മരട് : (piravomnews.in) മരട് അന്താരാഷ്ട്ര പഴം–-പച്ചക്കറി മാർക്കറ്റിൽ തീപിടിത്തം.

നഗരസഭയുടെ കീഴിൽ നെട്ടൂരിലുള്ള രാജ്യാന്തര മൊത്തവ്യാപാര വിപണന കേന്ദ്രത്തിലാണ് ബുധൻ പകൽ 1.45ന് തീപിടിച്ചത്. മാർക്കറ്റിലെ പുൽത്തകിടിയിലാണ് ആദ്യം തീപിടിച്ചത്. മാർക്കറ്റ് വൃത്തിയാക്കിയപ്പോൾ ശേഖരിച്ച പുല്ല് കൂട്ടിയിട്ടിരുന്നു.
പിന്നീട് ഇതിലേക്കും തീ പടർന്നു. സമീപത്ത് സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് ട്രേകളിലേക്കും തീ പടർന്നു. ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നു. ഇവ ഉടൻ മാറ്റി. ഗാന്ധിനഗറിൽനിന്ന് അഗ്നി രക്ഷാസേനയെത്തിയാണ് തീ അണച്ചത്.
#Fire #breaks out at #Maradu #International #Fruit and #Vegetable #Market
