---
title: "#drowned | പുത്തൻവേലിക്കരയിൽ ഒഴുക്കിൽ‌പ്പെട്ട രണ്ട് പെൺകുട്ടികൾ മുങ്ങിമരിച്ചു"
english_title: "#Two girls #drowned in #Puthanvelikara"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/207701/two-girls-drowned-in-puthanvelikara"
published_at: "2024-05-26T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6652f161133f2_drowned.jpg"
keywords: []
---

# #drowned | പുത്തൻവേലിക്കരയിൽ ഒഴുക്കിൽ‌പ്പെട്ട രണ്ട് പെൺകുട്ടികൾ മുങ്ങിമരിച്ചു

> **Lead Summary:** എറണാകുളം : പുത്തൻവേലിക്കരയിൽ ഒഴുക്കിൽ‌പ്പെട്ട രണ്ട് പെൺകുട്ടികൾ മുങ്ങിമരിച്ചു.

## Article Content

എറണാകുളം : പുത്തൻവേലിക്കരയിൽ ഒഴുക്കിൽ‌പ്പെട്ട രണ്ട് പെൺകുട്ടികൾ മുങ്ങിമരിച്ചു.

ഇളന്തിക്കര, കൊടകര സ്വദേശികളായ ജ്വാല ലക്ഷ്മി(13), മേഘ(26) എന്നിവരാണ് മരിച്ചത്. കുളിക്കാനിറങ്ങിയ അ‍ഞ്ചു പെൺകുട്ടികൾ‌ ഒഴുക്കിൽപ്പെടുകയായിരുന്നു. മൂന്നു പേരെ രക്ഷപ്പെടുത്തിയിരുന്നു. ബന്ധു വീട്ടിലെത്തിയവരായിരുന്നു കുട്ടികൾ.

രക്ഷപ്പെടുത്തിയവരിൽ രണ്ട് പേരുടെ നില ​ഗുരുതരാവസ്ഥയിലാണ്. ഒരാളെ വെന്റിലേറ്ററിലാണ്. രണ്ട് മണിക്കൂറിന് ശേഷമാണ് ഇവരെ രക്ഷിക്കാനായത്. പൊലീസും സ്കൂബ ടീമും നടത്തിയ പരിശോധനയിലാണ് ഇവരെ രക്ഷിക്കാൻ‌ കഴി‍ഞ്ഞത്. രാവിലെ 10.30നായിരുന്നു സംഭവം നടന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/207701/two-girls-drowned-in-puthanvelikara)