#police | ഓപ്പറേഷൻ റോബിൻഹുഡ്‌ ; 
ഇത്‌ പൊലീസ്‌ ബ്ലോക്ക്‌ബസ്‌റ്റർ

 #police | ഓപ്പറേഷൻ റോബിൻഹുഡ്‌ ; 
ഇത്‌ പൊലീസ്‌ ബ്ലോക്ക്‌ബസ്‌റ്റർ
Apr 22, 2024 12:51 PM | By Amaya M K

കൊച്ചി : (piravomnews.in) സൂപ്പർഹിറ്റ്‌ കുറ്റാന്വേഷണ സിനിമയുടെ എല്ലാചേരുവകളുമുണ്ടായിരുന്നു കേരള പൊലീസിന്റെ ഓപ്പറേഷൻ റോബിൻഹുഡിന്‌.

ചലച്ചിത്രസംവിധായകൻ ജോഷിയുടെ പനമ്പിള്ളി നഗറിലെ വീട്ടിൽനിന്ന്‌ വജ്രാഭരണങ്ങളടക്കം ഒരുകോടി രൂപ വിലമതിക്കുന്ന ആഭരണങ്ങൾ കവർന്ന കേസിലെ പ്രതി ബിഹാർ സ്വദേശി ഇർഫാൻ എന്ന ബിഹാർ റോബിൻഹുഡിനെ 15 മണിക്കൂറിനുള്ളിൽ പിടികൂടി പൊലീസ്‌ സൃഷ്ടിച്ചത്‌ ബ്ലോക്ക്‌ബസ്‌റ്റർ.

കേരള പൊലീസിന്റെ അന്വേഷണ മികവിൽ അടിതെറ്റിവീണ കുപ്രസിദ്ധ മോഷ്ടാവായ മുഹമ്മദ്‌ ഇർഫാനെന്ന ബിഹാർ റോബിൻഹുഡ്‌ വിവിധ സംസ്ഥാനങ്ങളിൽ നിരവധി കവർച്ച കേസുകളിൽ പ്രതിയാണ്‌. ശനി പുലർച്ചെ 2.30നായിരുന്നു ജോഷിയുടെ വീട്ടിൽ മോഷണം.

വൈകിട്ട്‌ അഞ്ചിന്‌, 15 മണിക്കൂറിനകം ഇർഫാൻ കസ്‌റ്റഡിയിലായി. മോഷണവിവരം അറിഞ്ഞയുടൻ പൊലീസ്‌ സ്ഥലത്തെത്തി. സിറ്റി പൊലീസ്‌ കമീഷണർ എസ്‌ ശ്യാംസുന്ദർ പ്രത്യേക അന്വേഷകസംഘത്തിന്‌ രൂപംനൽകി.

എസിപി രാജ്‌കുമാറിനായിരുന്നു മേൽനോട്ടം. സൗത്ത്‌ എസ്‌എച്ച്‌ഒ പ്രേംകൃഷ്‌ണൻ ഉൾപ്പെടെയുള്ളവരായിരുന്നു ടീമിൽ. ആദ്യം കിട്ടിയത്‌ മോഷ്ടാവിന്റെ സിസിടിവി ദൃശ്യം. തുടരന്വേണത്തിൽ മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ഹോണ്ട അക്കോർഡ്‌ കാറിന്റെ ദൃശ്യവും കിട്ടി.

ജോഷിയുടെ വീടിന്റെ പരിസരത്തുനിന്ന്‌ കാർ പോകുന്നതായിരുന്നു ദൃശ്യങ്ങളിൽ. മഹാരാഷ്ട്ര രജിസ്‌ട്രേഷൻകൂടിയായതോടെ പൊലീസിന്റെ സംശയം ബലപ്പെട്ടു. ദൃശ്യങ്ങളും മോഷണവിവരങ്ങളും മഹാരാഷ്ട്ര, കർണാടകം, ഗോവ സംസ്ഥാനങ്ങൾക്ക്‌ കൈമാറി.

കാർ കർണാടകത്തിലേക്ക്‌ കടന്നതായി വിവരം ലഭിച്ചു. തലപ്പാടിയിൽനിന്നായിരുന്നു വിവരം. കാർ കടന്നുപോയ സമയം പകൽ 2.30. മുംബൈയിലേക്ക്‌ കടക്കാനാണ്‌ പ്രതിയുടെ ലക്ഷ്യമെന്ന്‌ പൊലീസ്‌ തിരിച്ചറിഞ്ഞു.

കമീഷണർ കാർവാർ, ഉഡുപ്പി, മംഗളൂരു പൊലീസ്‌ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടു. ഉഡുപ്പി സംസ്ഥാൻ പ്ലാസയിൽ പൊലീസിനെ വെട്ടിച്ച്‌ പ്രതി കടന്നു. പിന്നാലെ പൊലീസ്‌. ദേശീയപാതയിൽ കോട്ടയിൽവച്ച് പൊലീസ് വാഹനം ഇർഫാന്റെ കാറിന്‌ കുറുകെയിട്ട്‌ നാലുവശത്തുനിന്ന്‌ വളഞ്ഞശേഷം ഇർഫാനെ കസ്‌റ്റഡിയിലെടുത്തു.

