#Anavandi | ആനവണ്ടി യാത്രപോലെ 
പ്രൊമോഷൻ ഗാനവും ഹിറ്റ്

#Anavandi | ആനവണ്ടി യാത്രപോലെ 
പ്രൊമോഷൻ ഗാനവും ഹിറ്റ്
Oct 18, 2024 10:22 AM | By Amaya M K

കൂത്താട്ടുകുളം : (piravomnews.in) ആനവണ്ടി വിനോദയാത്രകളുടെ രസം നുകർന്ന് ആരാധകർ പുറത്തിറക്കിയ പ്രൊമോഷൻ ഗാനവും ഹിറ്റായതിന്റെ സന്തോഷത്തിലാണ് കൂത്താട്ടുകുളം കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ.

യാത്രക്കാരും ജീവനക്കാരുമാണ് ഗാനത്തിനുപിന്നിൽ. യാത്രയോട് ഇഷ്ടംമൂത്ത് സുജിത വിനോദ് എഴുതിയ വരികൾക്ക് സുനിൽ പ്രയാഗ് സംഗീതമൊരുക്കി. തമ്മാനിമറ്റം സ്വദേശികളായ സൈമൺ പുതുമനയും ജോമോൻ മഠമ്മലമുകളുമാണ്‌ നിർമിച്ചത്‌.

സിനിമ പിന്നണിഗായകരായ ജിൻസ് ഗോപിനാഥ്, ഫെമി ഷാജി എന്നിവരാണ് ഗായകർ, ടൂറിസം സെൽ കോ–-ഓർഡിനേറ്റർ പ്രശാന്ത് വേലിക്കകം പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. യാത്രയ്‌ക്കിടെ കെഎസ്ആർടിസി ബസിനുള്ളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലുമാണ്‌ വീഡിയോ ചിത്രീകരിച്ചത്‌.

യൂട്യൂബിലും സമൂഹമാധ്യമങ്ങളിലുമായി ആയിരങ്ങൾ വീഡിയോ കണ്ടു. 2022 മുതലാണ് കൂത്താട്ടുകുളത്തുനിന്ന്‌ ബജറ്റ് യാത്ര ആരംഭിച്ചത്‌. സുരക്ഷിതയാത്രയിൽ വിശ്വാസമർപ്പിച്ച് നിരവധി കുടുംബങ്ങളാണ് ‘ആനവണ്ടിയാത്ര’ തെരഞ്ഞെടുക്കുന്നത്.

4200 പേർ ഇതുവരെ യാത്ര ചെയ്തു. റസിഡന്റ്സ് അസോസിയേഷനുകൾ, ചങ്ങാതിക്കൂട്ടങ്ങൾ, വായനശാലകൾ, വിവിധ സ്ഥാപനങ്ങൾ, ഓഫീസ് ഗ്രൂപ്പുകൾ എന്നിവയെല്ലാം ഉല്ലാസ പാക്കേജുകളിൽ പങ്കുചേരുന്നു. 75 ലക്ഷം രൂപയോളം ഒരുവർഷത്തിനിടെ ഇതുവഴി ലഭിച്ചു.

ഗവി, മൺറോതുരുത്ത്, ചതുരംഗപ്പാറ, മലക്കപ്പാറ, പരുന്തുംപാറ, അഞ്ചുരുളി, മൂന്നാർ, വട്ടവട, വയനാട് ബസ് യാത്രകളും കപ്പൽയാത്രയും സംഘടിപ്പിച്ചു. 




The #promotion #song was also a #hit like #Anavandi #Yatra

Next TV

Related Stories
#founddead | തനിച്ച് താമസിച്ചിരുന്ന വയോധികൻ വീട്ടിൽ മരിച്ച നിലയിൽ

Oct 18, 2024 01:13 PM

#founddead | തനിച്ച് താമസിച്ചിരുന്ന വയോധികൻ വീട്ടിൽ മരിച്ച നിലയിൽ

തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. ഇൻക്വസ്റ് നടപടികൾക്ക് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.ഒരു വർഷം മുമ്പ് ഭാര്യ...

