#arrested | സ്വർണവ്യാപാരികൾ ചമഞ്ഞ്‌ 1.86 കോടിയുടെ 
സ്വർണം തട്ടിയ ദമ്പതികൾ പിടിയിൽ

#arrested | സ്വർണവ്യാപാരികൾ ചമഞ്ഞ്‌ 1.86 കോടിയുടെ 
സ്വർണം തട്ടിയ ദമ്പതികൾ പിടിയിൽ
Oct 18, 2024 09:51 AM | By Amaya M K

തിരുവനന്തപുരം : (piravomnews.in) സ്വർണ വ്യാപാരികൾ ചമഞ്ഞ്‌ തലസ്ഥാനത്തെ പ്രമുഖ ജ്വല്ലറിയിൽ വ്യാജ ചെക്ക്‌ നൽകി 1.86 കോടിയുടെ സ്വർണം തട്ടിയ ദമ്പതികൾ പിടിയിൽ.

തൃപ്പൂണിത്തുറ സ്വദേശി ശർമിള (42), രാജീവ്‌ (46) എന്നിവരെയാണ്‌ വഞ്ചിയൂർ പൊലീസ്‌ തമിഴ്‌നാട്‌ കുംഭകോണത്തുനിന്ന്‌ അറസ്റ്റുചെയ്‌തത്‌.

 സെപ്‌തംബർ 17നാണ്‌ സംഭവം. രാജീവ്‌ സ്വർണ വ്യാപാരം ആരംഭിക്കുകയാണെന്നും ആഭരണങ്ങൾ വേണമെന്നും ആവശ്യപ്പെട്ടാണ്‌ പ്രതികൾ ജ്വല്ലറിയിലെത്തിയത്‌. ജ്വല്ലറി ഉടമയുടെ സുഹൃത്ത്‌ മുഖേനയാണ്‌ ഇവർ ആഭരണങ്ങൾ വാങ്ങാനെത്തിയത്‌.

നേരത്തേ 17 ലക്ഷം രൂപയുടെ സ്വർണാഭരണം ഇവർ ഇവിടെ നിന്ന്‌ വാങ്ങിയിരുന്നു. ഇതിന്റെ പണം നൽകി. ഈ വിശ്വാസ്യത ഉപയോഗിച്ചാണ്‌ തട്ടിപ്പ്‌ നടത്തിയത്‌.

സ്വർണാഭരണങ്ങളുടെ ചിത്രങ്ങൾ ഫോണിൽ വാങ്ങി തെരഞ്ഞെടുത്ത ശേഷമായിരുന്നു ഇരുവരും കടയിലെത്തിയത്‌. 2407 ഗ്രാം സ്വർണമാണ്‌ ഇവർ വാങ്ങിയത്‌.

ആഭരണങ്ങൾ വാങ്ങിയശേഷം ചെക്ക്‌ നൽകി. രണ്ടാഴ്‌ചയ്‌ക്കു ശേഷം അക്കൗണ്ടിൽ പണമെത്തും എന്നായിരുന്നു ഇവർ ജ്വല്ലറി ജീവനക്കാരെ വിശ്വസിപ്പിച്ചത്‌. ഇതുപ്രകാരം ബാങ്കിൽ നൽകിയ ചെക്ക്‌ മടങ്ങിയതോടെയാണ്‌ തട്ടിപ്പ്‌ പുറത്തായത്‌.

ഇവർ നൽകിയ ഫോൺ നമ്പരിൽ വിളിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന്‌ ജ്വല്ലറിയുടമ പരാതി നൽകി. ഒളിവിൽ പോയ പ്രതികളെ വഞ്ചിയൂർ സിഐ ഷാനിഫിന്റെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘം കുംഭകോണത്തെത്തിയാണ്‌ കസ്റ്റഡിയിലെടുത്തത്‌.

സ്വർണക്കടത്ത്‌ സംഘത്തിലെ കണ്ണികളാണ്‌ ഇരുവരുമെന്നാണ്‌ പൊലീസ്‌ സംശയിക്കുന്നത്‌. പ്രതികളെ റിമാൻഡ്‌ ചെയ്‌തു.






A #couple who #robbed #gold #dealers of 1.86 crore gold has been #arrested

Next TV

Related Stories
#RTO | കമിതാക്കളുടെ ‘നമ്പർ’ പൊക്കി ആർടിഒ; നമ്പർ ചുരണ്ടിയ സ്കൂട്ടർ ക്യാമറയിൽ കുടുങ്ങിയതു 35 തവണ, പിഴ 44,000

Oct 18, 2024 11:20 AM

#RTO | കമിതാക്കളുടെ ‘നമ്പർ’ പൊക്കി ആർടിഒ; നമ്പർ ചുരണ്ടിയ സ്കൂട്ടർ ക്യാമറയിൽ കുടുങ്ങിയതു 35 തവണ, പിഴ 44,000

ചെയ്യാത്ത കുറ്റത്തിനു തുടർച്ചയായി നോട്ടിസ് ലഭിച്ചതോടെ ബൈക്ക് ഉടമ ആർടി ഓഫിസിലെത്തിയപ്പോഴാണു നമ്പർ തിരുത്തിയ സ്കൂട്ടറാണു വില്ലനെന്നു...

