മൂവാറ്റുപുഴ : (piravomnews.in) തേനി– മൂവാറ്റുപുഴ റോഡിന്റെ താഴെ ഒഴിഞ്ഞ പറമ്പിൽ ബൈക്കിൽ നിന്നു വീണു മരിച്ച നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു.
ഏനാനല്ലൂർ സ്വദേശി പോത്തനാമുഴിയിൽ ബിജു വിൻസന്റിന്റെ (36) മൃതദേഹം ഇന്നലെ രാവിലെ ആണു നാട്ടുകാർ തഴുവംകുന്നിലെ പറമ്പിൽ കണ്ടെത്തിയത്.
ഞായറാഴ്ച രാത്രി റോഡിൽ നിന്നു നിയന്ത്രണം വിട്ട് ബൈക്ക് ഇരുപതടിയോളം താഴ്ചയിലേക്കു മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ബിജു മരിച്ചതാകാമെന്നാണു പൊലീസ് പറയുന്നത്. ഇന്നലെ രാവിലെ ഏഴോടെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. ജിനു ആണു ഭാര്യ. സംസ്കാരം പിന്നീട്.
A #young #man #died after his #bike fell #down 20 #feet