#DYFI | മരോട്ടിക്കുളത്തിൽ കുളിക്കാനെന്നപേരിൽ സാമൂഹ്യവിരുദ്ധപ്രവർത്തനം ; ഡിവൈഎഫ്ഐ പന്തംകൊളുത്തി 
പ്രതിഷേധിച്ചു

#DYFI | മരോട്ടിക്കുളത്തിൽ കുളിക്കാനെന്നപേരിൽ സാമൂഹ്യവിരുദ്ധപ്രവർത്തനം ; ഡിവൈഎഫ്ഐ പന്തംകൊളുത്തി 
പ്രതിഷേധിച്ചു
Jun 17, 2024 09:56 AM | By Amaya M K

അങ്കമാലി : (piravomnews.in) മഞ്ഞപ്ര മരോട്ടിക്കുളത്തിൽ കുളിക്കാനെന്നപേരിലെത്തി പ്രദേശവാസികൾക്ക്‌ ശല്യമാകുന്ന സാമൂഹ്യവിരുദ്ധർക്കും ലഹരിമാഫിയക്കുമെതിരെ ഡിവൈഎഫ്ഐ മഞ്ഞപ്ര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രതിഷേധിച്ചു.

പ്രതിഷേധയോഗം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ബിബിൻ വർഗീസ് ഉദ്ഘാടനം ചെയ്തു. മേഖലാ ജോയിന്റ് സെക്രട്ടറി ബേസിൽ വർഗീസ് അധ്യക്ഷനായി. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സൗമിനി ശശീന്ദ്രൻ, സിപിഐ എം ലോക്കൽ കമ്മിറ്റി അംഗം ജോളി പി ജോസ്, മാത്യൂസ് ജോർജ്, രാജീവ് ഏറ്റിക്കര, പി എം രഞ്ജിത്, ജസ്റ്റിൻ തോമസ്, അഞ്ജു ഷാജു എന്നിവർ സംസാരിച്ചു.

സംസ്ഥാനത്തുതന്നെ അറിയപ്പെടുന്ന നീന്തൽക്കുളങ്ങളിൽ ഒന്നാണ് മഞ്ഞപ്ര മരിയാപുരം ഭാഗത്തുള്ള മരോട്ടിക്കുളം. വിവിധഭാഗങ്ങളിൽനിന്ന് ആളുകൾ കുളിക്കുന്നതിനായി ഇവിടെ വരാറുണ്ട്. സമുഹമാധ്യമങ്ങളിലും നവമാധ്യമങ്ങളിലും കുളം പ്രസിദ്ധമാണ്.

എന്നാൽ, കുളിക്കാനെന്നപേരിൽ വരുന്നവരിൽ സാമൂഹ്യവിരുദ്ധരും ലഹരിമാഫിയയുമാണ് പ്രദേശവാസികളുടെ സ്വൈര്യം ഇല്ലാതാക്കുന്നത്. ലഹരിപദാർഥങ്ങൾ ഉപയോഗിച്ച് ഇക്കൂട്ടർ റോഡിൽ സംഘർഷാവസ്ഥ സൃഷ്ടിക്കുകയാണ്.

ഇതുവഴി പോകുന്ന യാത്രക്കാർക്കും വൈകിട്ട് നടക്കാൻ ഇറങ്ങുന്നവർക്കും ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ രണ്ടു വ്യക്തികൾക്കുനേരെ ഇക്കൂട്ടർ ആക്രമണം നടത്തി. ആക്രമണത്തിൽ ആനപ്പാറ നിവാസി തേയ്ക്കാനത്ത് ബൈജു (54)വിന്റെ വാരിയെല്ല് ഭാഗത്ത് ചതവേറ്റു.

ഇയാൾ കാലടി പൊലിസിൽ പരാതി നൽകിയിട്ടുണ്ട്. കുളത്തിനുസമീപത്ത് താമസിക്കുന്ന മയ്‌പാൻ ദേവസി (65) വീട്ടിലേക്കുപോകുമ്പോൾ മദ്യപിച്ച് ലക്കില്ലാതെ ഓടിച്ചുവന്ന ബൈക്കിടിച്ചാണ് പരിക്കേറ്റത്. നാടിന്റെ സമാധാനന്തരീക്ഷം വീണ്ടെടുക്കുന്നതിനായി പ്രദേശവാസികൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങി.

സാമൂഹ്യവിരുദ്ധർക്കെതിരെ ഡിവൈഎഫ്ഐ ബോർഡ് സ്ഥാപിക്കുകയും പ്രചാരണം നടത്തുകയും ചെയ്തു. ഇതിന്റെ തുടർച്ചയായാണ് പന്തംകൊളുത്തി പ്രതിഷേധം. പ്രദേശത്തെ സമാധാനാന്തരീക്ഷം നിലനിർത്തുന്നതിനായി കാലടി പൊലീസിനും എക്സൈസിനും ഡിവൈഎഫ്ഐ പരാതി നൽകിയിട്ടുണ്ട്.

