#MVDevan | എം വി ദേവന്റെ സ്മരണകൾ ഉണർത്തി ‘ദേവയാനം’ ചിത്രപ്രദർശനത്തിന്‌ തുടക്കം

#MVDevan | എം വി ദേവന്റെ സ്മരണകൾ ഉണർത്തി ‘ദേവയാനം’ ചിത്രപ്രദർശനത്തിന്‌ തുടക്കം
Apr 30, 2024 10:14 AM | By Amaya M K

കൊച്ചി : (piravomnews.in) ചിത്രകാരനും ശിൽപ്പിയും കലാചിന്തകനുമായിരുന്ന എം വി ദേവന്റെ സ്മരണകൾ ഉണർത്തി ‘ദേവയാനം’ ചിത്രപ്രദർശനത്തിന്‌ തുടക്കം.

മുപ്പത്തിനാല്‌ കലാകാരൻമാരുടെ സൃഷ്ടികൾ ഉൾപ്പെടുത്തിയ ചിത്ര–-ശിൽപ്പ പ്രദർശനത്തിന്‌ മഹാകവി ജി സ്മാരക സാംസ്കാരിക കേന്ദ്രത്തിലാണ്‌ തുടക്കമായത്‌.

ടി കലാധരൻ, അക്കിത്തം നാരായണൻ, പി ഗോപിനാഥ്‌, കെ കെ ശശി, ജി രാജേന്ദ്രൻ, ബിനുരാജ്‌ കലാപീഠം തുടങ്ങിയ കലാകാരൻമാരുടെ ചിത്രങ്ങളാണ്‌ എം വി ദേവന്‌ ആദരമർപ്പിച്ച്‌ ഒരുക്കിയിട്ടുള്ളത്‌. ബാലൻ നമ്പ്യാർ ഒരുക്കിയ, തെയ്യത്തിന്റെ മുടിയെ സൂചിപ്പിക്കുന്ന ശിൽപ്പവും ഗ്യാലറിയിൽ കാണാം.

മെയ്‌ ഏഴിന്‌ പ്രദർശനം സമാപിക്കും. ചിത്രപ്രദർശനം മേയർ എം അനിൽകുമാർ ഉദ്‌ഘാടനം ചെയ്‌തു. ഏഷ്യൻ ആർട്സ് സെന്ററും പൗർണമി ആർട്ട്‌ ഗ്യാലറിയും ചേർന്ന്‌ ഏർപ്പെടുത്തിയ മൂന്നാമത് എം വി ദേവൻ പുരസ്കാരം കലാനിരൂപകനും ചിത്രകാരനും കവിയുമായ എം രാമചന്ദ്രന് മേയർ സമ്മാനിച്ചു.

കൊച്ചി കോർപറേഷന്റെ കീഴിലുള്ള ആർട്ട്സ് സ്പേസ് കൊച്ചിയുടെയും ലളിതകലാ അക്കാദമിയുടെയും സഹകരണത്തോടെയാണ്‌ പരിപാടി സംഘടിപ്പിച്ചത്‌. ഡോ. മഹേഷ്‌ മംഗലാട്ട്‌ അധ്യക്ഷനായി. കേരള ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് മുഖ്യാതിഥിയായി.

പ്രൊഫ. എം തോമസ് മാത്യു അനുസ്മരണ പ്രഭാഷണം നടത്തി. അവാർഡ് ജേതാവിനെ ബിനുരാജ് കലാപീഠം പരിചയപ്പെടുത്തി.

കേരള ലളിത കലാ അക്കാദമി സെക്രട്ടറി എൻ ബാലമുരളീകൃഷ്ണൻ, പ്രൊഫ. സി എസ് ജയറാം, ജെ സനിൽമോൻ, മിനി ദിലീപ്, ടി കലാധരൻ, രാജൻ ചേടമ്പത്ത്, സുരേഷ് കൂത്തുപറമ്പ്‌, എം രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

#'Devayanam' movie #exhibition started by #evoking the #memories of #MVDevan

Next TV

Related Stories
#agriculture | കൃഷിക്കൊപ്പം കളമശേരി ; 327 കോടിയുടെ കൃഷിവികസന പദ്ധതി തയ്യാർ

May 20, 2024 08:54 AM

#agriculture | കൃഷിക്കൊപ്പം കളമശേരി ; 327 കോടിയുടെ കൃഷിവികസന പദ്ധതി തയ്യാർ

ആലങ്ങാട് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മന്ത്രി ഡിപിആർ പ്രകാശിപ്പിച്ചു. ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി എം മനാഫ്...

