തൃപ്പൂണിത്തുറ : (piravomnews.in) എല്ലാ മതവിഭാഗത്തിനും സ്വതന്ത്രമായി പ്രവർത്തിക്കുന്നതിനും അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനുമുള്ള നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

യാക്കോബായ സഭയുടെ അസ്ഥിത്വം നിലനിർത്തിക്കൊണ്ട് സമാധാനത്തോടെ പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പുതന്നിട്ടുള്ളതാണെന്നും മന്ത്രി പറഞ്ഞു.
മലങ്കര യാക്കോബായ സഭയുടെ മലങ്കര മെത്രാപോലീത്തയായി ഉയർത്തപ്പെട്ട ഡോ. ജോസഫ് മാർ ഗ്രിഗോറിയോസിന് കൊച്ചി ഭദ്രാസനതലത്തിൽ നൽകിയ സ്വീകരണവും വിശ്വാസിസംഗമവും കരിങ്ങാച്ചിറ സെന്റ് ജോർജ് കത്തീഡ്രലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാബാവാ അധ്യക്ഷനായി. പാത്രിയർക്കീസ് ബാവായുടെ കൽപ്പന മാത്യൂസ് മോർ ഈവാനിയോസ് മെത്രാപോലീത്ത വായിച്ചു.
കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മുൻ ചീഫ് സെക്രട്ടറി ഡോ. ടോം ജോസ്, ലത്തീൻസഭ കോട്ടപ്പുറം രൂപതാ ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, ഡോ. എബ്രഹാം മോർ യൂലിയോസ് മെത്രാപോലീത്ത, സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ, സിഎസ്ഐ സഭയുടെ ബിഷപ് തോമസ് സാമുവൽ,
യാക്കോബായ സഭ സുന്നഹദോസ് സെക്രട്ടറി ഡോ. തോമസ് മോർ തീമോത്തിയോസ് മെത്രാപോലീത്ത, അങ്കമാലി ഭദ്രാസനാധിപൻ ഡോ. എബ്രഹാം മോർ സേവേറിയോസ്, ശിവഗിരി മഠം സ്വാമിനി നാരായണ ചിത്ത വിലാസിനി, തോമസ് ചാഴികാടൻ എംപി, എംഎൽഎമാരായ കെ ബാബു, അനൂപ് ജേക്കബ്, ഭദ്രാസന സെക്രട്ടറി ഫാ. സാംസൺ മേലോത്ത്, കരിങ്ങാച്ചിറ കത്തീഡ്രൽ ട്രസ്റ്റി ബിനോയ് പാലത്തിങ്കൽ, കുരുവിള മാത്യു, സഭാ ട്രസ്റ്റി തമ്പു ജോർജ് തുകലൻ എന്നിവർ സംസാരിച്ചു. ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപോലീത്ത മറുപടി പറഞ്ഞു.
A #reception was given to the #Metropolitan
