---
title: "#BiodiversityPark |ശ്രദ്ധാകേന്ദ്രമാകാന്‍ അടിയോടി ഓക്സിജൻ ആൻഡ്‌ ബയോഡൈവേഴ്സിറ്റി പാർക്ക്"
english_title: "#Atiodi #Oxygen and #BiodiversityPark to be the #center of #attention"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/205935/atiodi-oxygen-and-biodiversitypark-to-be-the-center-of-attention"
published_at: "2024-05-18T09:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664821f15a382_park.jpg"
keywords: []
---

# #BiodiversityPark |ശ്രദ്ധാകേന്ദ്രമാകാന്‍ അടിയോടി ഓക്സിജൻ ആൻഡ്‌ ബയോഡൈവേഴ്സിറ്റി പാർക്ക്

> **Lead Summary:** കോതമം​ഗലം : അടിയോടി ഓക്സിജൻ ആൻഡ്‌ ബയോഡൈവേഴ്സിറ്റി പാർക്കിലെ വികസന സാധ്യത വിലയിരുത്താൻ ജില്ലാ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ആർ സി പ്രേം ഭാസ്, ടൂറിസം പ്രോജക്ട് എൻജിനിയർ എസ് ശ്രീജ, ടൂറിസം പ്രൊമോഷൻ കൗൺസിൽ ഇൻഫോർമേഷൻ അസിസ്റ്റ​ന്റ് സോമു കെ തോമസ് എന്നിവര്‍ സന്ദർശനം നടത്തി.

## Article Content

കോതമം​ഗലം : അടിയോടി ഓക്സിജൻ ആൻഡ്‌ ബയോഡൈവേഴ്സിറ്റി പാർക്കിലെ വികസന സാധ്യത വിലയിരുത്താൻ ജില്ലാ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ആർ സി പ്രേം ഭാസ്, ടൂറിസം പ്രോജക്ട് എൻജിനിയർ എസ് ശ്രീജ, ടൂറിസം പ്രൊമോഷൻ കൗൺസിൽ ഇൻഫോർമേഷൻ അസിസ്റ്റ​ന്റ് സോമു കെ തോമസ് എന്നിവര്‍ സന്ദർശനം നടത്തി.

പിണ്ടിമന പഞ്ചായത്ത് 10–-ാംവാർഡിലാണ് പാര്‍ക്ക്‌ സ്ഥിതിചെയ്യുന്നത്. പാർക്കിൽ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കി ആധുനികവല്‍ക്കരിക്കാനും സൗന്ദര്യവല്‍ക്കരിക്കാനും പദ്ധതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന എസ് എം അലിയാരുമായി സംഘം ചർച്ച നടത്തി.

ജില്ലാപഞ്ചായത്ത് അംഗം റഷീദ സലിം ഫണ്ട്‌ അനുവദിച്ച് സ്ഥാപിച്ചിട്ടുള്ള ഓപ്പൺ ജിമ്മും മൂന്നുവശവും വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന മിനിഡാം സൈറ്റിലെ തുരുത്തുപോലുള്ള സ്ഥലവും ഇവിടെയുണ്ട്. ഇവിടെ ടൂറിസത്തിന് വലിയ സാധ്യതകൾ ഉണ്ടെന്ന് സംഘം അഭിപ്രായപ്പെട്ടു.

കുട്ടികളുടെ പാർക്ക്, മ്യൂസിക്കൽ ഫൗണ്ടൻ, സാംസ്കാരിക–-വായന പാർക്ക്, ഭിന്നശേഷിസൗഹൃദ പാർക്ക്, റേഡിയോ പാർക്ക്, ശാസ്ത്ര–-ഗണിതശാസ്ത്ര പാർക്ക്, കുട്ടികളുടെ മ്യൂസിയം, വൈ ഫൈ സ്പോട്ട്, ഗ്രന്ഥശാല, ഷട്ടിൽ–-വോളിബോൾ കോർട്ട്,

കയാക്കിങ്, ആധുനിക നീന്തൽകേന്ദ്രം, മിനിഫ്ലോട്ടിങ് ബ്രിഡ്ജ്, ചൂണ്ടയിടൽ കേന്ദ്രം, ദീപാലങ്കാരം, ഹൈമാസ്റ്റ്‌ ലൈറ്റ്, വയോജന–-ഭിന്നശേഷി സൗഹൃദ ടോയ്‌ലെറ്റ്, വിശ്രമകേന്ദ്രം, കോഫി ഷോപ്, നാടൻ ഭക്ഷണശാല, വാഹന പാർക്കിങ് എന്നിവ ഉൾപ്പെടുന്ന വിപുലമായ പ്രോജക്ട് റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും.

അടിയോടി മെയിൻ കനാലിനുകുറുകെ അണകെട്ടിയാണ് മൂന്നു കനാലുകളിലൂടെ ജലസേചനത്തിന് വെള്ളം ഒഴുക്കുന്നത്. അടിയോടി മിനിഡാമിലെ വെള്ളം ഒരേസമയം ജലസേചനത്തിനും വൈദ്യുതി ഉൽപ്പാദനത്തിനും ഉപയോ​ഗപ്പെടുത്താനുമാകും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/205935/atiodi-oxygen-and-biodiversitypark-to-be-the-center-of-attention)