---
title: "#Kaladi | അന്തർദേശീയ നൃത്തസംഗീതോത്സവം കാലടിയിൽ ഞായറാഴ്‌ച തുടങ്ങും"
english_title: "The #International #Dance #Music #Festival will begin on #Sunday at #Kaladi"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/205947/the-international-dance-music-festival-will-begin-on-sunday-at-kaladi"
published_at: "2024-05-18T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664831e9ddb68_kaaldi.jpg"
keywords: []
---

# #Kaladi | അന്തർദേശീയ നൃത്തസംഗീതോത്സവം കാലടിയിൽ ഞായറാഴ്‌ച തുടങ്ങും

> **Lead Summary:** **കാലടി :** ആറുദിവസത്തെ ശ്രീശങ്കര അന്തർദേശീയ നൃത്തസംഗീതോത്സവം കാലടിയിൽ ഞായറാഴ്‌ച തുടങ്ങും.

## Article Content

**കാലടി :** ആറുദിവസത്തെ ശ്രീശങ്കര അന്തർദേശീയ നൃത്തസംഗീതോത്സവം കാലടിയിൽ ഞായറാഴ്‌ച തുടങ്ങും.

പരിപാടിക്ക്‌ തുടക്കംകുറിച്ച്‌ ഞായർ വൈകിട്ട്‌ അഞ്ചിന്‌ കാലടി നാസ്‌ ഓഡിറ്റോറിയത്തിൽ നൃത്തപരിപാടി അരങ്ങേറും.

മൺമറഞ്ഞ കലാകാരന്മാരായ മൃദംഗവിദ്വാൻ ആർഎൽവി വേണു കുറുമശേരി, വയലിനിസ്റ്റ് സുനിൽ ഭാസ്കർ, പുല്ലാങ്കുഴൽ കലാകാരന്മാരായ എം എസ് ഉണ്ണിക്കൃഷ്ണൻ, മഹാദേവൻ പനങ്ങാട് എന്നിവർക്ക് സമർപ്പണമായിട്ടാണ് നൃത്തപരിപാടി.

ഭരതനാട്യം, മോഹിനിയാട്ടം, തിരുവാതിര എന്നീ നൃത്തരൂപങ്ങൾ സമന്വയിപ്പിച്ചാണ്‌ 12 മിനിറ്റ് ദൈർഘ്യമുള്ള നൃത്തരൂപം ഒരുക്കിയിട്ടുള്ളത്.

ശങ്കര സ്കൂൾ സീനിയർ അധ്യാപികമാരായ എൻ എസ് പ്രതിഭ, രഹന നന്ദകുമാർ എന്നിവരും സ്കൂൾ അധ്യാപികമാരും ചേർന്നാണ് നൃത്തം ചിട്ടപ്പെടുത്തിയത്. പ്രൊഫ. പി വി പീതാംബരനാണ്‌ പ്രോഗ്രാം കോ–-ഓർഡിനേറ്റർ, സംഗീതസംവിധാനം പി ബി ബാബുരാജ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/205947/the-international-dance-music-festival-will-begin-on-sunday-at-kaladi)