#Bridge | കുണ്ടന്നൂർ–-തേവര പാലം ; ടാറിങ്‌ പ്രതലം നീക്കൽ പൂർത്തിയായി

#Bridge | കുണ്ടന്നൂർ–-തേവര പാലം ; ടാറിങ്‌ പ്രതലം നീക്കൽ പൂർത്തിയായി
Oct 18, 2024 10:18 AM | By Amaya M K

കൊച്ചി : (piravomnews.in) കുണ്ടന്നൂർ–-തേവര പാലത്തിൽ അറ്റകുറ്റപ്പണി നടത്തുന്നതിന്റെ ഭാഗമായി നിലവിലെ ടാറിങ്‌ പ്രതലം നീക്കുന്ന പ്രവൃത്തി പൂർത്തിയായി. വ്യാഴം വൈകിട്ടോടെയാണ്‌ പ്രതലം പൂർണമായി നീക്കിയത്‌.  പിന്നാലെ വൃത്തിയാക്കൽ ആരംഭിച്ചു.


അലക്‌സാണ്ടർ പറമ്പിത്തറ പാലത്തിലെ ടാറിങ്‌ പ്രതലം നീക്കലും വൃത്തിയാക്കലും നേരത്തേ പൂർത്തിയായിരുന്നു. എന്നാൽ, മഴ അറ്റകുറ്റപ്പണിയെ പ്രതികൂലമായി ബാധിക്കുന്ന സ്ഥിതിയാണ്‌. ഇരുപാലത്തിലും പലയിടങ്ങളിലും മഴവെള്ളം കെട്ടിക്കിടക്കുകയാണ്.

പൂർണമായി ഉണങ്ങിയാൽ മാത്രമെ സ്റ്റോൺ മാട്രിക്സ് അസ്ഫാൾട്ട് (എസ്‌എംഎ) നിർമാണവിദ്യ അടിസ്ഥാനമാക്കിയുള്ള അറ്റകുറ്റപ്പണി നടത്താനാകൂ. അറ്റകുറ്റപ്പണി പൂർത്തിയാകാതെ പാലം തുറക്കാൻ കഴിയാത്തസ്ഥിതിയാണ്‌.

ടാറിങ്‌ പ്രതലം നീക്കിയ പാലത്തിലൂടെ വാഹനം കടന്നുപോയാൽ അപകടമുണ്ടാകും. അറ്റകുറ്റപ്പണി കൃത്യമായി നടത്താൻ പാലങ്ങൾ അടയ്‌ക്കണം. അല്ലെങ്കിൽ പ്രവൃത്തിയെ പ്രതികൂലമായി ബാധിക്കുമെന്നും പൊതുമരാമത്ത്‌ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

12.85 കോടിയാണ്‌ കുണ്ടന്നൂർ ജങ്‌ഷൻമുതൽ സിഫ്‌റ്റ്‌ ജങ്‌ഷൻവരെയുള്ള പ്രവൃത്തികൾക്ക്‌ പൊതുമരാമത്തുവകുപ്പ്‌ അനുവദിച്ചത്‌. ഇരുപാലങ്ങളും അടച്ചിട്ടാണ്‌ അറ്റകുറ്റപ്പണി നടത്തുന്നത്‌.




#Kundanur--#Thevara #Bridge; #Taring #surface #removal is #complete

Next TV

Related Stories
#RTO | കമിതാക്കളുടെ ‘നമ്പർ’ പൊക്കി ആർടിഒ; നമ്പർ ചുരണ്ടിയ സ്കൂട്ടർ ക്യാമറയിൽ കുടുങ്ങിയതു 35 തവണ, പിഴ 44,000

Oct 18, 2024 11:20 AM

#RTO | കമിതാക്കളുടെ ‘നമ്പർ’ പൊക്കി ആർടിഒ; നമ്പർ ചുരണ്ടിയ സ്കൂട്ടർ ക്യാമറയിൽ കുടുങ്ങിയതു 35 തവണ, പിഴ 44,000

ചെയ്യാത്ത കുറ്റത്തിനു തുടർച്ചയായി നോട്ടിസ് ലഭിച്ചതോടെ ബൈക്ക് ഉടമ ആർടി ഓഫിസിലെത്തിയപ്പോഴാണു നമ്പർ തിരുത്തിയ സ്കൂട്ടറാണു വില്ലനെന്നു...

