പിറവം : (piravomnews.in) പേപ്പതിയിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിന്റെ ഞെട്ടലിൽ നാട്ടുകാർ. എഴിപ്പുറം പള്ളിയോട് ചേർന്ന് ഉള്ള പഞ്ചായത്ത് റോഡിനോട് ചേർന്നായിരുന്നു അനധികൃത മണ്ണ് ഖനനം.
40 അടിയോളം മണ്ണ് നീക്കിയിരുന്നു. ഉറപ്പ് ഇല്ലാത്ത മണ്ണ് ആണെന്ന് പരിസരവാസികൾ നല്കിയ മുന്നറിപ്പ് അവഗണിച്ചതാണ് അപകടത്തിന്ന് വഴിവെച്ചത്ത്. വൈകീട്ട് അഞ്ച് മണിയോടെ ഉണ്ടായ അപകടം അഞ്ചരയോടെയാണ് നാട്ടുക്കാർ അറിയുന്നത്.
ഉടനെ അഗ്നിശമന കേന്ദ്രങ്ങളിൽ അറിയിക്കുകയും. പിറവത്ത് നിന്ന് ആദ്യ സംഘം സ്ഥലത്ത് കുത്തിച്ചെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്കി. മൂന്നാമത്തെ മൃതദേഹം 7.30 യോടെ ആണ് പുറത്ത് എടുത്തത്.
കൊൽക്കത്ത സ്വദേശികളായ സുകുമാർ, സുപ്രദോ, ഗൗർ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. അപകട സമയത്ത് പത്തോളം പണിക്കാർ ഉണ്ടായിരുന്നു. മണ്ണ് ഇടിഞ്ഞ ഭാഗത്ത് നാല് പേരാണ് ഉണ്ടായിരുന്നത്. ഒരാൾ ഓടി മാറുകയായിരുന്നു.
നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന പേപ്പതി എഴുപുറം പങ്കപ്പിള്ളി മലയിൽ ആണ് അപകടം സംഭവിച്ചത്. 40 അടിയോളം മണ്ണ് എടുത്ത മല ഇടിഞ്ഞു വീഴുകയായിരുഞ്ഞു. സംഭവ സമയം താഴെ പണിയിൽ ഏർപ്പെട്ടിരുന്നവരാണ് മണ്ണിനടിയിൽപ്പെട്ടത്.
രണ്ട് മൃതദേഹം ഒരു മണിക്കൂറിനുള്ളിൽ പുറത്തെടുത്തിരുന്നു. കഠിന പരിശ്രമത്തിനൊടുവിലാണ് മൂവരെയും മണ്ണിനടിയിൽ നിന്നും പുറത്തെടുക്കുവാൻ കഴിഞ്ഞത്. പിറവത്ത് നിന്നും എത്തിയ ഫയർഫോഴ്സ് സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. പുത്തൻകുരിശ് ഡി. വൈ.എസ്.പി യുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.
Locals shocked by the landslide #accident in #Peppati