കോതമംഗലം : (piravomnews.in) വിമാനയാത്രയ്ക്കിടെ സഹയാത്രികയുടെ ജീവന്‍ രക്ഷിച്ച നഴ്സിന് അഭിനന്ദന പ്രവാഹം.

കോതമംഗലം എളുമ്പ്ര കുമ്മംകുഴി തടത്തിൽ അശ്വതിയാണ് കൊല്‍ക്കത്തക്കാരി സാന്റയ്ക്ക് (73) തുണയായത്. ഭര്‍ത്താവ് രതീഷിനും കുടുംബത്തിനുമൊപ്പം ആന്‍ഡമാനില്‍ പോയി, ശനി പകല്‍ വിസ്താര യുകെ 778 വിമാനത്തില്‍ തിരികെ യാത്രയിലായിരുന്നു അശ്വതി.
വിമാനം കൊല്‍ക്കത്തയിലെത്തുംമുമ്പ് ക്യാബിന്‍ ക്രൂവിന്റെ അടിയന്തരസന്ദേശമെത്തി. യാത്രക്കാരിൽ ഡോക്ടർമാരോ മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്നവരോ ഉണ്ടെങ്കിൽ ബന്ധപ്പെടണമെന്നും തളർന്നുവീണ സ്ത്രീക്ക് അടിയന്തരസഹായം വേണമെന്നുമായിരുന്നു അറിയിപ്പ്.
തുടര്‍ന്ന് അശ്വതി രോഗിക്കടുത്തെത്തി ശുശ്രൂഷ നല്‍കി. 12 വർഷമായി ഡൽഹി എയിംസിലെ കാർഡിയോവാസ്കുലാർ ആൻഡ് തൊറാസിക് സർജറി ഐസിയു വിഭാഗത്തിൽ നഴ്സിങ് ഓഫീസറാണ് അശ്വതി.
കൈകാലുകള്‍ മരവിച്ച് പള്‍സ് കുറഞ്ഞ നിലയിലായിരുന്നു സാന്റ. അശ്വതി, ക്യാബിന്‍ ക്രൂവിന്റെ സഹായത്തോടെ രോഗിയെ സീറ്റില്‍ കിടത്തി ഓക്സിജന്‍ നല്‍കി.
വിമാനത്തിലെ പ്രഥമശുശ്രൂഷാ കിറ്റില്‍നിന്ന് മരുന്ന് നല്‍കി പള്‍സ് സാധാരണ നിലയിലാക്കി. തുടര്‍ന്ന് വിമാനം കൊല്‍ക്കത്തയില്‍ അടിയന്തരമായി ഇറക്കി, രോഗിയെ ആശുപത്രിയിലേക്ക് മാറ്റി.
#Congratulations to the nurse who #saved the #life of the #fellow #passenger #during the #flight