Read More >>
#Bribery | കൈക്കൂലി: ഡിഎംഒയുടെയും സഹായിയുടെയും ജാമ്യാപേക്ഷ തള്ളി

Oct 18, 2024 10:59 AM

#Bribery | കൈക്കൂലി: ഡിഎംഒയുടെയും സഹായിയുടെയും ജാമ്യാപേക്ഷ തള്ളി

കൈക്കൂലി സംബന്ധിച്ചു പരാതി ഉയർന്നതിനെത്തുടർന്നു മനോജിനെ ആരോഗ്യവകുപ്പ് സെക്രട്ടറി സസ്പെൻഡ് ചെയ്തിരുന്നു. പിറ്റേന്നു തന്നെ ട്രൈബ്യൂണലിനെ...

Read More >>
#rescued | കിണറ്റില്‍ വീണ മൂന്നു വയസ്സുകാരനെ രക്ഷിക്കാന്‍ പിറകെച്ചാടിയ വലിയുമ്മ; കഴുത്തോളം വെള്ളത്തില്‍ കിടന്നത് ഒരു മണിക്കൂര്‍

Oct 18, 2024 10:36 AM

#rescued | കിണറ്റില്‍ വീണ മൂന്നു വയസ്സുകാരനെ രക്ഷിക്കാന്‍ പിറകെച്ചാടിയ വലിയുമ്മ; കഴുത്തോളം വെള്ളത്തില്‍ കിടന്നത് ഒരു മണിക്കൂര്‍

കഴുത്തോളം വെള്ളത്തില്‍ ഒരു മണിക്കൂറോളം ഇവര്‍ കുട്ടിയുമായി കിണറ്റില്‍ക്കുടുങ്ങി. കുന്നംകുളം അഗ്‌നി രക്ഷാ സേനയെത്തിയാണ് രണ്ടുപേരെയും...

Read More >>
#Arakwalshark | അറക്കവാൾ സ്രാവ് സംരക്ഷണത്തിന്‌ ബോധവൽക്കരണം നടത്തണം

Oct 18, 2024 10:26 AM

#Arakwalshark | അറക്കവാൾ സ്രാവ് സംരക്ഷണത്തിന്‌ ബോധവൽക്കരണം നടത്തണം

അന്താരാഷ്ട്ര സോഫിഷ് ദിനാചരണത്തിന്റെ ഭാഗമായാണ്‌ അറക്കവാൾ സ്രാവ് സംരക്ഷണത്തിൽ ബോധവൽക്കരണം...

Read More >>
#Anavandi | ആനവണ്ടി യാത്രപോലെ 
പ്രൊമോഷൻ ഗാനവും ഹിറ്റ്

Oct 18, 2024 10:22 AM

#Anavandi | ആനവണ്ടി യാത്രപോലെ 
പ്രൊമോഷൻ ഗാനവും ഹിറ്റ്

യൂട്യൂബിലും സമൂഹമാധ്യമങ്ങളിലുമായി ആയിരങ്ങൾ വീഡിയോ കണ്ടു. 2022 മുതലാണ് കൂത്താട്ടുകുളത്തുനിന്ന്‌ ബജറ്റ് യാത്ര ആരംഭിച്ചത്‌. സുരക്ഷിതയാത്രയിൽ...

Read More >>
#Passengers | യാത്രക്കാർക്ക് ഇനി കൂളായി വിശ്രമിക്കാം

Oct 18, 2024 10:15 AM

#Passengers | യാത്രക്കാർക്ക് ഇനി കൂളായി വിശ്രമിക്കാം

വിവോയുടെ സഹകരണത്തോടുകൂടിയാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ഇരിപ്പിടങ്ങൾ...

Read More >>
Top Stories










News Roundup






Entertainment News