കോതമംഗലം : (piravomnews.in) ഈസ്റ്റർ ദിനത്തിൽ കാൻസർ രോഗികൾക്ക് മുടി മുറിച്ചു നൽകി മൂന്നാം ക്ലാസുകാരി.

വേട്ടാമ്പാറ വരിക്കമാക്കിൽ ലൈജു–ഷീജ ദമ്പതികളുടെ രണ്ടാമത്തെ മകൾ ജെയ്നയാണു കാൻസർ രോഗികൾക്കു വിഗ് നിർമിക്കാൻ തന്റെ ഭംഗിയുള്ള നീളൻമുടി മുറിച്ചുനൽകി മാതൃകയായത്.
കോതമംഗലം രൂപത ആശാകിരണം കാൻസർ സുരക്ഷാ പദ്ധതി കോഓർഡിനേറ്റർ ജോൺസൺ കറുകപ്പിള്ളിൽ മുടി ഏറ്റുവാങ്ങി.
ചെറുപ്പത്തിലേ പരിപാലിച്ച മനോഹരമായ മുടി മുറിച്ചു കാൻസർ രോഗികൾക്കു നൽകിയതിൽ സന്തോഷമുണ്ടെന്നു മാലിപ്പാറ ഫാത്തിമമാതാ യുപി സ്കൂൾ വിദ്യാർഥിയായ ജെയ്ന പറഞ്ഞു.
3rd #class #girl #cut #hair for #cancerpatients
