---
title: "#Eluwichira | എലുവിച്ചിറ കോളനി നിവാസികളുടെ പതിറ്റാണ്ടുകളുടെ കാത്തിരിപ്പ്‌ സഫലമാകുന്നു"
english_title: "The #decades #long wait of #Eluwichira #Colony #residents is #coming #true"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/205931/the-decades-long-wait-of-eluwichira-colony-residents-is-coming-true"
published_at: "2024-05-18T08:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66481deac8592_colony.jpg"
keywords: []
---

# #Eluwichira | എലുവിച്ചിറ കോളനി നിവാസികളുടെ പതിറ്റാണ്ടുകളുടെ കാത്തിരിപ്പ്‌ സഫലമാകുന്നു

> **Lead Summary:** **മൂവാറ്റുപുഴ : ** എലുവിച്ചിറ കോളനി നിവാസികളുടെ പതിറ്റാണ്ടുകളുടെ കാത്തിരിപ്പ്‌ സഫലമാകുന്നു.

## Article Content

**മൂവാറ്റുപുഴ : ** എലുവിച്ചിറ കോളനി നിവാസികളുടെ പതിറ്റാണ്ടുകളുടെ കാത്തിരിപ്പ്‌ സഫലമാകുന്നു.

കോളനിയിലെ ചെറിയ നടപ്പുവഴി വീതികൂട്ടി കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കാൻ പണം അനുവദിച്ചു. ആവോലി പഞ്ചായത്ത് ഏഴാംവാർഡിൽ 110 കുടുംബങ്ങൾ താമസിക്കുന്ന എലുവിച്ചിറ കോളനിയിലെ ഇടവഴിയാണ് ഏഴ് മീറ്റർ വീതിയിലും 126 മീറ്റർ നീളത്തിലും കോൺക്രീറ്റ് ചെയ്യുക.

തദ്ദേശ തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ വാഗ്ദാനമാണ് നിറവേറ്റുന്നത്. വാർഡ് അംഗം പ്രീമ സിമിക്സിന്റെ ഇടപെടലിൽ സംസ്ഥാന പട്ടികജാതിവകുപ്പ്‌ കോർപസ് ഫണ്ടിൽനിന്ന് 15 ലക്ഷം രൂപ ഇതിനായി അനുവദിച്ചു. കോളനിയിലെ 60 വീടുകൾക്ക് നേരിട്ട് പ്രയോജനപ്പെടുന്ന ഇടവഴിയാണിത്‌.

വീടുകളിലെ രോഗികളെയും വയോജനങ്ങളെയും ആശുപത്രിയിലെത്തിക്കാൻ വീതികുറഞ്ഞ ഇടുങ്ങിയ വഴിയിലൂടെ എടുത്തുകൊണ്ടുപോകുകയാണ് പതിവ്. വീടുകളിലേക്ക്‌ തലച്ചുമടായി സാധനങ്ങൾ കൊണ്ടുവന്നിരുന്നതിനും ഇതോടെ പരിഹാരമാകും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/205931/the-decades-long-wait-of-eluwichira-colony-residents-is-coming-true)