ഡൽഹി, പഞ്ചാബ്‌, ആന്ധ്ര, മഹാരാഷ്ട്ര, ഗോവ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ മോഷണക്കേസുകളിൽ പ്രതിയാണ്‌ ഇർഫാൻ. മോഷണമുതലിന്റെ ഒരുഭാഗം ആഡംബരജീവിതത്തിന്‌ ഉപയോഗിക്കുകയും ശേഷിക്കുന്നത്‌ നിർധനർക്ക് ദാനം ചെയ്യുകയുമാണ്‌ രീതി.

ഹരിയാനയിലെ ജയിലിൽനിന്ന്‌ അടുത്തിടെയാണ്‌ ഇയാൾ പുറത്തിറങ്ങിയത്‌.റോബിൻ ഹുഡെന്ന പേരിൽ പൃഥ്വിരാജിനെ നായകനാക്കി ജോഷി സിനിമ സംവിധാനം ചെയ്‌തിട്ടുണ്ട്‌. റോബിൻഹുഡ്‌ എന്നപേരിൽ കുപ്രസിദ്ധിയുള്ളയാൾ തന്നെയാണിപ്പോൾ പിടിയിലായതും.

#Operation #Robinhood; This is a #police #blockbuster

Next TV

Related Stories
#accident | സ്വകാര്യ ബസില്‍ ജീപ്പ് ഇടിച്ച് രണ്ടു പേര്‍ മരിച്ചു; അഞ്ചു പേര്‍ക്ക് പരിക്കേറ്റു

May 3, 2024 08:29 PM

#accident | സ്വകാര്യ ബസില്‍ ജീപ്പ് ഇടിച്ച് രണ്ടു പേര്‍ മരിച്ചു; അഞ്ചു പേര്‍ക്ക് പരിക്കേറ്റു

അമിത വേഗത്തിൽ വന്ന ജീപ്പ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നുവെന്ന് നാട്ടുകാർ...

Read More >>
#death | കെട്ടിടനിർമാണ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

May 3, 2024 08:15 PM

#death | കെട്ടിടനിർമാണ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

കനത്ത ചൂടിൽ സൂര്യാഘാതം ഏറ്റെന്നു സംശയിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു. വ്യാഴാഴ്ച ഉച്ചക്ക് 12.30നാണ് സംഭവം....

Read More >>
#accident | കാറിടിച്ച് കാൽനട യാത്രികനായ യുവാവ് മരിച്ചു

May 3, 2024 07:50 PM

#accident | കാറിടിച്ച് കാൽനട യാത്രികനായ യുവാവ് മരിച്ചു

വ്യാഴാഴ്ച വൈകീട്ട് 7.30ന് അരീക്കൽ ജങ്ഷനിലായിരുന്നു അപകടം. അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ...

Read More >>
#sunburn | കൂത്താട്ടുകുളത്ത് ബൈക്ക് യാത്രികന് സൂര്യാതപമേറ്റു

May 3, 2024 07:45 PM

#sunburn | കൂത്താട്ടുകുളത്ത് ബൈക്ക് യാത്രികന് സൂര്യാതപമേറ്റു

തുടർന്ന് ആുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് സൂര്യാതപമേറ്റതായി ഡോക്ടർമാർ...

Read More >>
 #Kochi | കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്ന സംഭവത്തില്‍ അമ്മ കുറ്റം സമ്മതിച്ചു

May 3, 2024 02:13 PM

#Kochi | കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്ന സംഭവത്തില്‍ അമ്മ കുറ്റം സമ്മതിച്ചു

മാതാപിതാക്കള്‍ക്ക് സംഭവത്തില്‍ പങ്കില്ല. വീട്ടിലെ ബാത്‌റൂമിനുള്ളില്‍ തന്നെയായിരുന്നു പ്രസവം. അതിജീവിതയ്ക്ക് വൈദ്യസഹായം ഏര്‍പ്പെടുത്തും–...

Read More >>
#League | ജില്ലാ പ്രവർത്തകസമിതി യോഗം കൂട്ടത്തോടെ ബഹിഷ്‌കരിച്ചു; തിരിച്ചടിക്കാനൊരുങ്ങി ലീഗ്‌ വിമതപക്ഷം

May 3, 2024 02:10 PM

#League | ജില്ലാ പ്രവർത്തകസമിതി യോഗം കൂട്ടത്തോടെ ബഹിഷ്‌കരിച്ചു; തിരിച്ചടിക്കാനൊരുങ്ങി ലീഗ്‌ വിമതപക്ഷം

പ്രവർത്തകസമിതി യോഗം ബലംപ്രയോഗിച്ച്‌ തടയാൻ അഹമ്മദ്‌ കബീർ വിഭാഗം ആലോചിച്ചെങ്കിലും പിന്നീട്‌ വേണ്ടെന്നുവച്ചു.അതിന്റെ പേരിൽ കൂടുതൽപ്പേർക്കെതിരെ...

Read More >>
Top Stories