---
title: "#Garbage | പാറമടകളിൽ മാലിന്യം തള്ളി: ദുരിതത്തിലായി നാട്ടുകാർ"
english_title: "#Garbage #dumped in #rock #fields: the #locals are in #distress"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/212693/garbage-dumped-in-rock-fields-the-locals-are-in-distress"
published_at: "2024-06-17T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666fbf7848bee_river.jpg"
keywords: []
---

# #Garbage | പാറമടകളിൽ മാലിന്യം തള്ളി: ദുരിതത്തിലായി നാട്ടുകാർ

> **Lead Summary:** **കവളങ്ങാട് : ** വാരപ്പെട്ടി പഞ്ചായത്തിൽ 10–-ാംവാർഡിൽ പാറമടകൾ കേന്ദ്രീകരിച്ച് മാഫിയാസംഘം വൻതോതിൽ മാലിന്യം തള്ളിയതായി പരാതി.

## Article Content

**കവളങ്ങാട് : ** വാരപ്പെട്ടി പഞ്ചായത്തിൽ 10–-ാംവാർഡിൽ പാറമടകൾ കേന്ദ്രീകരിച്ച് മാഫിയാസംഘം വൻതോതിൽ മാലിന്യം തള്ളിയതായി പരാതി.

എട്ടാംമൈൽ ചരമ റോഡ്‌ ഭാഗത്തുള്ള അഞ്ചോളം പാറമടകളിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളായി രാത്രിയിൽ മാലിന്യം തള്ളുന്നുണ്ട്. രൂക്ഷമായ ദുർഗന്ധം പ്രദേശത്ത് പരന്നിട്ടുണ്ട്‌. രാസമാലിന്യങ്ങൾ ഉൾപ്പെടെ തള്ളിയതിനാൽ നൂറുകണക്കിന് മീനുകളും ചത്തുപൊങ്ങി.

കുടിവെള്ളസ്രോതസ്സുകൾ മലിനമായി. കഴിഞ്ഞദിവസം രാത്രി പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെ ഹോട്ടൽ മാലിന്യം തള്ളിയത്‌ വിവാദമായിരുന്നു. ഇതോടെ രാത്രിതന്നെ ജെസിബി ഉപയോഗിച്ച് കുഴിയെടുത്ത് മൂടി. മഴക്കാലമായതിനാൽ മാലിന്യം ഒലിച്ചിറങ്ങി പാരിസ്ഥിക പ്രശ്നങ്ങൾക്കിടയാക്കും.

സാംക്രമികരോഗങ്ങൾക്കും കാരണമാകും. ഇവിടെനിന്നുള്ള വെള്ളം കൃഷിക്കടക്കം ഉപയോഗിക്കുന്നുണ്ട്‌. ഇവിടെ സമാനരീതിയിൽ മലിന്യംതള്ളിയതിന്‌ നേരത്തേ നടപടിയെടുത്തിരുന്നു. മാഫിയകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന്‌ പ്രദേശവാസികൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/212693/garbage-dumped-in-rock-fields-the-locals-are-in-distress)