#lightningdeath | ടാറിങ് തൊഴിലാളി ഇടിമിന്നലേറ്റ് മരിച്ചു

#lightningdeath | ടാറിങ് തൊഴിലാളി ഇടിമിന്നലേറ്റ് മരിച്ചു
May 9, 2024 07:59 PM | By Amaya M K

കോട്ടയം : (piravomnews.in) കോട്ടയത്ത് ടാറിങ് തൊഴിലാളി ഇടിമിന്നലേറ്റ് മരിച്ചു. കോട്ടയം ഇടമറുകിലാണ് സംഭവം. കറുകച്ചാൽ സ്വദേശി ബിനോ മാത്യുവാണ് മരിച്ചത്. 37 വയസായിരുന്നു.

വൈകിട്ട് 4 മണിയോടെ ഇടിമിന്നൽ ഏൽക്കുകയായിരുന്നു. അതേസമയം സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്ക സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പും പ്രഖ്യാപിച്ചു. മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. കൂടുതല്‍ പ്രദേശങ്ങളില്‍ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പുറത്തിറക്കിയ കാലാവസ്ഥ മുന്നറിയിപ്പില്‍ പറയുന്നു.

മഴയ്ക്ക് പുറമെ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

#Tarring #worker #died due to #lightning

Next TV

Related Stories
#agriculture | കൃഷിക്കൊപ്പം കളമശേരി ; 327 കോടിയുടെ കൃഷിവികസന പദ്ധതി തയ്യാർ

May 20, 2024 08:54 AM

#agriculture | കൃഷിക്കൊപ്പം കളമശേരി ; 327 കോടിയുടെ കൃഷിവികസന പദ്ധതി തയ്യാർ

ആലങ്ങാട് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മന്ത്രി ഡിപിആർ പ്രകാശിപ്പിച്ചു. ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി എം മനാഫ്...

Read More >>
#handedover | കളഞ്ഞുകിട്ടിയ ഒന്നരപ്പവന്റെ മാല ഉടമസ്ഥനെ ഏൽപ്പിച്ചു

May 20, 2024 08:46 AM

#handedover | കളഞ്ഞുകിട്ടിയ ഒന്നരപ്പവന്റെ മാല ഉടമസ്ഥനെ ഏൽപ്പിച്ചു

നഷ്ടപ്പെട്ടത് സിസിടിവിയിൽ പതിഞ്ഞിരുന്നില്ല. ഓടക്കാലി പി എൻ കൃഷ്ണൻനായർ സ്മാരകമന്ദിരത്തിൽ നടന്ന ചടങ്ങിൽ യൂസഫ്, ഉടമയ്ക്ക് മാല...

Read More >>
#Jishamurdercase | ജിഷ വധക്കേസ്: പ്രതിയുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്

May 20, 2024 08:37 AM

#Jishamurdercase | ജിഷ വധക്കേസ്: പ്രതിയുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്

എന്നാൽ വധശിക്ഷ നടപ്പാക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലും ഇന്ന്...

Read More >>
#SeaportAirportRoad | സീപോർട്ട്–-എയർപോർട്ട് റോഡ് ; അവസാനകടമ്പയും നീങ്ങി ,നിർമാണത്തിന്‌ നടപടികൾ ആരംഭിക്കും

May 20, 2024 08:32 AM

#SeaportAirportRoad | സീപോർട്ട്–-എയർപോർട്ട് റോഡ് ; അവസാനകടമ്പയും നീങ്ങി ,നിർമാണത്തിന്‌ നടപടികൾ ആരംഭിക്കും

എൻഎഡിയിൽനിന്ന് വിട്ടുകിട്ടേണ്ട 2.4967 ഹെക്ടർ ഭൂമി റോഡ് നിർമാണത്തിന് അനുവദിച്ച് മാർച്ചിൽ രാഷ്ട്രപതിയുടെ ഉത്തരവും...

Read More >>
#protest | മലയിൽനിന്ന് മണ്ണെടുത്ത് താഴ്ന്നപ്രദേശങ്ങൾ നികത്തുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കി നാട്ടുകാര്‍

May 20, 2024 08:23 AM

#protest | മലയിൽനിന്ന് മണ്ണെടുത്ത് താഴ്ന്നപ്രദേശങ്ങൾ നികത്തുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കി നാട്ടുകാര്‍

കോഴിഫാമിനുവേണ്ടി മണ്ണടിച്ച് നികത്തിയിട്ട് പ്ലൈവുഡ് ഫാക്ടറി തുടങ്ങാനാണ് ഉടമയുടെ ലക്ഷ്യമെന്ന് നാട്ടുകാർ...

Read More >>
#heavyrain | കനത്ത മഴ ; മലയാറ്റൂരിൽ കുളത്തിന്റെ പാർശ്വഭിത്തി ഇടിഞ്ഞു

May 20, 2024 08:12 AM

#heavyrain | കനത്ത മഴ ; മലയാറ്റൂരിൽ കുളത്തിന്റെ പാർശ്വഭിത്തി ഇടിഞ്ഞു

പഞ്ചായത്തിലെ നടുവട്ടം മുണ്ടങ്ങാമറ്റം റോഡിലെ കുന്നിലങ്ങാടി സാമൂഹ്യ ജലസേചനപദ്ധതിയുടെ കുളത്തിന്റെ വശമാണ് ഇടിഞ്ഞത്....

Read More >>
Top Stories