---
title: "#arrest | നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം;താമസക്കാരായ മൂന്നുപേര്‍ കസ്റ്റഡിയില്‍"
english_title: "The #incident where the #body of a #newborn baby was found; three #residents are in #custody"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/202796/the-incident-where-the-body-of-a-newborn-baby-was-found-three-residents-are-in-custody"
published_at: "2024-05-03T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6634a163f0782_arrest.jpg"
keywords: []
---

# #arrest | നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം;താമസക്കാരായ മൂന്നുപേര്‍ കസ്റ്റഡിയില്‍

> **Lead Summary:** **കൊച്ചി : ** എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറില്‍ റോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം വഴിത്തിരിവില്‍.

## Article Content

**കൊച്ചി : ** എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറില്‍ റോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം വഴിത്തിരിവില്‍.

കുഞ്ഞിന്റെ മൃതദേഹം എറിഞ്ഞതെന്നു കരുതുന്ന സമീപത്തെ 'വംശിക' എന്ന അപ്പാര്‍ട്ട്‌മെന്റിലെ ഒരു ഫ്‌ലാറ്റിലെ കുളിമുറിയില്‍ രക്തക്കറ കണ്ടെത്തി. ഇവിടെ താമസിക്കുന്ന ബിസിനസുകാരനായ അഭയ് കുമാര്‍, ഭാര്യ, മകള്‍ എന്നിവരെ കസ്റ്റടിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്‌.

മാതാപിതാക്കള്‍ മകളുമായി ഫ്‌ലാറ്റിലുണ്ടായിരുന്നതെന്നാണു വിവരം. മകള്‍ ഗര്‍ഭിണിയായിരുന്നെന്ന വിവരം മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ലെന്നും മകള്‍ പ്രസവിച്ച കുട്ടിയെയാണ് എറിഞ്ഞു കൊന്നതെന്നുമാണു പ്രാഥമിക വിവരം. പ്രസവിച്ച ഉടന്‍ തന്നെയാണു കുഞ്ഞിനെ താഴേക്ക് എറിഞ്ഞത് എന്നാണു കരുതുന്നത്.

വെള്ളിയാഴ്ച രാവിലെ ഏട്ടേകാലോടെയാണ് പനമ്പള്ളിനഗറിലെ ഫ്‌ളാറ്റിന് സമീപത്തുള്ളവര്‍ റോഡില്‍ ഒരു കെട്ടുകിടക്കുന്നത് കണ്ടത്. ആരെങ്കിലും സഞ്ചിയിലാക്കി മാലിന്യം ഉപേക്ഷിച്ചതാവാമെന്നായിരന്നു ആദ്യം കരുതിയത്.

പക്ഷെ, ശുചീകരണ തൊഴിലാളികള്‍ തൊട്ടുമുമ്പ് വൃത്തിയാക്കി പോയ സ്ഥലത്ത് എങ്ങനെ ഇത്രപെട്ടെന്നൊരു മാലന്യക്കെട്ടുവന്നുവെന്ന സംശയമാണ് അത് പരിശോധിക്കാന്‍ പ്രേരിപ്പിച്ചതെന്ന് സമീപവാസികള്‍ പറഞ്ഞു. നേരത്തെ പൊലീസ് ഇവിടങ്ങളിലെ ഫ്‌ളാറ്റുകളിലുള്ളരെ ചോദ്യം ചെയ്തിരുന്നു.

കുട്ടിയെ താഴേക്ക് എറിഞ്ഞത് ആമസോണിന്റെ കുറിയര്‍ വന്ന ഒരു കവറിലാണ്. ഈ കവര്‍ രക്തത്തില്‍ കുതിര്‍ന്ന നിലിലായിരുന്നു. ഒടുവില്‍ ഇതില്‍നിന്ന് ബാര്‍കോഡ് സ്‌കാന്‍ ചെയ്‌തെടുത്താണു പൊലീസ് ഫ്‌ളാറ്റിലേക്ക് എത്തിയത്

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/202796/the-incident-where-the-body-of-a-newborn-baby-was-found-three-residents-are-in-custody)