#Murdercase | യുവാവിനെ കുത്തിക്കൊന്ന സംഭവം; കൊലയ്ക്ക് പിന്നിലെ പക വെളിപ്പെടുത്തി പ്രതി

#Murdercase | യുവാവിനെ കുത്തിക്കൊന്ന സംഭവം; കൊലയ്ക്ക് പിന്നിലെ പക വെളിപ്പെടുത്തി പ്രതി
May 18, 2024 07:30 PM | By Amaya M K

കൊച്ചി: (piravomnews.in) എറണാകുളം തോപ്പുംപടിയില്‍ യുവാവിനെ കടയില്‍കയറി കുത്തിക്കൊന്ന കേസില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പ്രതി. 

ലഹരി വിമുക്ത ചികിത്സയുടെ പേരില്‍ തന്നെ സമൂഹത്തിന് മുന്നില്‍ നാണം കെടുത്തിയതിന്റെ പകയാണ് കൊലയ്ക്ക് കാരണമെന്നാണ് അലന്‍ പൊലീസിന് നല്‍കിയ മൊഴി.

28 കുത്തുകളാണ് കൊല്ലപ്പെട്ട ബിനോയിയുടെ ശരീരത്തിലേറ്റത്. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. കഴിഞ്ഞ പതിനഞ്ചാം തീയതി രാത്രി എട്ടുമണിയോടെയാണ് കൊച്ചിയെ നടുക്കിയ കൊലപാതകം നടന്നത്.

തോപ്പുംപടിയാകെ വിറച്ച സംഭവമാണ് ബിനോയ് സ്റ്റാന്‍ലിയുടെ കൊലപാതകം. പ്രതി അലന്‍ ജോസ് കടയില്‍ കയറുന്നതും മനസാക്ഷി മരവിക്കുംവിധം ബിനോയിയെ കുത്തികൊല്ലുന്നതും സിസിടിവിയില്‍ പതിഞ്ഞിരുന്നു.

കേസിലെ പ്രതിയായ പുത്തൻപാടത്ത് വീട്ടിൽ അലൻ ജോസ് (24) കഴിഞ്ഞ ദിവസം പിടിയിലായി. പൊലീസിന്‍റെ ചോദ്യം ചെയ്യലിലായിരുന്നു അലന്‍റെ ഞെ‍ട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍.

ഏറെക്കാലമായി മനസില്‍ കൊണ്ടു നടക്കുന്ന പകയാണ് കൊല്ലാന്‍ കാരണമെന്നാണ് അലൻ പറയുന്നത്. ലഹരിക്കടിമയായ തന്നെ അതില്‍ നിന്ന് മോചിപ്പിക്കാന്‍ ബിനോയിയുടെ ഭാര്യ ശ്രമിച്ചിരുന്നു.

സൈക്കാട്രിസ്റ്റിന്‍റെ അടുത്ത് എത്തിയതോടെ സമൂഹം തന്നെ ഭ്രാന്തനെപോലെയാണ് കണ്ടത്. എല്ലാത്തിലും ബിനോയിയും ഇടപെട്ടു. ഇതോടെയാണ് ബിനോയിയെ കൊല്ലാന്‍ തീരുമാനിച്ചതെന്ന് അലൻ മൊഴി നൽകി.

ബുധനാഴ്ച രാത്രി ഏഴരയോടെ സൗദി സെയ്ന്റ് ആന്റണീസ് സ്‌കൂളിനു സമീപത്തെ സ്വകാര്യ സ്ഥാപനത്തിലെത്തിയ പ്രതി ബിനോയിയുമായി സംസാരിക്കുന്നതും വാക്കു തര്‍ക്കമുണ്ടാവുന്നതും പിന്നാലെ കയ്യില്‍ കരുതിയ കത്തിയെടുത്ത് കുത്തുന്നതും പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളിൽ കാണം.