Read More >>
#Bribery | കൈക്കൂലി: ഡിഎംഒയുടെയും സഹായിയുടെയും ജാമ്യാപേക്ഷ തള്ളി

Oct 18, 2024 10:59 AM

#Bribery | കൈക്കൂലി: ഡിഎംഒയുടെയും സഹായിയുടെയും ജാമ്യാപേക്ഷ തള്ളി

കൈക്കൂലി സംബന്ധിച്ചു പരാതി ഉയർന്നതിനെത്തുടർന്നു മനോജിനെ ആരോഗ്യവകുപ്പ് സെക്രട്ടറി സസ്പെൻഡ് ചെയ്തിരുന്നു. പിറ്റേന്നു തന്നെ ട്രൈബ്യൂണലിനെ...

Read More >>
#rescued | കിണറ്റില്‍ വീണ മൂന്നു വയസ്സുകാരനെ രക്ഷിക്കാന്‍ പിറകെച്ചാടിയ വലിയുമ്മ; കഴുത്തോളം വെള്ളത്തില്‍ കിടന്നത് ഒരു മണിക്കൂര്‍

Oct 18, 2024 10:36 AM

#rescued | കിണറ്റില്‍ വീണ മൂന്നു വയസ്സുകാരനെ രക്ഷിക്കാന്‍ പിറകെച്ചാടിയ വലിയുമ്മ; കഴുത്തോളം വെള്ളത്തില്‍ കിടന്നത് ഒരു മണിക്കൂര്‍

കഴുത്തോളം വെള്ളത്തില്‍ ഒരു മണിക്കൂറോളം ഇവര്‍ കുട്ടിയുമായി കിണറ്റില്‍ക്കുടുങ്ങി. കുന്നംകുളം അഗ്‌നി രക്ഷാ സേനയെത്തിയാണ് രണ്ടുപേരെയും...

Read More >>
#Arakwalshark | അറക്കവാൾ സ്രാവ് സംരക്ഷണത്തിന്‌ ബോധവൽക്കരണം നടത്തണം

Oct 18, 2024 10:26 AM

#Arakwalshark | അറക്കവാൾ സ്രാവ് സംരക്ഷണത്തിന്‌ ബോധവൽക്കരണം നടത്തണം

അന്താരാഷ്ട്ര സോഫിഷ് ദിനാചരണത്തിന്റെ ഭാഗമായാണ്‌ അറക്കവാൾ സ്രാവ് സംരക്ഷണത്തിൽ ബോധവൽക്കരണം...

Read More >>
#Anavandi | ആനവണ്ടി യാത്രപോലെ 
പ്രൊമോഷൻ ഗാനവും ഹിറ്റ്

Oct 18, 2024 10:22 AM

#Anavandi | ആനവണ്ടി യാത്രപോലെ 
പ്രൊമോഷൻ ഗാനവും ഹിറ്റ്

യൂട്യൂബിലും സമൂഹമാധ്യമങ്ങളിലുമായി ആയിരങ്ങൾ വീഡിയോ കണ്ടു. 2022 മുതലാണ് കൂത്താട്ടുകുളത്തുനിന്ന്‌ ബജറ്റ് യാത്ര ആരംഭിച്ചത്‌. സുരക്ഷിതയാത്രയിൽ...

Read More >>
#Bridge | കുണ്ടന്നൂർ–-തേവര പാലം ; ടാറിങ്‌ പ്രതലം നീക്കൽ പൂർത്തിയായി

Oct 18, 2024 10:18 AM

#Bridge | കുണ്ടന്നൂർ–-തേവര പാലം ; ടാറിങ്‌ പ്രതലം നീക്കൽ പൂർത്തിയായി

ടാറിങ്‌ പ്രതലം നീക്കിയ പാലത്തിലൂടെ വാഹനം കടന്നുപോയാൽ അപകടമുണ്ടാകും. അറ്റകുറ്റപ്പണി കൃത്യമായി നടത്താൻ പാലങ്ങൾ അടയ്‌ക്കണം. അല്ലെങ്കിൽ പ്രവൃത്തിയെ...

Read More >>
Top Stories










News Roundup






Entertainment News