#nationalhighway | കാൽനടയ്ക്ക്‌ ഇടമില്ലാതെ ദേശീയ പാതയോരം

#nationalhighway | കാൽനടയ്ക്ക്‌ ഇടമില്ലാതെ ദേശീയ പാതയോരം
Oct 18, 2024 09:54 AM | By Amaya M K

നെടുമ്പാശേരി : (piravomnews.in) ദേശീയപാത 544ൽ നെടുമ്പാശേരി വിമാനത്താവളം റോഡ് സിഗ്നൽ ജങ്ഷൻമുതൽ അത്താണി സിഗ്നൽവരെയുള്ള പാതയോരത്ത് കാൽനടയാത്രക്കാർക്ക് ദുരിതയാത്ര.

ഇരു സിഗ്നലുകൾക്കും ഇടയിൽ സമീപത്തെ അസീസി ഹൈസ്കൂളിലെ വിദ്യാർഥികളും അധ്യാപകരും രക്ഷാകർത്താക്കളും പ്രദേശവാസികളുമാണ് ഏറെ വലയുന്നത്. ദേശീയപാതയുടെ പടിഞ്ഞാറ് ഭാഗത്താണ് കാൽനടയാത്ര പ്രയാസം.

ഈ ഭാഗത്ത് റോഡ് വീതി കൂട്ടി നിർമിക്കുന്നതിന് ജങ്ഷൻ വികസനപദ്ധതിയിൽ ഉൾപ്പെടുത്തി 18 വർഷംമുമ്പ് ഭൂമി ഏറ്റെടുത്തെങ്കിലും, ദേശീയപാത അതോറിറ്റി ഒരു നിർമാണപ്രവർത്തനവും നടത്തിയിട്ടില്ല. ഇടപ്പള്ളിമുതൽ മണ്ണുത്തിവരെയുള്ള ദേശീയപാതയിൽ ഏറ്റവും ഇടുങ്ങിയ റോഡാണ് ഇവിടെ.

വിമാനത്താവളത്തിൽനിന്ന് നിത്യേന ആയിരക്കണക്കിന് വാഹനങ്ങൾ ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന ഈ ഭാഗത്ത്, കാൽനടയാത്രയും സൈക്കിൾ യാത്രയും ദുഷ്കരമായത് ബാധിക്കുന്നത് പ്രദേശവാസികളെയാണ്.

അത്താണിയിലെ കടകളിൽ നിത്യോപയോഗസാധനങ്ങൾ വാങ്ങുന്നതിന് എത്താൻപോലും പ്രയാസമുള്ളതായി നാട്ടുകാർ പറയുന്നു.

കാൽനടക്കാരും സൈക്കിൾ യാത്രക്കാരും നിരന്തരം അപകടത്തിൽപ്പെടുന്നത് ഒഴിവാക്കാൻ ദേശീയപാത ഏറ്റെടുത്ത ഭൂമിയിൽ റോഡ് വീതി കൂട്ടി നിർമിക്കണമെന്ന് സിപിഐ എം അത്താണി വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പി ആർ സുരേഷ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.


#National #Highway in no #space for #pedestrians

Next TV

Related Stories
#RTO | കമിതാക്കളുടെ ‘നമ്പർ’ പൊക്കി ആർടിഒ; നമ്പർ ചുരണ്ടിയ സ്കൂട്ടർ ക്യാമറയിൽ കുടുങ്ങിയതു 35 തവണ, പിഴ 44,000

Oct 18, 2024 11:20 AM

#RTO | കമിതാക്കളുടെ ‘നമ്പർ’ പൊക്കി ആർടിഒ; നമ്പർ ചുരണ്ടിയ സ്കൂട്ടർ ക്യാമറയിൽ കുടുങ്ങിയതു 35 തവണ, പിഴ 44,000

ചെയ്യാത്ത കുറ്റത്തിനു തുടർച്ചയായി നോട്ടിസ് ലഭിച്ചതോടെ ബൈക്ക് ഉടമ ആർടി ഓഫിസിലെത്തിയപ്പോഴാണു നമ്പർ തിരുത്തിയ സ്കൂട്ടറാണു വില്ലനെന്നു...

