---
title: "#species | പുതിയ ഇനം ജലക്കരടിയെ കണ്ടെത്തി"
english_title: "A #new #species of #water #bear has been #discovered"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/202794/a-new-species-of-water-bear-has-been-discovered"
published_at: "2024-05-03T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66349ed29e9bf_bear.jpg"
keywords: []
---

# #species | പുതിയ ഇനം ജലക്കരടിയെ കണ്ടെത്തി

> **Lead Summary:** **കളമശേരി :** കുസാറ്റ്‌ ഗവേഷകർ തമിഴ്‌നാട്ടിലെ മണ്ഡപം തീരത്തുനിന്ന്‌ പുതിയ ഇനം ജലക്കരടിയെ (ടാർഡിഗ്രേഡ്) കണ്ടെത്തി.

## Article Content

**കളമശേരി :** കുസാറ്റ്‌ ഗവേഷകർ തമിഴ്‌നാട്ടിലെ മണ്ഡപം തീരത്തുനിന്ന്‌ പുതിയ ഇനം ജലക്കരടിയെ (ടാർഡിഗ്രേഡ്) കണ്ടെത്തി.

തമിഴ്‌നാട് തീരത്ത് നടത്തിയ സമുദ്ര ജൈവവൈവിധ്യ സർവേയുടെ ഭാഗമായി മറൈൻ ബയോളജി ഗവേഷകൻ എൻ കെ വിഷ്ണുദത്തനും കണ്ണൂർ സർവകലാശാല വിസി ഡോ. എസ് ബിജോയ് നന്ദനുമാണ് പുതിയ സൂക്ഷ്മജീവിയെ കണ്ടെത്തിയത്.

2023ൽ കണ്ടെത്തിയെങ്കിലും ശാസ്ത്രലോകത്തിന്റെ സ്ഥിരീകരണം ലഭിച്ചതും സൂടാക്സാ ജേർണലിൽ പ്രസിദ്ധീകരിച്ചതും ഇപ്പോഴാണ്. അതേ വർഷം ഐഎസ്ആർഒ നടത്തിയ ചാന്ദ്രദൗത്യത്തോടുള്ള ആദരസൂചകമായി ഈ സൂക്ഷ്മജീവിക്ക് ബാറ്റിലിപെസ് ചന്ദ്രയാനി എന്നാണ് പേര് നൽകിയത്.

സൂക്ഷ്മ ജലജീവിയായ ടാർഡിഗ്രേഡ് പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ അതിജീവിക്കാൻ കെൽപ്പുള്ളവയാണ്. ജലക്കരടിയിൽ 17 ശതമാനവും സമുദ്രജീവികളാണ്.

ബാറ്റിലിപെസ് ജനുസിലെ 39-–-ാമത്തെ ഇനമാണ് ബാറ്റിലിപെസ് ചന്ദ്രയാനി. മൂന്നാംതവണയാണ് ഇന്ത്യൻ കടലുകളിൽനിന്ന് ജലക്കരടിയെ കണ്ടെത്തുന്നത്. പുതിയ ജീവിക്ക് ശാരീരിക ഘടനയിൽ മറ്റുള്ളവയുമായി കാര്യമായ വ്യത്യാസമുണ്ടെന്ന് ഡോ. എസ് ബിജോയ് നന്ദൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/202794/a-new-species-of-water-bear-has-been-discovered)