#fire | മരുമകന്റെ പെട്രോൾ ആക്രമണം; ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

#fire | മരുമകന്റെ പെട്രോൾ ആക്രമണം; ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു
Jun 21, 2024 09:54 AM | By Amaya M K

ഇടുക്കി: (piravomnews.in) ഇടുക്കി പൈനാവിൽ മരുമകന്റെ പെട്രോൾ ആക്രമണത്തിൽ ​ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു.

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കൊച്ചു മലയിൽ അന്നക്കുട്ടി (68) ആണ് ഇന്ന് മരിച്ചത്. അന്നക്കുട്ടിയുടെ കൊച്ചുമകൾ രണ്ടു വയസ്സുകാരി ദിയക്കും ആക്രമണത്തിൽ പൊള്ളൽ ഏറ്റിരുന്നു.

കേസിൽ പ്രതിയായ കഞ്ഞിക്കുഴി നിരപ്പേൽ സന്തോഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്.

അന്നക്കുട്ടിയുടെ മകളുടെ ഭർത്താവ് കഞ്ഞിക്കുഴി സ്വദേശി സന്തോഷാണ് ഇവരെസന്തോഷിൻ്റെ ഭാര്യയുടെ സഹോദരൻ്റെ കുഞ്ഞാണ് പരിക്കേറ്റ ദിയ. കുടുംബ പ്രശ്നത്തെ തുടർന്നാണ് ആക്രമണമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

കുഞ്ഞിന് പതിനഞ്ച് ശതമാനവും അന്നകുട്ടിക്ക് മുപ്പത് ശതമാനവും പൊള്ളലേറ്റിരുന്നു. ആക്രമണത്തിന് ശേഷം ഇയാൾ ഒളിവിൽ പോയിരുന്നു. ഒളിവിലിരിക്കേ വീണ്ടുമെത്തി വീടുകൾക്ക് തീയിട്ടിരുന്നു.

അതിന് ശേഷം ബൈക്കിൽ തമിഴ് നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സന്തോഷിനെ ബോഡിമെട്ട് ചെക്കു പോസ്റ്റിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

#Son-in-law's petrol attack; The #woman, who was being #treated for severe #burns,#died

Next TV

Related Stories
എൻ.സി.പി പിറവം നിയോജക മണ്ഡലം പ്രസിഡൻ്റ് മരങ്ങോലത്തിൽ എം.പി ഔസേഫ് (76) നിര്യാതനായി

Jan 23, 2025 09:16 PM

എൻ.സി.പി പിറവം നിയോജക മണ്ഡലം പ്രസിഡൻ്റ് മരങ്ങോലത്തിൽ എം.പി ഔസേഫ് (76) നിര്യാതനായി

സംസ്കാരം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് പിറവം വലിയ പള്ളി...

Read More >>
പാഴൂർ താന്നിക്കൽ ഇ എൻ ഗൗരിയമ്മ നിര്യാതയായി

Jan 18, 2025 09:48 AM

പാഴൂർ താന്നിക്കൽ ഇ എൻ ഗൗരിയമ്മ നിര്യാതയായി

സംസ്കാരം:നാളെ ജനുവരി 19ഞായർ...

Read More >>
മുളക്കുളം കൊമ്പനാൽ പരേതനായ കുര്യൻ്റെ ഭാര്യ സാറാമ്മ (93) നിര്യാതയായി

Jan 12, 2025 05:21 AM

മുളക്കുളം കൊമ്പനാൽ പരേതനായ കുര്യൻ്റെ ഭാര്യ സാറാമ്മ (93) നിര്യാതയായി

സംസ്കാരം ജനുവരി 12 ഞായർ 2.30 ന് വസതിയിലും തുടർന്ന് മുള്ളക്കുളം മാർ ഇഗ്നാത്തിയോസ് യാക്കോബായ ചാപ്പലിലും ശുശ്രൂഷയ്ക്ക് ശേഷം മുളക്കുളം വലിയ...

Read More >>
പിറവം കല്ലിടുമ്പിൽ പരേതനായ കുഞ്ഞിൻ്റെ ഭാര്യ മേരി നിര്യാതയായി.

Jan 4, 2025 10:38 AM

പിറവം കല്ലിടുമ്പിൽ പരേതനായ കുഞ്ഞിൻ്റെ ഭാര്യ മേരി നിര്യാതയായി.

കല്ലിടുമ്പിൽ പരേതനായ കുഞ്ഞിൻ്റെ ഭാര്യ മേരി...

Read More >>
Top Stories

News Roundup