Read More >>
#Bribery | കൈക്കൂലി: ഡിഎംഒയുടെയും സഹായിയുടെയും ജാമ്യാപേക്ഷ തള്ളി

Oct 18, 2024 10:59 AM

#Bribery | കൈക്കൂലി: ഡിഎംഒയുടെയും സഹായിയുടെയും ജാമ്യാപേക്ഷ തള്ളി

കൈക്കൂലി സംബന്ധിച്ചു പരാതി ഉയർന്നതിനെത്തുടർന്നു മനോജിനെ ആരോഗ്യവകുപ്പ് സെക്രട്ടറി സസ്പെൻഡ് ചെയ്തിരുന്നു. പിറ്റേന്നു തന്നെ ട്രൈബ്യൂണലിനെ...

Read More >>
#rescued | കിണറ്റില്‍ വീണ മൂന്നു വയസ്സുകാരനെ രക്ഷിക്കാന്‍ പിറകെച്ചാടിയ വലിയുമ്മ; കഴുത്തോളം വെള്ളത്തില്‍ കിടന്നത് ഒരു മണിക്കൂര്‍

Oct 18, 2024 10:36 AM

#rescued | കിണറ്റില്‍ വീണ മൂന്നു വയസ്സുകാരനെ രക്ഷിക്കാന്‍ പിറകെച്ചാടിയ വലിയുമ്മ; കഴുത്തോളം വെള്ളത്തില്‍ കിടന്നത് ഒരു മണിക്കൂര്‍

കഴുത്തോളം വെള്ളത്തില്‍ ഒരു മണിക്കൂറോളം ഇവര്‍ കുട്ടിയുമായി കിണറ്റില്‍ക്കുടുങ്ങി. കുന്നംകുളം അഗ്‌നി രക്ഷാ സേനയെത്തിയാണ് രണ്ടുപേരെയും...

Read More >>
#Arakwalshark | അറക്കവാൾ സ്രാവ് സംരക്ഷണത്തിന്‌ ബോധവൽക്കരണം നടത്തണം

Oct 18, 2024 10:26 AM

#Arakwalshark | അറക്കവാൾ സ്രാവ് സംരക്ഷണത്തിന്‌ ബോധവൽക്കരണം നടത്തണം

അന്താരാഷ്ട്ര സോഫിഷ് ദിനാചരണത്തിന്റെ ഭാഗമായാണ്‌ അറക്കവാൾ സ്രാവ് സംരക്ഷണത്തിൽ ബോധവൽക്കരണം...

Read More >>
#Anavandi | ആനവണ്ടി യാത്രപോലെ 
പ്രൊമോഷൻ ഗാനവും ഹിറ്റ്

Oct 18, 2024 10:22 AM

#Anavandi | ആനവണ്ടി യാത്രപോലെ 
പ്രൊമോഷൻ ഗാനവും ഹിറ്റ്

യൂട്യൂബിലും സമൂഹമാധ്യമങ്ങളിലുമായി ആയിരങ്ങൾ വീഡിയോ കണ്ടു. 2022 മുതലാണ് കൂത്താട്ടുകുളത്തുനിന്ന്‌ ബജറ്റ് യാത്ര ആരംഭിച്ചത്‌. സുരക്ഷിതയാത്രയിൽ...

Read More >>
#Bridge | കുണ്ടന്നൂർ–-തേവര പാലം ; ടാറിങ്‌ പ്രതലം നീക്കൽ പൂർത്തിയായി

Oct 18, 2024 10:18 AM

#Bridge | കുണ്ടന്നൂർ–-തേവര പാലം ; ടാറിങ്‌ പ്രതലം നീക്കൽ പൂർത്തിയായി

ടാറിങ്‌ പ്രതലം നീക്കിയ പാലത്തിലൂടെ വാഹനം കടന്നുപോയാൽ അപകടമുണ്ടാകും. അറ്റകുറ്റപ്പണി കൃത്യമായി നടത്താൻ പാലങ്ങൾ അടയ്‌ക്കണം. അല്ലെങ്കിൽ പ്രവൃത്തിയെ...

Read More >>
Top Stories










News Roundup






Entertainment News