Read More >>
#RTO | കമിതാക്കളുടെ ‘നമ്പർ’ പൊക്കി ആർടിഒ; നമ്പർ ചുരണ്ടിയ സ്കൂട്ടർ ക്യാമറയിൽ കുടുങ്ങിയതു 35 തവണ, പിഴ 44,000

Oct 18, 2024 11:20 AM

#RTO | കമിതാക്കളുടെ ‘നമ്പർ’ പൊക്കി ആർടിഒ; നമ്പർ ചുരണ്ടിയ സ്കൂട്ടർ ക്യാമറയിൽ കുടുങ്ങിയതു 35 തവണ, പിഴ 44,000

ചെയ്യാത്ത കുറ്റത്തിനു തുടർച്ചയായി നോട്ടിസ് ലഭിച്ചതോടെ ബൈക്ക് ഉടമ ആർടി ഓഫിസിലെത്തിയപ്പോഴാണു നമ്പർ തിരുത്തിയ സ്കൂട്ടറാണു വില്ലനെന്നു...

Read More >>
#Bribery | കൈക്കൂലി: ഡിഎംഒയുടെയും സഹായിയുടെയും ജാമ്യാപേക്ഷ തള്ളി

Oct 18, 2024 10:59 AM

#Bribery | കൈക്കൂലി: ഡിഎംഒയുടെയും സഹായിയുടെയും ജാമ്യാപേക്ഷ തള്ളി

കൈക്കൂലി സംബന്ധിച്ചു പരാതി ഉയർന്നതിനെത്തുടർന്നു മനോജിനെ ആരോഗ്യവകുപ്പ് സെക്രട്ടറി സസ്പെൻഡ് ചെയ്തിരുന്നു. പിറ്റേന്നു തന്നെ ട്രൈബ്യൂണലിനെ...

Read More >>
#rescued | കിണറ്റില്‍ വീണ മൂന്നു വയസ്സുകാരനെ രക്ഷിക്കാന്‍ പിറകെച്ചാടിയ വലിയുമ്മ; കഴുത്തോളം വെള്ളത്തില്‍ കിടന്നത് ഒരു മണിക്കൂര്‍

Oct 18, 2024 10:36 AM

#rescued | കിണറ്റില്‍ വീണ മൂന്നു വയസ്സുകാരനെ രക്ഷിക്കാന്‍ പിറകെച്ചാടിയ വലിയുമ്മ; കഴുത്തോളം വെള്ളത്തില്‍ കിടന്നത് ഒരു മണിക്കൂര്‍

കഴുത്തോളം വെള്ളത്തില്‍ ഒരു മണിക്കൂറോളം ഇവര്‍ കുട്ടിയുമായി കിണറ്റില്‍ക്കുടുങ്ങി. കുന്നംകുളം അഗ്‌നി രക്ഷാ സേനയെത്തിയാണ് രണ്ടുപേരെയും...

Read More >>
#Arakwalshark | അറക്കവാൾ സ്രാവ് സംരക്ഷണത്തിന്‌ ബോധവൽക്കരണം നടത്തണം

Oct 18, 2024 10:26 AM

#Arakwalshark | അറക്കവാൾ സ്രാവ് സംരക്ഷണത്തിന്‌ ബോധവൽക്കരണം നടത്തണം

അന്താരാഷ്ട്ര സോഫിഷ് ദിനാചരണത്തിന്റെ ഭാഗമായാണ്‌ അറക്കവാൾ സ്രാവ് സംരക്ഷണത്തിൽ ബോധവൽക്കരണം...

Read More >>
#Bridge | കുണ്ടന്നൂർ–-തേവര പാലം ; ടാറിങ്‌ പ്രതലം നീക്കൽ പൂർത്തിയായി

Oct 18, 2024 10:18 AM

#Bridge | കുണ്ടന്നൂർ–-തേവര പാലം ; ടാറിങ്‌ പ്രതലം നീക്കൽ പൂർത്തിയായി

ടാറിങ്‌ പ്രതലം നീക്കിയ പാലത്തിലൂടെ വാഹനം കടന്നുപോയാൽ അപകടമുണ്ടാകും. അറ്റകുറ്റപ്പണി കൃത്യമായി നടത്താൻ പാലങ്ങൾ അടയ്‌ക്കണം. അല്ലെങ്കിൽ പ്രവൃത്തിയെ...

Read More >>
Top Stories










Entertainment News