#legislation | നിയമനിർമാണം കണ്ടറിഞ്ഞ്‌ വിദ്യാർഥികൾ

#legislation | നിയമനിർമാണം കണ്ടറിഞ്ഞ്‌ വിദ്യാർഥികൾ
Oct 17, 2024 05:52 AM | By Amaya M K

കൊച്ചി : (piravomnews.in) എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, എളമക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ, തേവര എസ്എച്ച് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ ഹയർ സെക്കൻഡറി പൊളിറ്റിക്കൽ സയൻസ് വകുപ്പുകൾ ചേർന്ന് തിരുവനന്തപുരത്തേക്ക് രാഷ്ട്രീയവിജ്ഞാനയാത്ര നടത്തി.

പ്രവർത്തനാധിഷ്ഠിത പഠനരീതിയുടെ ഭാഗമായി നിയമസഭയിലും സെക്രട്ടറിയറ്റിലും കുട്ടികൾ നേരിട്ടെത്തി പ്രവർത്തനങ്ങൾ പഠിച്ചു. നിയമസഭയിൽ ചോദ്യോത്തരവേളയും അടിയന്തരപ്രമേയാവതരണവും സബ്മിഷനുകളുടെ അവതരണവും നേരിൽ കണ്ടു.

സ്പീക്കർ എ എൻ ഷംസീർ കുട്ടികളെ ചേംബറിൽ സ്വീകരിച്ചു. സഭാ നടപടിക്രമങ്ങളെക്കുറിച്ചും നിയമനിർമാണങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് സ്പീക്കർ ഉത്തരം നൽകി. വ്യവസായമന്ത്രി പി രാജീവ് കേരളത്തിന്റെ വ്യവസായനയത്തെക്കുറിച്ച് വിശദീകരിച്ചു.

പ്രതിപക്ഷനേതാവ് വി ഡി സതീശൻ നിയമസഭാ ഓഫീസിൽ കുട്ടികളെ സ്വീകരിച്ചു. എംഎൽഎമാരുമായി കുട്ടികൾ സംസാരിച്ചു.

നിയമസഭാ മ്യൂസിയവും കണ്ടിറങ്ങിയ കുട്ടികൾ സെക്രട്ടറിയറ്റിലെത്തി പ്രവർത്തനങ്ങൾ കാണുകയും നിയമസഭയുടെ മുൻമന്ദിരവും രാജസഭയായിരുന്ന ദർബാർ ഹാളും സന്ദർശിച്ചു.

പ്രിയദർശിനി പ്ലാനറ്റേറിയവും ചരിത്രമ്യൂസിയവുംകൂടി കണ്ടശേഷമായിരുന്നു മടക്കം. പരിപാടിക്ക്‌ പ്രിൻസിപ്പൽമാരായ കെ മിനി റാം, ആർ പ്രശാന്തകുമാർ, ഹയർ സെക്കൻഡറി അധ്യാപകരായ ഡോ. എസ് സന്തോഷ്, എ എ ഷഹീർ, ഫാ. വിൽസൺ ചാത്തേരി, ഡോ. ബാബു എടംപാടം, ഫാ. ഷിബിൻ, പി എസ് ശ്രീജ, മഞ്ജു മൈക്കിൾ, സെയ്ൻ എൽദോ തുടങ്ങിയവർ നേതൃത്വം നൽകി.




#Students after #seeing the #legislation

Next TV

Related Stories
 #shipyard | കപ്പൽശാല ഓഹരി വിൽക്കരുത് ; പ്രതിഷേധം ശക്തം

Oct 17, 2024 05:49 AM

#shipyard | കപ്പൽശാല ഓഹരി വിൽക്കരുത് ; പ്രതിഷേധം ശക്തം

‘ഡിസ് ഇൻവെസ്‌റ്റ്‌മെന്റ്‌ ' എന്ന് പേരിട്ട് പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് വിൽപ്പന. രണ്ടു ദിവസത്തെ...

Read More >>
 #Bridge | പാലക്കാട്ടുതാഴം പാലം സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു

Oct 17, 2024 05:46 AM

#Bridge | പാലക്കാട്ടുതാഴം പാലം സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു

പഴയതും പുതിയതുമായ രണ്ടു പാലങ്ങളുള്ള പാലക്കാട്ടുതാഴത്ത്‌ സാമൂഹ്യവിരുദ്ധസംഘങ്ങളെ മുകളിൽനിന്ന് നോക്കിയാൽ ശ്രദ്ധയിൽപ്പെടില്ല. പാലത്തിന്...

Read More >>
#road | ഇനി കുഴികളില്ലാത്ത റോഡ്‌; 
ടാർ പാച്ചിങ്‌ മെഷീനും നിരത്തിലേക്ക്‌

Oct 17, 2024 05:43 AM

#road | ഇനി കുഴികളില്ലാത്ത റോഡ്‌; 
ടാർ പാച്ചിങ്‌ മെഷീനും നിരത്തിലേക്ക്‌

തുറന്നവാഹനത്തിലൂടെയുള്ള മാലിന്യനീക്കം സൃഷ്‌ടിക്കുന്ന പ്രയാസങ്ങൾക്ക്‌ പരിഹാരമായാണ്‌ കവചിത വാഹനമായ കോംപാക്ടറുകൾ...

Read More >>
#GCDA | ജിസിഡിഎയുടെ 3 പദ്ധതികൾ 
നാളെ നാടിന്‌ സമർപ്പിക്കും

Oct 17, 2024 05:40 AM

#GCDA | ജിസിഡിഎയുടെ 3 പദ്ധതികൾ 
നാളെ നാടിന്‌ സമർപ്പിക്കും

വിനോദസഞ്ചാരികൾക്കും പൊതുജനങ്ങൾക്കുമായി മറൈൻ ഡ്രൈവ്‌, കലൂർ ജവാഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയം എന്നിവിടങ്ങളിൽ രണ്ടുവീതവും അംബേദ്കർ...

Read More >>
#digitalliteracy | വേങ്ങൂർ ഡിജിറ്റൽ 
സാക്ഷരത നേടി

Oct 17, 2024 05:35 AM

#digitalliteracy | വേങ്ങൂർ ഡിജിറ്റൽ 
സാക്ഷരത നേടി

പഞ്ചായത്ത് പ്രസിഡന്റ്‌ ശിൽപ്പ സുധീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ പി സി കൃഷ്ണൻകുട്ടി അധ്യക്ഷനായി. ശ്രീജ ഷിജോ, ഷീബ ചാക്കപ്പൻ, ബിജു പീറ്റർ...

Read More >>
 #monkey | കുരങ്ങുകൾ വീട്ടുപകരണങ്ങൾ നശിപ്പിച്ചു

Oct 17, 2024 05:32 AM

#monkey | കുരങ്ങുകൾ വീട്ടുപകരണങ്ങൾ നശിപ്പിച്ചു

വീട്ടുപകരണങ്ങളും തകർത്തു. തൊഴിലുറപ്പ് ജോലി കഴിഞ്ഞ് ലീല തിരിച്ചുവരുമ്പോൾ കുരങ്ങുകൾ ഓടിപ്പോകുന്നതാണ്‌...

Read More >>
Top Stories










News Roundup






Entertainment News