Read More >>
#handedover | കളഞ്ഞുകിട്ടിയ ഒന്നരപ്പവന്റെ മാല ഉടമസ്ഥനെ ഏൽപ്പിച്ചു

May 20, 2024 08:46 AM

#handedover | കളഞ്ഞുകിട്ടിയ ഒന്നരപ്പവന്റെ മാല ഉടമസ്ഥനെ ഏൽപ്പിച്ചു

നഷ്ടപ്പെട്ടത് സിസിടിവിയിൽ പതിഞ്ഞിരുന്നില്ല. ഓടക്കാലി പി എൻ കൃഷ്ണൻനായർ സ്മാരകമന്ദിരത്തിൽ നടന്ന ചടങ്ങിൽ യൂസഫ്, ഉടമയ്ക്ക് മാല...

Read More >>
#Jishamurdercase | ജിഷ വധക്കേസ്: പ്രതിയുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്

May 20, 2024 08:37 AM

#Jishamurdercase | ജിഷ വധക്കേസ്: പ്രതിയുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്

എന്നാൽ വധശിക്ഷ നടപ്പാക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലും ഇന്ന്...

Read More >>
#SeaportAirportRoad | സീപോർട്ട്–-എയർപോർട്ട് റോഡ് ; അവസാനകടമ്പയും നീങ്ങി ,നിർമാണത്തിന്‌ നടപടികൾ ആരംഭിക്കും

May 20, 2024 08:32 AM

#SeaportAirportRoad | സീപോർട്ട്–-എയർപോർട്ട് റോഡ് ; അവസാനകടമ്പയും നീങ്ങി ,നിർമാണത്തിന്‌ നടപടികൾ ആരംഭിക്കും

എൻഎഡിയിൽനിന്ന് വിട്ടുകിട്ടേണ്ട 2.4967 ഹെക്ടർ ഭൂമി റോഡ് നിർമാണത്തിന് അനുവദിച്ച് മാർച്ചിൽ രാഷ്ട്രപതിയുടെ ഉത്തരവും...

Read More >>
#protest | മലയിൽനിന്ന് മണ്ണെടുത്ത് താഴ്ന്നപ്രദേശങ്ങൾ നികത്തുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കി നാട്ടുകാര്‍

May 20, 2024 08:23 AM

#protest | മലയിൽനിന്ന് മണ്ണെടുത്ത് താഴ്ന്നപ്രദേശങ്ങൾ നികത്തുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കി നാട്ടുകാര്‍

കോഴിഫാമിനുവേണ്ടി മണ്ണടിച്ച് നികത്തിയിട്ട് പ്ലൈവുഡ് ഫാക്ടറി തുടങ്ങാനാണ് ഉടമയുടെ ലക്ഷ്യമെന്ന് നാട്ടുകാർ...

Read More >>
#heavyrain | കനത്ത മഴ ; മലയാറ്റൂരിൽ കുളത്തിന്റെ പാർശ്വഭിത്തി ഇടിഞ്ഞു

May 20, 2024 08:12 AM

#heavyrain | കനത്ത മഴ ; മലയാറ്റൂരിൽ കുളത്തിന്റെ പാർശ്വഭിത്തി ഇടിഞ്ഞു

പഞ്ചായത്തിലെ നടുവട്ടം മുണ്ടങ്ങാമറ്റം റോഡിലെ കുന്നിലങ്ങാടി സാമൂഹ്യ ജലസേചനപദ്ധതിയുടെ കുളത്തിന്റെ വശമാണ് ഇടിഞ്ഞത്....

Read More >>
Top Stories