#protested | മലതുരന്ന് മണ്ണ് കടത്തുന്നതിനെതിരെ പാമ്പാക്കുടയിൽ ടിപ്പർ തടഞ്ഞ് പ്രതിഷേധിച്ചു

#protested | മലതുരന്ന് മണ്ണ് കടത്തുന്നതിനെതിരെ പാമ്പാക്കുടയിൽ ടിപ്പർ തടഞ്ഞ് പ്രതിഷേധിച്ചു
Mar 15, 2024 09:10 AM | By Amaya M K

പിറവം : (piravomnews.in) മലതുരന്ന് മണ്ണ് കടത്തുന്നതിനെതിരെ പാമ്പാക്കുട ചെട്ടിക്കണ്ടത്ത് സർവകക്ഷി ആക്‌ഷൻ കൗണ്‍സിലി​ന്റെ നേതൃത്വത്തിൽ ടിപ്പർ തടഞ്ഞ് പ്രതിഷേധിച്ചു.

ദേശീയ പാതയ്ക്കെന്നപേരിൽ കഴിഞ്ഞ മൂന്ന് മാസമായി ചെട്ടികണ്ടം മംഗലത്ത് മലയിലാണ് ഏക്കറുകണക്കിന് പ്രദേശം തുരന്ന് മണ്ണ് കടത്തുന്നത്. ലോറി തടഞ്ഞ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ പൊലീസ് ശ്രമിച്ചത് തർക്കത്തിന് ഇടയാക്കി.

വനിതാ പൊലീസില്ലാതെ അറസ്റ്റിന് വഴങ്ങില്ലെന്ന് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ഉൾപ്പെടെയുള്ള സ്ത്രീകൾ നിലപാടെടുത്തു. തുടർന്ന് വനിതാ പൊലീസെത്തിയശേഷം മുഴുവൻപേരെയും അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

പഞ്ചായത്ത് പ്രസിഡ​ന്റ് തോമസ് തടത്തിൽ, ജില്ലാപഞ്ചായത്ത്‌ അംഗം ആശ സനിൽ, കൺവീനർ എം എൻ കേശവൻ, എബി എൻ ഏലിയാസ്, ബെന്നി സ്കറിയ, ബേസിൽ സണ്ണി തുടങ്ങിയവര്‍ സമരത്തിൽ പങ്കെടുത്ത് അറസ്റ്റുവരിച്ചു. വെള്ളിയാഴ്ചയും സമരം തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.

A #tipper was #stopped at #Pampakuda and #protested against the #digging of #soil

Next TV

Related Stories
വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; സ്കൂൾ പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്തു

Jul 18, 2025 08:46 PM

വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; സ്കൂൾ പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്തു

എസ് സുജയെ സസ്പെൻഡ് ചെയ്‌ത്‌ സ്‌കൂൾ മാനേജരാണ് ഉത്തരവ് ഇറക്കിയത്. പ്രധാന അധ്യാപികയ്ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ...

Read More >>
കെഎസ്ആർടിസി ബസിനുള്ളിൽ കുഴഞ്ഞു വീണു ബോധരഹിതയായ സ്ത്രീക്ക് രക്ഷകയായി നഴ്‌സിങ് ഓഫീസര്‍

Jul 18, 2025 08:32 PM

കെഎസ്ആർടിസി ബസിനുള്ളിൽ കുഴഞ്ഞു വീണു ബോധരഹിതയായ സ്ത്രീക്ക് രക്ഷകയായി നഴ്‌സിങ് ഓഫീസര്‍

ബസിനുള്ളിൽ കുറച്ചു യാത്രക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. സ്റ്റാൻഡിൽ നിന്നും പുറപ്പെട്ട ബസിനുള്ളിൽ നിന്നും നിലവിളി കേട്ടാണ് മുൻസീറ്റിൽ ഇരുന്ന...

Read More >>
'പുറത്ത് പറഞ്ഞാൽ കാലും കയ്യും തല്ലിയൊടിക്കുമെന്ന് അമ്മ പറഞ്ഞു, സഹിക്കാന്‍ വയ്യാതായതോടെയാ അച്ഛന്റെ അടുത്തേക്ക് പോയത്'; വെളിപ്പെടുത്തലുമായി അഞ്ചുവയസുകാരൻ

Jul 18, 2025 07:39 PM

'പുറത്ത് പറഞ്ഞാൽ കാലും കയ്യും തല്ലിയൊടിക്കുമെന്ന് അമ്മ പറഞ്ഞു, സഹിക്കാന്‍ വയ്യാതായതോടെയാ അച്ഛന്റെ അടുത്തേക്ക് പോയത്'; വെളിപ്പെടുത്തലുമായി അഞ്ചുവയസുകാരൻ

ട്യൂഷന് പോകാത്തതിനാലാണ് കുട്ടിയെ മർദ്ദിച്ചത്. സുഹൃത്തിനെ ഇഷ്ടമില്ലെന്ന് പറഞ്ഞതും അമ്മയെ ചൊടിപ്പിച്ചു. മർദ്ദനത്തെ തുടർന്ന് കുട്ടി തിരുവനന്തപുരം...

Read More >>
എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ചു

Jul 17, 2025 12:52 PM

എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ചു

സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് നടത്തിയ പരിശോധനയിലും കെട്ടിടത്തിലേക്ക് ഏറെ താഴ്ന്ന് അപകടാവസ്ഥയില്‍ കിടക്കുന്ന വൈദ്യുതി ലൈന്‍ കണ്ടെത്തി...

Read More >>
വേദനയ്ക്കിടയിലും സുരക്ഷിതമായി ഒതുക്കിനിര്‍ത്തി ; സ്‌കൂൾബസ് ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം, ഡ്രൈവർക്ക് ദാരുണാന്ത്യം

Jul 17, 2025 10:20 AM

വേദനയ്ക്കിടയിലും സുരക്ഷിതമായി ഒതുക്കിനിര്‍ത്തി ; സ്‌കൂൾബസ് ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം, ഡ്രൈവർക്ക് ദാരുണാന്ത്യം

വാഹനത്തില്‍ അപ്പോള്‍ ഒമ്പത് വിദ്യാര്‍ഥികളും സ്‌കൂള്‍ ജീവനക്കാരിയും ഉണ്ടായിരുന്നു. സഹദേവന്‍ കുഴഞ്ഞുവീണപ്പോള്‍ ജീവനക്കാരി വാഹനത്തില്‍നിന്ന്...

Read More >>
കുട്ടികൾക്കുനേരെ അശ്ലീലപ്രദർശനം; പ്രതി പിടിയിൽ

Jul 17, 2025 10:00 AM

കുട്ടികൾക്കുനേരെ അശ്ലീലപ്രദർശനം; പ്രതി പിടിയിൽ

കുട്ടികൾ സ്കൂൾ വിട്ട് വീട്ടിലേക്ക് നടക്കുമ്പോൾ റോഡിൽ വച്ച് അശ്ലീലച്ചുവയുള്ള വാക്കുകൾ പറഞ്ഞ്‌ അമാനിച്ച്‌ പ്രതി നഗ്‌നതാപ്രദർശനം നടത്തി....

Read More >>
Top Stories

News Roundup

//Truevisionall