#strike | ബിപിസിഎൽ പ്ലാന്‍റിലെ കരാർ ഡ്രൈവർമാരുടെ പണിമുടക്ക് പിൻവലിച്ചു

#strike | ബിപിസിഎൽ പ്ലാന്‍റിലെ കരാർ ഡ്രൈവർമാരുടെ പണിമുടക്ക് പിൻവലിച്ചു
May 10, 2024 01:49 PM | By Amaya M K

കൊച്ചി: (piravomnews.in) ജോലിക്കിടെ ഡ്രൈവറെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കൊച്ചി ബിപിസിഎൽ പാചകവാതക പ്ലാന്‍റിലെ കരാർ ഡ്രൈവർമാർ തുടങ്ങിയ പണിമുടക്ക് പിൻവലിച്ചു.

ഡ്രൈവറെ മർദ്ദിച്ച സിഐടിയു കയറ്റിറക്ക് തൊഴിലാളികളെ സംഘടനയിലും, ഏജൻസിയിൽ നിന്നും പുറത്താക്കും, ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന ഉറപ്പിലുമാണ് സമരം പിൻവലിച്ചത്.

ബിപിസിഎൽ മാനേജ്മെന്‍റ്, കരാറുകാർ,ഏജൻസി പ്രതിനിധികൾ എന്നിവർ ഡ്രൈവർമാരുടെ സംഘടനയുമായി ചേർന്ന് നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇതോടെ ഏഴ് ജില്ലകളിലേക്ക് മുടങ്ങിയ പാചകവാതക വിതരണം വീണ്ടും തുടങ്ങി.

ലോഡ് ഇറക്കുന്ന സമയത്ത് ഡ്രൈവർമാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന സർക്കുലർ എല്ലാ ഏജൻസികൾക്കും അയക്കാനും തീരുമാനമായി.

കൊടകര ശ്രീമോൾ ഏജൻസിയിൽ വെച്ച് സിഐടിയു കയറ്റിറക്കി തൊഴിലാളികൾ കാലടി സ്വദേശി ശ്രീകുമാറിനെ മർദ്ദിച്ചതിലായിരുന്നു പ്രതിഷേധം. ലോഡ് ഇറക്കാൻ 20 രൂപ കൂലി കുറഞ്ഞെന്ന് പറഞ്ഞാണ് ഡ്രൈവറെ കയറ്റിറക്ക് തൊഴിലാളികൾ മർദ്ദിച്ചത്. 

എട്ടാം തീയതി ഉച്ചയോടെയാണ് അമ്പലമുകളിലെ ബിപിസിഎൽ യൂണിറ്റിൽ നിന്ന് പാചകവാ

തക സിലിണ്ടറുമായി കാലടി സ്വദേശി ശ്രീകുമാർ കൊടകര ശ്രീമോൻ ഏജൻസിയിലെത്തിയത്. ലോഡിറക്കാൻ കരാർ പ്രകാരമുള്ള തുകയേക്കാൾ 20 രൂപ കൂടുതൽ ആവശ്യപ്പെട്ടാണ് വാക്തർക്കമുണ്ടായത്.

തുടര്‍ന്ന് രണ്ട് കയറ്റിറക്ക് തൊഴിലാളികള്‍ ചേര്‍ന്ന് ശ്രീകുമാറിനെ മർദ്ദിക്കുകയായിരുന്നു. ഡ്രൈവറുടെ കഴുത്തില്‍ പിടിച്ചുകൊണ്ട് മുഖത്ത് അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

ഒരാള്‍ ശ്രീകുമാറിനെ പിടിച്ചുവെക്കുകയും മറ്റൊരാള്‍ മർദ്ദനം തുടരുന്നതും ദൃശ്യത്തില്‍ കാണാം. മർദ്ദിക്കുന്നത് തടയാൻ സ്വകാര്യ ഏജന്‍സിയിലെ ജീവനക്കാരൻ ശ്രമിക്കുന്നുണ്ടെങ്കിലും അടിയേറ്റ ശ്രീകുമാര്‍ താഴെ വീഴുകയായിരുന്നു.

മുഖത്തും ശരീരത്തിന്‍റെ മറ്റുഭാഗങ്ങളിലും ശക്തമായി അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ശ്രീകുമാര്‍ താഴെ വീണശേഷവും മർദ്ദിക്കാൻ ഒരുങ്ങിയെങ്കിലും സ്വകാര്യ ഏജൻസിയിലെ ജീവനക്കാരൻ സിഐടിയു കയറ്റിറക്ക് തൊഴിലാളികളെ പിടിച്ചുമാറ്റുകയായിരുന്നു.

