൾ തട്ടിയ മോൻസൺ മാവുങ്കലിനെതിരേയുള്ള കേസിൽ വിവരങ്ങൾ തേടുന്നതിനായി ആണ് മോഹൻലാലിനോട് ഹാജരാക്കാൻ ഇ.ഡി. നിർദ്ദേശം...

Read More >>
ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് രാജിവെച്ചു

May 14, 2022 06:26 PM

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് രാജിവെച്ചു

ബിജെപി നേതൃത്വം ആവശ്യപ്പെട്ടതിനെ തുടർന്നാണ് രാജി. ഇന്നലെ അദ്ദേഹം ഡൽഹിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും ബിജെപി ദേശീയ അദ്ധ്യക്ഷൻ...

Read More >>
അഘോരി സന്യാസി പ്രമുഖൻ ശ്രീ ശ്രീ കൈലാസനാഥപുരി സ്വാമികൾ (മഹാകാൽ ബാബ) തിരുവനന്തപുരത്ത്; ആരാണ് അഘോരികൾ കാണാം

May 14, 2022 05:47 PM

അഘോരി സന്യാസി പ്രമുഖൻ ശ്രീ ശ്രീ കൈലാസനാഥപുരി സ്വാമികൾ (മഹാകാൽ ബാബ) തിരുവനന്തപുരത്ത്; ആരാണ് അഘോരികൾ കാണാം

അഘോരി സന്യാസികളുടെ കുലപതിയായ മഹാകാൽ ബാബ എന്നറിയപ്പെടുന്ന ശ്രീ ശ്രീ കൈലാസനാഥപുരി സ്വാമികൾ തലസ്ഥാനത്ത് എത്തിയത്. വേളി റെയിൽവേ സ്റ്റേഷനിൽ എത്തിയ...

Read More >>
പുഴ നിറഞ്ഞു,അംഗന്‍വാടി അധ്യാപിക ഒരു ദിവസം മുഴുവന്‍ ആദിവാസി ഊരില്‍ കുടുങ്ങി

May 12, 2022 07:51 PM

പുഴ നിറഞ്ഞു,അംഗന്‍വാടി അധ്യാപിക ഒരു ദിവസം മുഴുവന്‍ ആദിവാസി ഊരില്‍ കുടുങ്ങി

ശക്തമായ മഴ തുടങ്ങിയത്. രണ്ട് മണിയോടെ അംഗന്‍വാടി അടച്ച്‌ വീട്ടിലേക്ക് മടങ്ങാനൊരുങ്ങവെ നല്ലതണ്ണിയാറില്‍ വെള്ളം പൊങ്ങി. മൊബൈല്‍ റേഞ്ച് കൂടി...

Read More >>
Top Stories