#arrest | വരാപ്പുഴയിൽ ലോഡ്ജിൽ യുവതിയടക്കം അഞ്ച് പേരെന്ന് വിവരം, പൊലീസെത്തിയപ്പോൾ കണ്ടത് പലതരം മയക്കുമരുന്ന്, ഒരു ഡയറിയും

#arrest | വരാപ്പുഴയിൽ ലോഡ്ജിൽ യുവതിയടക്കം അഞ്ച് പേരെന്ന് വിവരം, പൊലീസെത്തിയപ്പോൾ കണ്ടത് പലതരം മയക്കുമരുന്ന്, ഒരു ഡയറിയും
May 19, 2024 07:21 PM | By Amaya M K

കൊച്ചി: ( www.truevisionnews.com ) വരാപ്പുഴയിൽ മയക്കുമരുന്നുമായി യുവതിയടക്കം ആറ് പേർ പിടിയിലായ സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്.

പ്രതികൾക്ക് മയക്കുമരുന്ന് ലഭിക്കുന്ന ഉറവിടവും ഇടുപാടുകാരെയും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

ലോഡ്ജ് മുറിയിൽ നിന്നും കണ്ടെത്തിയ ഡയറിയിലെ വിവരങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് കറുകപ്പളളി എളമക്കരയിലെ ഒരു ലോ‍ഡ്ജിൽ വെച്ച് വരാപ്പുഴ സ്വദേശിയായ യുവതിയടക്കം ആറ് പേരെ എളമക്കര പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

ലോ‍ഡ്ജിൽ യുവതിയടക്കമുള്ള ഒരു സംഘം തങ്ങുന്നുണ്ടെന്നായിരുന്നു പൊലീസിന് കിട്ടിയ വിവരം. തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെടുത്തത്. 

കൊക്കെയിൻ, മെത്താംഫിറ്റമിൻ, കഞ്ചാവ് എന്നിവയാണ് കണ്ടെടുത്തത്. മയക്കുമരുന്ന് സ്വന്തം ഉപയോഗിത്തിനും വിപണനത്തിനുമായി കൊണ്ടുവന്നതെന്നാണ് പൊലീസ് പറയുന്നത്. 

ബെംഗളൂരുവിൽ നിന്നുമാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് വിവരം.വരാപ്പുഴ സ്വദേശിനിയായ അൽക്കാ ബോണിയ്ക്കൊപ്പം തൊടുപുഴ സ്വദേശി ആശിഖ് അൻസാരി, പാലക്കാട് സ്വദേശികളായ സൂരജ് , രഞ്ജിത്ത്, ഷൊർണൂ‍ർ സ്വദേശി മുഹമ്മദ് അസർ, തൃശൂർ സ്വദേശി അബിൽ ലൈജു എന്നിവരാണ് പിടിയിലായത്. അറസ്റ്റിലായവരിൽ ചിലർ മുൻപ് സമാന കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ലോഡ്ജ് മുറിയിൽ നിന്ന് പിടികൂടുന്ന സമയം പൊലീസിനെ ചെറുക്കാൻ പ്രതികൾ ശ്രമിച്ചിരുന്നു. എന്നാൽ പൊലീസ് സംഘം യുവാക്കളെ വളഞ്ഞ് പിടികൂടുകയായിരുന്നു.

തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ പ്രതികൾ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായി കണ്ടെത്തി.

ലഹരി മരുന്ന് പതിവായി വാങ്ങുന്നവരുടെ വിവരങ്ങളടങ്ങിയ ഡയറി ഇവരിൽ നിന്ന് പൊലീസിന് കിട്ടിയിട്ടുണ്ട്. ഇതിലെ വിവരങ്ങളും പൊലീസ് ശേഖരിച്ച് വരികയാണ്. കേസിൽ വിശദമായ അന്വേഷണം നടക്കുമെന്ന് എളമക്കര പൊലീസ് അറിയിച്ചു.