പല തവണ കുത്തി മരണം ഉറപ്പാക്കി ഒന്നും സംഭവിക്കാത്ത മട്ടിലാണ് അലൻ തിരിച്ചുപോകുന്നത്. ബിനോയി നിലത്തു വീണ ശേഷവും പലതവണ അലൻ കത്തികൊണ്ട് കുത്തി. ഇതിനുശേഷം കത്തി അരയില്‍ തിരുകിയശേഷം അലൻ തിരിച്ചു പോവുകയായിരുന്നു.

കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ വന്‍ പൊലീസ് സന്നാഹത്തില്‍ ആദ്വം തോപ്പുംപടിയിലെ സ്വന്തം വീട്ടിലെത്തിച്ച് തെളിവെടുത്തു. കൊല്ലാന്‍ ഉപയോഗിച്ച കത്തിയും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

പിന്നാലെ അരുംകൊല നടന്ന തോപ്പുംപടി സൗദിയിലെ കടയിലെത്തിച്ചും തെളിവെടുപ്പ് നടത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണവുമായി മുന്നോട്ട് പോവുകയാണെന്ന് പൊലീസ് അറിയിച്ചു.

The #incident of #stabbing a #youngman; The #accused #revealed the grudge behind the #murder

Next TV

Related Stories
#arrest | കൈ കഴുകാൻ വെള്ളം നൽകിയില്ല; അമ്മയുടെ കൈ തല്ലിയൊടിച്ച മകൻ അറസ്റ്റിൽ

Jun 22, 2024 07:01 PM

#arrest | കൈ കഴുകാൻ വെള്ളം നൽകിയില്ല; അമ്മയുടെ കൈ തല്ലിയൊടിച്ച മകൻ അറസ്റ്റിൽ

നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇവരെ പ്രതിയിൽ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ...

Read More >>
#accident | ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; 18 പേര്‍ക്ക് പരിക്ക്

Jun 22, 2024 02:21 PM

#accident | ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; 18 പേര്‍ക്ക് പരിക്ക്

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പോലീസിന്റെയും അഗ്നിരക്ഷാസേനയുടേയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം...

Read More >>
#Hanged | എട്ടാം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; ദുരൂഹത

Jun 22, 2024 02:17 PM

#Hanged | എട്ടാം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; ദുരൂഹത

കൈകൾ തുണികൊണ്ട് പിന്നിൽ കെട്ടിയ നിലയിലാണ് കണ്ടത്. ആത്മഹത്യയല്ലെന്നാണ് പ്രാഥമിക നിഗമനം. മരണത്തിൽ അസ്വാഭാവികത ഉള്ളതായും പൊലീസ്...

Read More >>
#Construction | സമരം വിജയിച്ചു; കലുങ്കുനിർമാണം ഇന്ന്‌ ആരംഭിക്കും

Jun 22, 2024 10:20 AM

#Construction | സമരം വിജയിച്ചു; കലുങ്കുനിർമാണം ഇന്ന്‌ ആരംഭിക്കും

നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് വെള്ളക്കെട്ട് പരിഹരിക്കാന്‍ രണ്ടു പ്രദേശങ്ങളിൽ കലുങ്ക്...

Read More >>
#arrest | ഓൺലൈൻ തട്ടിപ്പിലുടെ യുവതിക്ക് നഷ്ടമായത് 12 ലക്ഷം രൂപ;നാലു പേർ അറസ്റ്റിൽ

Jun 22, 2024 10:01 AM

#arrest | ഓൺലൈൻ തട്ടിപ്പിലുടെ യുവതിക്ക് നഷ്ടമായത് 12 ലക്ഷം രൂപ;നാലു പേർ അറസ്റ്റിൽ

ഇതേ കേസുമായി ബന്ധപ്പെട്ട് ഇനിയും കൂടുതല്‍ പേര്‍ അറസ്റ്റിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. നിലവിൽ അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ്...

Read More >>
Top Stories


News Roundup