മരോട്ടിക്കുളത്തിൽ കുളിക്കാൻ വരുന്നവർക്ക് രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ സമയം നിശ്ചയിച്ച് നിയന്ത്രണം ഏർപ്പെടുത്തണമെന്നും സാമൂഹ്യവിരുദ്ധരെ ഒറ്റപ്പെടുത്തണമെന്നും ഡിവൈഎഫ്ഐ മഞ്ഞപ്ര മേഖലാ കമ്മിറ്റി പ്രസിഡന്റ് ശ്രീലക്ഷ്മി ചന്ദ്രനും സെക്രട്ടറി ജസ്റ്റിൻ തോമസും അധികൃതരോട് ആവശ്യപ്പെട്ടു.


#Anti-social #activity in the name of #bathing in #Marottikulam; #DYFI #protested by #lighting #torches

Next TV

Related Stories
ദേശീയപാതയിൽ ഭീഷണിയായ വനഭൂമിയിലെ മരങ്ങൾ മുറിച്ചുനീക്കിത്തുടങ്ങി

Jun 26, 2024 12:43 PM

ദേശീയപാതയിൽ ഭീഷണിയായ വനഭൂമിയിലെ മരങ്ങൾ മുറിച്ചുനീക്കിത്തുടങ്ങി

മഴക്കാലത്തിനു മുന്നോടിയായി ഏതാനും മരങ്ങൾ മുറിച്ചതാണെന്നും ഭൂപ്രകൃതിയുടെ പ്രത്യേകതയാണു മരം കടപുഴകുന്നതെന്നുമാണു വനംവകുപ്പിന്റെ...

Read More >>
#PeriyarPollution | പെരിയാർ മലിനീകരണം: പരിശോധന പൂർത്തിയായി

Jun 26, 2024 12:38 PM

#PeriyarPollution | പെരിയാർ മലിനീകരണം: പരിശോധന പൂർത്തിയായി

പെരിയാറിനെ മലിനമാക്കുന്ന ഏലൂരിലെ കുഴിക്കണ്ടം തോട് ശാസ്ത്രീയമായി ശുചീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട് ഗ്രീൻ ആക്‌ഷൻ ഫോഴ്സ് സെക്രട്ടറി ഷിബു മാനുവൽ...

Read More >>
#againstwoman | വിവാഹത്തിൽ നിന്ന് പിന്മാറിയതിന് പിന്നാലെ വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

Jun 26, 2024 10:28 AM

#againstwoman | വിവാഹത്തിൽ നിന്ന് പിന്മാറിയതിന് പിന്നാലെ വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

എയർഗണ്‍ ഉപയോഗിച്ചാണ് പ്രതി വെടി വെച്ചത്. മൂന്ന് റൗണ്ട് വെടിയുതിർത്തു. പ്രതി അബു താഹിറിനെ പൊലീസ്...

Read More >>
#heavyrain | ശക്തമായ മഴ; വീടിൻ്റെ കോൺക്രീറ്റ് മേൽക്കൂരയിലേക്ക് മണ്ണ് ഇടിഞ്ഞ് വീണു

Jun 26, 2024 10:24 AM

#heavyrain | ശക്തമായ മഴ; വീടിൻ്റെ കോൺക്രീറ്റ് മേൽക്കൂരയിലേക്ക് മണ്ണ് ഇടിഞ്ഞ് വീണു

വീടിന് സമീപം അപകട ഭീഷണിയായി വലിയ തെങ്ങ് നൽക്കുന്നുണ്ട്. ഇന്നലെ ഉച്ചയ്ക്ക് ശേഷം പ്രദേശത്ത് ശക്തമായ മഴയാണ്...

Read More >>
#fire | വീട് കത്തി നശിച്ചു; മോട്ടോർ പമ്പിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടെന്ന് സംശയം

Jun 26, 2024 10:18 AM

#fire | വീട് കത്തി നശിച്ചു; മോട്ടോർ പമ്പിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടെന്ന് സംശയം

മുറിയിലുണ്ടായിരുന്ന ഉപകരണങ്ങളും അലമാരയിൽ സൂക്ഷിച്ചിരുന്ന രേഖകളും കത്തി നശിച്ചു. ചേർത്തല അഗ്നിശമന സേന എത്തിയാണ് തീ...

Read More >>
#arrest | വഴിയാത്രക്കാരനെ ആക്രമിച്ച് മൊബൈൽ ഫോണും പണവും തട്ടിയെടുക്കാൻ ശ്രമം; കേസിൽ രണ്ട് പേർ അറസ്റ്റിൽ

Jun 26, 2024 10:14 AM

#arrest | വഴിയാത്രക്കാരനെ ആക്രമിച്ച് മൊബൈൽ ഫോണും പണവും തട്ടിയെടുക്കാൻ ശ്രമം; കേസിൽ രണ്ട് പേർ അറസ്റ്റിൽ

ഇവിടേക്കെത്തിയ തോമസും എബി ജോസഫും ബിനുവിനോട് പണം ആവശ്യപ്പെട്ടു. പണം നൽകില്ലെന്ന് പറഞ്ഞതോടെ പ്രതികൾ ചേർന്ന് ബിനുവിനെ...

Read More >>
Top Stories