കവളങ്ങാട് : (piravomnews.in) നെല്ലിമറ്റം കവളങ്ങാട് സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്‌കൂൾ ജങ്‌ഷനിലെ ബസ് കാത്തിരിപ്പുകേന്ദ്രം മരം വീണ് തകർന്നു.
ദേശീയപാതയോരത്തുനിന്ന മരം സൂക്ഷ്മതയില്ലാതെ മുറിച്ചതാണ് ബസ് കാത്തിരിപ്പുകേന്ദ്രത്തിനുമുകളിൽ വീഴാൻ കാരണം. ആന്റണി ജോൺ എംഎൽഎയുടെ ആസ്തി വികസനഫണ്ട് ഉപയോഗിച്ച് നിർമിച്ചതായിരുന്നു പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം.

സ്‌കൂൾ ജങ്ഷനിലെ നൂറുകണക്കിന് വിദ്യാർഥികൾക്കും അധ്യാപകർക്കും നാട്ടുകാർക്കും ആശ്രയമായിരുന്നു ഈ കാത്തിരിപ്പുകേന്ദ്രം. എതിർവശത്തുള്ള കാത്തിരിപ്പുകേന്ദ്രവും ഉപയോഗശൂന്യമാണ്. കാത്തിരിപ്പുകേന്ദ്രം തകർന്നതോടെ മഴപെയ്താൽ യാത്രക്കാർ ബുദ്ധിമുട്ടിലാകുന്ന സ്ഥിതിയാണ്.
ഇതോടെ കരാറുകാരനെതിരെ പ്രദേശവാസികൾ പ്രതിഷേധത്തിലാണ്. എത്രയുംവേഗം ബസ് കാത്തിരിപ്പുകേന്ദ്രം പൂർവസ്ഥിതിയിലാക്കണമെന്നാണ് ഇവരുടെ ആവശ്യം.
The #bus #stand was #damaged by a #falling #tree
