---
title: "#handedover | കളഞ്ഞുകിട്ടിയ ഒന്നരപ്പവന്റെ മാല ഉടമസ്ഥനെ ഏൽപ്പിച്ചു"
english_title: "#One and a #half #pavan's #necklace #which was #thrown #away was #handed over to the #owner"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/206322/one-and-a-half-pavans-necklace-which-was-thrown-away-was-handed-over-to-the-owner"
published_at: "2024-05-20T08:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664ac10dae028_hand.jpg"
keywords: []
---

# #handedover | കളഞ്ഞുകിട്ടിയ ഒന്നരപ്പവന്റെ മാല ഉടമസ്ഥനെ ഏൽപ്പിച്ചു

> **Lead Summary:** **പെരുമ്പാവൂർ : ** കളഞ്ഞുകിട്ടിയ ഒന്നരപ്പവന്റെ മാല ഉടമസ്ഥനെ ഏൽപ്പിച്ചു.

## Article Content

**പെരുമ്പാവൂർ : ** കളഞ്ഞുകിട്ടിയ ഒന്നരപ്പവന്റെ മാല ഉടമസ്ഥനെ ഏൽപ്പിച്ചു.

വേങ്ങൂർ പഞ്ചായത്ത്‌ നെടുങ്ങപ്ര കൊച്ചങ്ങാടി പ്ലാച്ചേരി അലന്റെ ഒന്നരപ്പവൻ മാല അശമന്നൂർ സഹകരണബാങ്കിനുസമീപം നഷ്ടപ്പെട്ടിരുന്നു.

കേരള മുനിസിപ്പൽ കോർപറേഷൻ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗവും പെരുമ്പാവൂർ നഗരസഭാ സാനിറ്റേഷൻ ജീവനക്കാരനുമായ ഓടക്കാലി എക്കുന്നം ചിറ്റേത്തുകുടി വീട്ടിൽ സി എ യൂസഫിന് രണ്ടുദിവസംമുമ്പാണ് മാല കിട്ടിയത്.

റോഡിൽ മഴയത്ത് ഒലിച്ചുവന്ന നിലവിൽ കല്ലിനിടയിൽ കുരുങ്ങി കിടക്കുകയായിരുന്നു. യൂസഫ് ബാങ്ക് പ്രസിഡന്റ് ഷാജി സരിഗയെ മാല ഏൽപ്പിച്ചു. നഷ്ടപ്പെട്ട വിവരമറിയാൻ ബാങ്കിലെ സിസിടിവി പരിശോധിക്കാനെത്തിയ മാലയുടെ ഉടമയെ കണ്ടെത്തിയത് ഷാജി സരിഗയാണ്.

നഷ്ടപ്പെട്ടത് സിസിടിവിയിൽ പതിഞ്ഞിരുന്നില്ല. ഓടക്കാലി പി എൻ കൃഷ്ണൻനായർ സ്മാരകമന്ദിരത്തിൽ നടന്ന ചടങ്ങിൽ യൂസഫ്, ഉടമയ്ക്ക് മാല കൈമാറി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജോബി ഐസക്, ബാങ്ക് പ്രസിഡന്റ്‌ ഷാജി സരിഗ, സിപിഐ എം ഓടക്കാലി ബ്രാഞ്ച് സെക്രട്ടറി സി എം ഷമീർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/206322/one-and-a-half-pavans-necklace-which-was-thrown-away-was-handed-over-to-the-owner)