പിറവം : (piravomnews.in) മേഖലയിൽ കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനയാത്രക്കാർക്കും ഭീഷണിയായി ടോറസ് ലോറികളുടെ പരാക്രമം തുടരുന്നു.
ഇന്നലെ രാവിലെ നടക്കാവ് റോഡിൽ നിരപ്പ് ജംക്‌ഷനു സമീപം ടോറസ് ലോറി തട്ടി ഇരുചക്ര വാഹനയാത്രക്കാർക്കു പരുക്കേറ്റു. ഓണക്കൂർ സ്വദേശി ശിവൻ പിന്നിൽ യാത്ര ചെയ്തിരുന്ന അതിഥിത്തൊഴിലാളി തോഫാൻ എന്നിവർക്കാണു പരുക്ക്. ഇരുവരും ജെഎംപി ആശുപത്രിയിൽ ചികിത്സ തേടി.
അപകടത്തിനു ശേഷം നിർത്താതെ പോയ ലോറി നാട്ടുകാർ 4 കിലോമീറ്ററോളം പിന്തുടർന്ന് ഓണക്കൂറിൽ വച്ചു തടഞ്ഞു. പൊലീസും സ്ഥലത്ത് എത്തി. സ്കൂൾ സമയത്തു പോലും തുടർച്ചയായി ലോറികൾ സർവീസ് നടത്തുന്നതായി പരാതി ഉണ്ട്.
ഓണക്കൂർ പാലം ജംക്‌ഷനിൽ ടോറസ് ലോറി ഇടിച്ചു ആലപ്പുഴ സ്വദേശികളായ ദമ്പതികൾക്കു സാരമായി പരുക്കേറ്റിരുന്നു. ഇതിനു പിന്നാലെ പാമ്പാക്കുട ടൗണിലും സ്ത്രീകൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ തട്ടിത്തെറിപ്പിച്ചു.
മണീട് ചീരക്കാട്ടുപാറയിലും സ്കൂട്ടർ യാത്രക്കാരൻ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. പാമ്പാക്കുട ചെട്ടികണ്ടം പ്രദേശങ്ങളിൽ നിന്നു മണ്ണു കയറ്റി പോകുന്ന ലോറികളാണു തുടർച്ചയായി അപകടം സൃഷ്ടിക്കുന്നത്.
#Pirawat #Taurus #lorries' rampage continues; #scooter hit near level #junction: two #injured