#edakkalcave | അപൂർവ്വ കാഴ്ചകൾ ഒരുക്കി എടക്കൽ ഗുഹ

#edakkalcave | അപൂർവ്വ കാഴ്ചകൾ ഒരുക്കി എടക്കൽ ഗുഹ
Jun 16, 2024 04:14 PM | By ADITHYA. NP

(truevisionnews.com)ചരിത്രത്തിലേക്കുള്ള കവാടമാണ് എടക്കല്‍ ഗുഹ.

ആറായിരം വര്‍ഷം മുന്‍പ് മനുഷ്യന്‍ ഇവിടെ ജീവിച്ചിരുന്നു എന്നതിനുള്ള തെളിവ്.

കാഴ്ചയുടെ മനോഹാരിത മാത്രമല്ല എടക്കല്‍ ഗുഹ, മനുഷ്യന്റെ ആവിര്‍ഭാവത്തിലേക്കുള്ള വിരല്‍ ചൂണ്ടല്‍കൂടിയാണ്.

കുത്തനെയുള്ള കോണ്‍ക്രീറ്റ് പാത കയറിപ്പോകുമ്പോള്‍ കാപ്പിച്ചെടിയിലും ചെറുമരങ്ങളിലും വാനരന്‍മാര്‍ തൂങ്ങി നടക്കുന്നുണ്ടാകും.

സൂക്ഷിച്ചില്ലെങ്കില്‍ കയ്യിലുള്ളത് തട്ടിപ്പറിച്ച് കടന്നുകളയും. വളഞ്ഞുപുളഞ്ഞു പോകുന്ന കോണ്‍ക്രീറ്റ് റോഡ് തീരുന്നിടത്താണ് ടിക്കറ്റ് കൗണ്ടര്‍.

പല നാട്ടില്‍നിന്നും എടക്കല്‍ ഗുഹയിലേക്ക് ആളെത്തുന്നുണ്ട്. കൈക്കുഞ്ഞുങ്ങളും പ്രായമായവരുമുള്‍പ്പെടെ ഇക്കൂട്ടത്തിലുണ്ട്.

ടിക്കറ്റ് കൗണ്ടര്‍ കഴിഞ്ഞാല്‍ മുകളിലേക്ക് കല്‍പടവുകളാണ്. നല്ല ഭംഗിയില്‍ കരിങ്കല്ലുകൊണ്ട് കെട്ടിയുണ്ടാക്കിയ പടവുകള്‍ കയറി കുറച്ചു ചെന്നാല്‍ ആദ്യത്തെ ഗുഹയുടെ അടുത്തെത്തും.

ഈ ഗുഹയിലേക്ക് കയറാന്‍ അല്‍പം ബുദ്ധിമുട്ടാണ്. നൂണ്ടുവേണം ഗുഹയ്ക്കുള്ളിലേക്ക് കയറാന്‍.

ചെറിയ ഗുഹയാണ് ഇത്. ഗുഹയുടെ ഉള്ളിലൂടെ പുറത്തേക്കിറങ്ങി വീണ്ടും മുകളിലേക്ക് കയറാന്‍ വഴിയുണ്ട്.

വലിയ പാറയില്‍ ചാരി വച്ചിരിക്കുന്ന കോണിയിലൂടെ വേണം മുകളിലേക്ക് കയറാന്‍. രണ്ട് കൂറ്റന്‍ പാറകള്‍ക്കിടയിലൂടെയുള്ള ചെറിയ ഇടുക്കിലേക്കാണ് കയറി ചെല്ലുന്നത്.

പിന്നേയും കുറേ ദൂരം മുകളിലേക്ക് പോകേണ്ടതുണ്ട്. ചെങ്കുത്തായ ചെരിവായതിനാല്‍ പലയിടത്തും കോണി സ്ഥാപിച്ചിട്ടുണ്ട്.

ഇതിലൂടെ കയറി രണ്ടാമത്തെ ഗുഹയ്ക്ക് സമീപത്തെത്താം. അവിടെ അല്‍പം നിരന്ന സ്ഥലമുണ്ട്.

മലകയറി ക്ഷീണിച്ച ആളുകള്‍ അവിടെയുള്ള പാറയുടെ മുകളില്‍ വിശ്രമിക്കുന്നു. വിദൂരക്കാഴ്ച കാണാന്‍ പറ്റിയ സ്ഥലമാണിത്.

ദൂരെ തല ഉയര്‍ത്തി നില്‍ക്കുന്ന മലകള്‍. മേഘങ്ങള്‍ കൂട്ടമായി പറന്നു പോകുന്നു.

അമ്പുകുത്തി മലയിലാണ് എടക്കല്‍ ഗുഹ സ്ഥിതി ചെയ്യുന്നത്.

സ്‌റ്റെപ്പിറങ്ങി വേണം രണ്ടാമത്തെ ഗുഹയിലേക്ക് പ്രവേശിക്കാന്‍. വിശാലമായ സ്ഥലമാണ് ഉള്ളില്‍.

നല്ല തണുപ്പാണ്. രണ്ട് പാറകളുടെ മുകളില്‍ മറ്റൊരു പാറ വന്ന് അടഞ്ഞാണ് ഗുഹ ഉണ്ടായത്. പാറയുടെ വിടവില്‍കൂടി വെളിച്ചം കടന്നുവരുന്നു.

