#jishamurder|പെരുമ്പാവൂര്‍ ജിഷ വധക്കേസ്; അമീറുള്‍ ഇസ്ലാമിന്‍റെ വധശിക്ഷ നടപ്പാക്കുന്നതില്‍ വിധി തിങ്കളാഴ്ച

#jishamurder|പെരുമ്പാവൂര്‍ ജിഷ വധക്കേസ്; അമീറുള്‍ ഇസ്ലാമിന്‍റെ വധശിക്ഷ നടപ്പാക്കുന്നതില്‍ വിധി തിങ്കളാഴ്ച
May 18, 2024 07:15 PM | By Amaya M K

കൊച്ചി : (piravomnews.in) പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ ശിക്ഷിക്കപ്പെട്ട അമീറുൽ ഇസ്ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടി സർക്കാർ സമർപ്പിച്ച അപേക്ഷയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച ഉത്തരവ് പറയും.

കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് പ്രതി നൽകിയ അപ്പീലിലും അന്നേ ദിവസം വിധിയുണ്ടാകും. കൊച്ചിയിലെ വിചാരണ കോടതിയാണ് നേരത്തെ അമിറുൾ ഇസ്ലാമിനെ വധശിക്ഷയ്ക്ക് വിധിച്ചത്.

2016 ഏപ്രില്‍ 28നായിരുന്നു പെരുമ്പാവൂരില്‍ ഇരിങ്ങോള്‍ എന്ന സ്ഥലത്ത് കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്ന ജിഷ എന്ന യുവതി ക്രൂരമായി കൊല്ലപ്പെട്ടത്. നിയമവിദ്യാര്‍ത്ഥിയായിരുന്നു ജിഷ.

ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ 2016 ജൂൺ 16നാണ് അസം സ്വദേശിയായ അമീറുള്‍ ഇസ്ലാം പിടിയിലാകുന്നത്. തുടര്‍ന്ന് മാസങ്ങള്‍ നീണ്ട വിചാരണയ്ക്കൊടുവിലാണ് അമീറുള്‍ ഇസ്ലാമിനെ കൊച്ചിയിലെ വിചാരണ കോടതി വധശിക്ഷയ്ക്ക് വിധിക്കുന്നത്.

ഈ വിധിക്കെതിരെയാണ് അമീറുല്‍ ഇസ്ലാം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. താൻ പ്രതിയല്ല, തനിക്കെതിരായ തെളിവുകള്‍ പൊലീസ് കെട്ടിച്ചമച്ചതാണ്, തന്നെ പിടികൂടിയ ശേഷം പൊലീസ് ശാസ്ത്രീയ തെളിവുകളുണ്ടാക്കുകയായിരുന്നു,

മറ്റാരോ ആണ് കൊലപാതകം നടത്തിയിരിക്കുന്നത്, ജിഷയെ മുൻപരിചയമില്ല എന്നീ വാദങ്ങളാണ് അപ്പീലില്‍ അമീറുല്‍ ഇസ്ലാം മുന്നോട്ടുവച്ചിട്ടുള്ളത്.

ഈ അപ്പീലായിരിക്കും തിങ്കളാഴ്ച കോടതി ആദ്യം പരിഗണിക്കുക. നിലവിലെ നിയമം അനുസരിച്ച് വിചാരണ കോടതി വധശിക്ഷ വിധിച്ചാല്‍ അതിന് ഹൈക്കോടതിയുടെ അനുമതി ആവശ്യമാണ്.

ഇത് അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുള്ള അപേക്ഷ പ്രതിയുടെ അപ്പീലിന് ശേഷം പരിഗണിക്കും.

#Perumbavoor #Jisha #murder #case; The #verdict in the #execution of #Amirul #Islam is on #Monday

Next TV

Related Stories
#Arakwalshark | അറക്കവാൾ സ്രാവ് സംരക്ഷണത്തിന്‌ ബോധവൽക്കരണം നടത്തണം

Oct 18, 2024 10:26 AM

#Arakwalshark | അറക്കവാൾ സ്രാവ് സംരക്ഷണത്തിന്‌ ബോധവൽക്കരണം നടത്തണം

അന്താരാഷ്ട്ര സോഫിഷ് ദിനാചരണത്തിന്റെ ഭാഗമായാണ്‌ അറക്കവാൾ സ്രാവ് സംരക്ഷണത്തിൽ ബോധവൽക്കരണം...

Read More >>
#Anavandi | ആനവണ്ടി യാത്രപോലെ 
പ്രൊമോഷൻ ഗാനവും ഹിറ്റ്

Oct 18, 2024 10:22 AM

#Anavandi | ആനവണ്ടി യാത്രപോലെ 
പ്രൊമോഷൻ ഗാനവും ഹിറ്റ്

യൂട്യൂബിലും സമൂഹമാധ്യമങ്ങളിലുമായി ആയിരങ്ങൾ വീഡിയോ കണ്ടു. 2022 മുതലാണ് കൂത്താട്ടുകുളത്തുനിന്ന്‌ ബജറ്റ് യാത്ര ആരംഭിച്ചത്‌. സുരക്ഷിതയാത്രയിൽ...

Read More >>
#Bridge | കുണ്ടന്നൂർ–-തേവര പാലം ; ടാറിങ്‌ പ്രതലം നീക്കൽ പൂർത്തിയായി

Oct 18, 2024 10:18 AM

#Bridge | കുണ്ടന്നൂർ–-തേവര പാലം ; ടാറിങ്‌ പ്രതലം നീക്കൽ പൂർത്തിയായി

ടാറിങ്‌ പ്രതലം നീക്കിയ പാലത്തിലൂടെ വാഹനം കടന്നുപോയാൽ അപകടമുണ്ടാകും. അറ്റകുറ്റപ്പണി കൃത്യമായി നടത്താൻ പാലങ്ങൾ അടയ്‌ക്കണം. അല്ലെങ്കിൽ പ്രവൃത്തിയെ...

Read More >>
#Passengers | യാത്രക്കാർക്ക് ഇനി കൂളായി വിശ്രമിക്കാം

Oct 18, 2024 10:15 AM

#Passengers | യാത്രക്കാർക്ക് ഇനി കൂളായി വിശ്രമിക്കാം

വിവോയുടെ സഹകരണത്തോടുകൂടിയാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ഇരിപ്പിടങ്ങൾ...

Read More >>
#Kuttampuzha | കുട്ടമ്പുഴയിൽ 492 പട്ടയ 
അപേക്ഷകൾക്ക് അംഗീകാരം

Oct 18, 2024 10:10 AM

#Kuttampuzha | കുട്ടമ്പുഴയിൽ 492 പട്ടയ 
അപേക്ഷകൾക്ക് അംഗീകാരം

വ്യാഴാഴ്ച ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയാണ് പട്ടയ അപേക്ഷകൾ അംഗീകരിച്ചത്. താലൂക്കിലെ വിവിധ വില്ലേജുകളിലായി അയ്യായിരത്തിലേറെ കൈവശക്കാർക്ക്...

Read More >>
ജിം ട്രയിനറെ വെട്ടി കൊന്നു

Oct 18, 2024 09:56 AM

ജിം ട്രയിനറെ വെട്ടി കൊന്നു

വി.കെ.സി ബാറിന് സമീപമുളള വഴിയിലെ വാടക വീടിൻ്റ മുന്നിലാണ് വേട്ടേറ്റ നിലയിൽ കണ്ടെത്തിയത്. പോലീസ് എത്തി ആശുപത്രിയിലേയ്ക്ക്...

Read More >>
News Roundup