#Contract #drivers #strike at #BPCL #plant #called off

Next TV

Related Stories
#agriculture | കൃഷിക്കൊപ്പം കളമശേരി ; 327 കോടിയുടെ കൃഷിവികസന പദ്ധതി തയ്യാർ

May 20, 2024 08:54 AM

#agriculture | കൃഷിക്കൊപ്പം കളമശേരി ; 327 കോടിയുടെ കൃഷിവികസന പദ്ധതി തയ്യാർ

ആലങ്ങാട് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മന്ത്രി ഡിപിആർ പ്രകാശിപ്പിച്ചു. ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി എം മനാഫ്...

Read More >>
#handedover | കളഞ്ഞുകിട്ടിയ ഒന്നരപ്പവന്റെ മാല ഉടമസ്ഥനെ ഏൽപ്പിച്ചു

May 20, 2024 08:46 AM

#handedover | കളഞ്ഞുകിട്ടിയ ഒന്നരപ്പവന്റെ മാല ഉടമസ്ഥനെ ഏൽപ്പിച്ചു

നഷ്ടപ്പെട്ടത് സിസിടിവിയിൽ പതിഞ്ഞിരുന്നില്ല. ഓടക്കാലി പി എൻ കൃഷ്ണൻനായർ സ്മാരകമന്ദിരത്തിൽ നടന്ന ചടങ്ങിൽ യൂസഫ്, ഉടമയ്ക്ക് മാല...

Read More >>
#Jishamurdercase | ജിഷ വധക്കേസ്: പ്രതിയുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്

May 20, 2024 08:37 AM

#Jishamurdercase | ജിഷ വധക്കേസ്: പ്രതിയുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്

എന്നാൽ വധശിക്ഷ നടപ്പാക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലും ഇന്ന്...

Read More >>
#SeaportAirportRoad | സീപോർട്ട്–-എയർപോർട്ട് റോഡ് ; അവസാനകടമ്പയും നീങ്ങി ,നിർമാണത്തിന്‌ നടപടികൾ ആരംഭിക്കും

May 20, 2024 08:32 AM

#SeaportAirportRoad | സീപോർട്ട്–-എയർപോർട്ട് റോഡ് ; അവസാനകടമ്പയും നീങ്ങി ,നിർമാണത്തിന്‌ നടപടികൾ ആരംഭിക്കും

എൻഎഡിയിൽനിന്ന് വിട്ടുകിട്ടേണ്ട 2.4967 ഹെക്ടർ ഭൂമി റോഡ് നിർമാണത്തിന് അനുവദിച്ച് മാർച്ചിൽ രാഷ്ട്രപതിയുടെ ഉത്തരവും...

Read More >>
#protest | മലയിൽനിന്ന് മണ്ണെടുത്ത് താഴ്ന്നപ്രദേശങ്ങൾ നികത്തുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കി നാട്ടുകാര്‍

May 20, 2024 08:23 AM

#protest | മലയിൽനിന്ന് മണ്ണെടുത്ത് താഴ്ന്നപ്രദേശങ്ങൾ നികത്തുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കി നാട്ടുകാര്‍

കോഴിഫാമിനുവേണ്ടി മണ്ണടിച്ച് നികത്തിയിട്ട് പ്ലൈവുഡ് ഫാക്ടറി തുടങ്ങാനാണ് ഉടമയുടെ ലക്ഷ്യമെന്ന് നാട്ടുകാർ...

Read More >>
#heavyrain | കനത്ത മഴ ; മലയാറ്റൂരിൽ കുളത്തിന്റെ പാർശ്വഭിത്തി ഇടിഞ്ഞു

May 20, 2024 08:12 AM

#heavyrain | കനത്ത മഴ ; മലയാറ്റൂരിൽ കുളത്തിന്റെ പാർശ്വഭിത്തി ഇടിഞ്ഞു

പഞ്ചായത്തിലെ നടുവട്ടം മുണ്ടങ്ങാമറ്റം റോഡിലെ കുന്നിലങ്ങാടി സാമൂഹ്യ ജലസേചനപദ്ധതിയുടെ കുളത്തിന്റെ വശമാണ് ഇടിഞ്ഞത്....

Read More >>
Top Stories










News Roundup