പിറവം : (piravomnews.in) പിറവം–-മൂവാറ്റുപുഴ റോഡിൽ മണ്ണൊലിച്ചിറങ്ങി ചെളിക്കുണ്ടായി ചെട്ടികണ്ടത്ത് റോഡ്.
മംഗലത്ത് മലയിൽനിന്ന് മണ്ണ് കൊണ്ടുപോകാൻ വ്യക്തി മാസങ്ങൾക്കുമുമ്പ് ഉണ്ടാക്കിയ വഴിയിലൂടെയാണ് മണ്ണൊലിപ്പ്. അഞ്ചുകോടിയോളം രൂപ ചെലവിൽ നവീകരിച്ച ചെട്ടികണ്ടം റോഡാണ് മണ്ണെടുപ്പ് കേന്ദ്രത്തിലെ വെള്ളമൊഴുകി മഴയിൽ ചെളിക്കുണ്ടായത്.
മൂന്നേക്കർവരുന്ന സ്ഥലത്തെ മണ്ണൊഴുകി ഇതിനോടകം റോഡിലെ ഓടകൾ പൂർണമായും അടഞ്ഞു. തോടുകളിലേക്കും ചെളി കലർന്ന വെള്ളം ഒലിച്ചെത്തി. ഇതുവഴി വാഹനങ്ങൾ കടന്നുപോകാൻ പ്രയാസമാണെന്നും ഇരുചക്രവാഹനങ്ങൾ തെന്നിമറിയുന്നതായും ഡ്രൈവർമാർ പറഞ്ഞു.
വിവിധ രാഷ്ട്രീയ കക്ഷികൾ ചേർന്ന് രൂപീകരിച്ച ആക്‌ഷൻ കൗൺസിൽ നടത്തിയ സമരങ്ങളും നിയമപോരാട്ടങ്ങളുമാണ് മണ്ണെടുപ്പ് നിർത്തിവയ്ക്കാൻ കാരണമായത്. നിരവധി വണ പൊലീസ് സമരക്കാരെ അറസ്റ്റുചെയ്ത് നീക്കിയിരുന്നു.
അധികൃതരുടെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടായില്ലെങ്കിൽ മഴക്കാലത്തിനുമുമ്പേ റോഡ് പൂർണമായും തകരുമെന്ന് നാട്ടുകാർ പറഞ്ഞു.
#Piravam--#Moovatupuzha #Road, soil #erosion caused mud and #Chettikandath #Road