ഗുഹയിലെ പാറകളില്‍ ചിത്രങ്ങള്‍ വരയ്ക്കുകയും എഴുതുകയും ചെയ്തിട്ടുണ്ട് . കൊത്തുപണികൾ ധാരാളം ധാരാളമാണ്.

മനുഷ്യഗണങ്ങൾ, മൃഗങ്ങൾ, ഉപകരണങ്ങൾ, വാഹനങ്ങൾ, ദൈനംദിന സംഭവങ്ങൾ, സ്ക്രിപ്റ്റുകൾ എന്നിവ വിവിധ ഭാഷാ ലിപികളിലും ഇവിടെ കണ്ടെത്തിയിട്ടുണ്ട്.

ചരിത്രത്തിലെ വ്യത്യസ്ത സ്ഥാനങ്ങളിൽ എക്കൽക്കൽ ഗുഹകൾ നിരവധി തവണ വസിച്ചിരുന്നതായി കൊത്തുപണികളുടെ വൈജാത്യം സൂചിപ്പിക്കുന്നു.

ഇവരിൽ ഏറ്റവും പഴക്കമുള്ളത് 6000 ബി.സി. വരെ പഴക്കമുള്ളതാണ്.എടക്കൽ ചിത്രങ്ങൾ നാം കരുതുന്നതിലധികം പഴക്കമുള്ളവയാണ്.

സിന്ധുനദീതട സംസ്കാരത്തിന്റെ ഭാഗമായ ചില ചിഹ്നങ്ങൾ ഗുഹയിലുണ്ട്.

മുമ്പ് അന്വേഷണം ചെന്നെത്താത്ത കാര്യങ്ങൾ കണ്ടെത്തണം.പുതിയ രീതിയിലുള്ള പഠനത്തിലൂടെ കലാപൈതൃകത്തിന്റെ പ്രാധാന്യം കണ്ടെത്താനാണ് ശ്രമം.

#Edakal #cave #with #rare #views

Next TV

Related Stories
വാ പോവാം...കാഴ്ചക്കാരുടെ മനം നിറയ്ക്കും തിരികക്കയം;  ഒപ്പം ഭയവും

Jul 22, 2025 12:14 PM

വാ പോവാം...കാഴ്ചക്കാരുടെ മനം നിറയ്ക്കും തിരികക്കയം; ഒപ്പം ഭയവും

കോഴിക്കോട് ജില്ലയിലെ വിലങ്ങാടുള്ള അതിമനോഹരമായ വെള്ളച്ചാട്ടമാണ്...

Read More >>
മലബാർ റിവർ ഫെസ്റ്റിവല്‍; ഇരുവഴഞ്ഞി പുഴയിലെ ഓളങ്ങളിൽ ആവേശം പകർന്ന് എംഎൽഎയും ജില്ലാ കലക്ടറും

Jul 20, 2025 11:11 PM

മലബാർ റിവർ ഫെസ്റ്റിവല്‍; ഇരുവഴഞ്ഞി പുഴയിലെ ഓളങ്ങളിൽ ആവേശം പകർന്ന് എംഎൽഎയും ജില്ലാ കലക്ടറും

ഇരുവഴഞ്ഞി പുഴയിലെ ഓളങ്ങളിൽ ആവേശം പകർന്ന് ലിന്റോ ജോസഫ് എംഎൽഎയും ജില്ലാ കലക്ടർ സ്നേഹിൽ കുമാർ...

Read More >>
കുടചാദ്രിയുടെ മടിത്തട്ടിൽ, സൗപർണികയുടെ തീരത്തെ  പുണ്യഭൂമി; മൂകാംബികയിലേക്ക് വിട്ടാലോ

Jul 18, 2025 06:49 PM

കുടചാദ്രിയുടെ മടിത്തട്ടിൽ, സൗപർണികയുടെ തീരത്തെ പുണ്യഭൂമി; മൂകാംബികയിലേക്ക് വിട്ടാലോ

പശ്ചിമഘട്ടത്തിലെ കുടചാദ്രി മലനിരകളുടെ താഴ്‌വരയിൽ സൗപർണിക നദിയുടെ തീരത്താണ് മൂകാംബിക...

Read More >>
കുളിർ കാറ്റും കോടമഞ്ഞും ഇഷ്ട്ടമെങ്കിൽ വിട്ടോളു; 'കോഴിക്കോടിന്റ മീശപുലിമല' യിലേക്ക്

Jul 17, 2025 04:51 PM

കുളിർ കാറ്റും കോടമഞ്ഞും ഇഷ്ട്ടമെങ്കിൽ വിട്ടോളു; 'കോഴിക്കോടിന്റ മീശപുലിമല' യിലേക്ക്

കോഴിക്കോടിന്റ സ്വന്തം മീശപുലിമലയായ പൊൻകുന്ന്മലയിലേക്കൊരു യാത്ര...

Read More >>
കായൽപ്പാതയിലൂടെ ഒരു മനോഹര ബോട്ട് യാത്ര; അവധി സമയം ആസ്വാദകരമാക്കാൻ ഈ സ്ഥലം ഒന്ന് നോക്കി വച്ചോളു..

Jul 15, 2025 05:08 PM

കായൽപ്പാതയിലൂടെ ഒരു മനോഹര ബോട്ട് യാത്ര; അവധി സമയം ആസ്വാദകരമാക്കാൻ ഈ സ്ഥലം ഒന്ന് നോക്കി വച്ചോളു..

.പ്രകൃതി സൗന്ദര്യവും ഗ്രാമീണതയും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു മനോഹരമായ കേന്ദ്രമാണ്...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall