#saved |യാത്രക്കാരൻ കുഴഞ്ഞുവീണു; ജീവൻ രക്ഷിക്കാൻ ബസ് നിർത്താതെ പാഞ്ഞത് 16 കിലോമീറ്റർ

#saved |യാത്രക്കാരൻ കുഴഞ്ഞുവീണു; ജീവൻ രക്ഷിക്കാൻ ബസ് നിർത്താതെ പാഞ്ഞത് 16 കിലോമീറ്റർ
Jun 17, 2024 10:30 AM | By Amaya M K

ഒറ്റപ്പാലം : (piravomnews.in) യാത്രക്കിടെ കുഴഞ്ഞുവീണ യാത്രക്കാരന്റെ ജീവൻരക്ഷിക്കാൻ ബസ് നേരേ ആശുപത്രിയിലേക്കുവിട്ട് ബസ് ജീവനക്കാർ.

വളാഞ്ചേരി-പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന നിനു സ്റ്റാർ (സബിനാസ്) ബസാണ് വാണിയംകുളം പി.കെ. ദാസ് ആശുപത്രിയിലെത്തിച്ച് യാത്രക്കാരന് രക്ഷകരായത്.

ബസ് ഡ്രൈവർ ചാത്തനൂർ സ്വദേശി മനാഫ്, കണ്ടക്ടർ കൊടുമുണ്ട സ്വദേശി ഷറഫുദ്ദീൻ അലിമോൻ, വളാഞ്ചേരി സ്വദേശി അഭിനവ് എന്നിവരുടെ അവസരോചിത ഇടപെടലാണ് വാണിയംകുളം സ്വദേശി മണികണ്ഠന്റെ (23) ജീവന് രക്ഷയായത്.

ഇന്നലെ വൈകുന്നേരം നാലുമണിക്കാണ് സംഭവം. വളാഞ്ചേരിയിൽനിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന ബസിൽ പട്ടാമ്പിയിൽനിന്ന് വാണിയംകുളത്തേക്ക് യാത്ര ചെയ്യുകയായിരുന്നു യുവാവ്.

ഇതിനിടെ, ദേഹാസ്വാസ്ഥ്യം അനുഭവപ്പെട യുവാവ് ഓങ്ങല്ലൂരിൽവെച്ച് ബസിനകത്ത് കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന്, ബോധമില്ലാതായ യുവാവുമായി ബസ് 16 കിലോമീറ്ററോളം ദൂരം, വേഗത്തിൽ സഞ്ചരിച്ച് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

യാത്രക്കാരുടെകൂടെ സമ്മതത്തോടെ ബസ് എവിടെയും നിർത്താതെയായിരുന്നു ആശുപത്രി ലക്ഷ്യമാക്കിയുള്ള പാച്ചിൽ നടത്തിയത്. ആശുപത്രിയിൽ എത്തിച്ച യുവാവിനെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ച് ആവശ്യമായ ചികിത്സ നൽകി.

തക്കസമയത്ത് ആശുപത്രിയിൽ എത്തിക്കുക എന്നതായിരുന്നു ലക്ഷ്യമെന്ന് ബസ് ജീവനക്കാർ പറഞ്ഞു. ആശുപത്രി ജീവനക്കാർ ഇയാളുടെ പോക്കറ്റിൽനിന്നുലഭിച്ച ഫോൺ നമ്പറിൽ ബന്ധപ്പെട്ടാണ് ബന്ധുക്കളെ വിവരമറിയിച്ചത്.

ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു. ഡ്രൈവർ മനാഫ് ഓൾ കേരള പ്രൈവറ്റ് ബസ് മെമ്പേഴ്സ് (എ.കെ.പി.ബി.എം.) ജില്ലാകമ്മിറ്റി അംഗമാണ്. മലപ്പുപടപറമ്പ് കരീമിന്റെ ഉടമസ്ഥതയിലുള്ള ബസാണ് സബിനാസ് എന്ന നിനു സ്റ്റാർ.

The #passenger #collapsed; The #bus #ran for 16 km #without #stopping to #save #lives

Next TV

Related Stories
ദേശീയപാതയിൽ ഭീഷണിയായ വനഭൂമിയിലെ മരങ്ങൾ മുറിച്ചുനീക്കിത്തുടങ്ങി

Jun 26, 2024 12:43 PM

ദേശീയപാതയിൽ ഭീഷണിയായ വനഭൂമിയിലെ മരങ്ങൾ മുറിച്ചുനീക്കിത്തുടങ്ങി

മഴക്കാലത്തിനു മുന്നോടിയായി ഏതാനും മരങ്ങൾ മുറിച്ചതാണെന്നും ഭൂപ്രകൃതിയുടെ പ്രത്യേകതയാണു മരം കടപുഴകുന്നതെന്നുമാണു വനംവകുപ്പിന്റെ...

Read More >>
#PeriyarPollution | പെരിയാർ മലിനീകരണം: പരിശോധന പൂർത്തിയായി

Jun 26, 2024 12:38 PM

#PeriyarPollution | പെരിയാർ മലിനീകരണം: പരിശോധന പൂർത്തിയായി

പെരിയാറിനെ മലിനമാക്കുന്ന ഏലൂരിലെ കുഴിക്കണ്ടം തോട് ശാസ്ത്രീയമായി ശുചീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട് ഗ്രീൻ ആക്‌ഷൻ ഫോഴ്സ് സെക്രട്ടറി ഷിബു മാനുവൽ...

Read More >>
#againstwoman | വിവാഹത്തിൽ നിന്ന് പിന്മാറിയതിന് പിന്നാലെ വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

Jun 26, 2024 10:28 AM

#againstwoman | വിവാഹത്തിൽ നിന്ന് പിന്മാറിയതിന് പിന്നാലെ വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

എയർഗണ്‍ ഉപയോഗിച്ചാണ് പ്രതി വെടി വെച്ചത്. മൂന്ന് റൗണ്ട് വെടിയുതിർത്തു. പ്രതി അബു താഹിറിനെ പൊലീസ്...

Read More >>
#heavyrain | ശക്തമായ മഴ; വീടിൻ്റെ കോൺക്രീറ്റ് മേൽക്കൂരയിലേക്ക് മണ്ണ് ഇടിഞ്ഞ് വീണു

Jun 26, 2024 10:24 AM

#heavyrain | ശക്തമായ മഴ; വീടിൻ്റെ കോൺക്രീറ്റ് മേൽക്കൂരയിലേക്ക് മണ്ണ് ഇടിഞ്ഞ് വീണു

വീടിന് സമീപം അപകട ഭീഷണിയായി വലിയ തെങ്ങ് നൽക്കുന്നുണ്ട്. ഇന്നലെ ഉച്ചയ്ക്ക് ശേഷം പ്രദേശത്ത് ശക്തമായ മഴയാണ്...

Read More >>
#fire | വീട് കത്തി നശിച്ചു; മോട്ടോർ പമ്പിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടെന്ന് സംശയം

Jun 26, 2024 10:18 AM

#fire | വീട് കത്തി നശിച്ചു; മോട്ടോർ പമ്പിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടെന്ന് സംശയം

മുറിയിലുണ്ടായിരുന്ന ഉപകരണങ്ങളും അലമാരയിൽ സൂക്ഷിച്ചിരുന്ന രേഖകളും കത്തി നശിച്ചു. ചേർത്തല അഗ്നിശമന സേന എത്തിയാണ് തീ...

Read More >>
#arrest | വഴിയാത്രക്കാരനെ ആക്രമിച്ച് മൊബൈൽ ഫോണും പണവും തട്ടിയെടുക്കാൻ ശ്രമം; കേസിൽ രണ്ട് പേർ അറസ്റ്റിൽ

Jun 26, 2024 10:14 AM

#arrest | വഴിയാത്രക്കാരനെ ആക്രമിച്ച് മൊബൈൽ ഫോണും പണവും തട്ടിയെടുക്കാൻ ശ്രമം; കേസിൽ രണ്ട് പേർ അറസ്റ്റിൽ

ഇവിടേക്കെത്തിയ തോമസും എബി ജോസഫും ബിനുവിനോട് പണം ആവശ്യപ്പെട്ടു. പണം നൽകില്ലെന്ന് പറഞ്ഞതോടെ പ്രതികൾ ചേർന്ന് ബിനുവിനെ...

Read More >>
Top Stories