It was #reported that there were #five #people including a #youngwoman in the #Varapuzha lodge. When the #police #arrived, they #found a #variety of #drugs #and a diary

Next TV

Related Stories
കാനഡയിൽ രണ്ട്‌ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച്‌  എറണാകുളം സ്വദേശിയായ വിദ്യാർഥിക്ക്‌ ദാരുണാന്ത്യം

Jul 10, 2025 08:29 AM

കാനഡയിൽ രണ്ട്‌ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച്‌ എറണാകുളം സ്വദേശിയായ വിദ്യാർഥിക്ക്‌ ദാരുണാന്ത്യം

ടേക്ക്‌ ഓഫ്‌ ലാൻഡിങ്‌ പരിശീലനത്തിനിടെയാണ്‌ വിമാനങ്ങൾ കൂട്ടിയിടിച്ചത്‌. ആശയവിനിമയത്തിലെ പിഴവാണ്‌ അപകടകാരണമെന്നാണ്‌ പ്രാഥമിക...

Read More >>
വീരപ്പന്‌ സ്‌മാരകം വേണം; ആവശ്യവുമായി ഭാര്യ

Jul 1, 2025 01:26 PM

വീരപ്പന്‌ സ്‌മാരകം വേണം; ആവശ്യവുമായി ഭാര്യ

ആവശ്യം ബന്ധപ്പെട്ടവരെ അപേക്ഷയിലൂടെ അറിയിക്കുമെന്നും അവർ പറഞ്ഞു.വടക്കൻ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ തമിഴ്‌നാട്ടിലെ ചെറുപ്പക്കാരുടെ...

Read More >>
 റെ​യി​ൻ​കോ​ട്ട് ധ​രി​ക്കാ​ൻ ക​ട​ക്ക് സ​മീ​പം വാ​ഹ​നം നി​ർ​ത്തി​ ;  അ​മി​ത വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ ഇ​ടിച്ച് യുവതി മരിച്ചു

Jun 29, 2025 09:06 AM

റെ​യി​ൻ​കോ​ട്ട് ധ​രി​ക്കാ​ൻ ക​ട​ക്ക് സ​മീ​പം വാ​ഹ​നം നി​ർ​ത്തി​ ; അ​മി​ത വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ ഇ​ടിച്ച് യുവതി മരിച്ചു

ശ്രു​തി​യും പി​താ​വും റെ​യി​ൻ​കോ​ട്ട് ധ​രി​ക്കാ​ൻ ക​ട​ക്ക് സ​മീ​പം വാ​ഹ​നം നി​ർ​ത്തി​യ​പ്പോ​ൾ അ​മി​ത വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ചാ​ണ്...

Read More >>
കാബിനുളളില്‍ കത്തിയ മണം: എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

Jun 29, 2025 09:01 AM

കാബിനുളളില്‍ കത്തിയ മണം: എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

എന്തോ കത്തിയ തരത്തില്‍ പുകയും മണവും പുറത്തുവന്നു. ഇതോടെ വിമാനം തിരിച്ചറക്കുകയാണെന്ന് പൈലറ്റ് അറിയിക്കുകയായിരുന്നു. സാങ്കേതിക പ്രശ്നം മൂലം...

Read More >>
കിടക്കയിലെ മുളകുപൊടി തുമ്പായി; കഴുത്തിൽ കാലമർത്തി, കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊന്ന് കിണറ്റിൽ തള്ളി യുവതി

Jun 28, 2025 11:33 PM

കിടക്കയിലെ മുളകുപൊടി തുമ്പായി; കഴുത്തിൽ കാലമർത്തി, കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊന്ന് കിണറ്റിൽ തള്ളി യുവതി

ശങ്കരമൂര്‍ത്തിയെ കാണാനില്ലെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കേസന്വേഷണത്തിനിടെ ഇദ്ദേഹത്തിന്റെ...

Read More >>
 കാമുകനെ കാണാൻപോയ ഭാര്യയെ പിന്തുടർന്ന് പിടികൂടി മൂക്ക് കടിച്ചുപറിച്ച് ഭര്‍ത്താവ്

Jun 19, 2025 01:21 PM

കാമുകനെ കാണാൻപോയ ഭാര്യയെ പിന്തുടർന്ന് പിടികൂടി മൂക്ക് കടിച്ചുപറിച്ച് ഭര്‍ത്താവ്

ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് രാം ഖിലാവനെ ഹരിയവാന്‍ പോലീസ് കസ്റ്റഡിയിലെടുത്തു....

Read More >>
Top Stories

News Roundup

News from Regional Network

//Truevisionall