#mobiletower | മൊബൈൽ ടവർ സ്ഥാപിക്കാൻ സ്ഥലംകൊടുത്ത ഉടമ വെട്ടിലായി

#mobiletower |  മൊബൈൽ ടവർ സ്ഥാപിക്കാൻ സ്ഥലംകൊടുത്ത ഉടമ വെട്ടിലായി
Sep 7, 2024 09:53 AM | By Amaya M K

പെരുമ്പാവൂർ : (piravomnews.in) മൊബൈൽ ടവർ സ്ഥാപിക്കാൻ എയർടെല്ലിന് സ്ഥലംകൊടുത്ത ഉടമ വെട്ടിലായി. കോടനാട് കുറിച്ചിലക്കോട് പള്ളശേരിവീട്ടിൽ പി പി ആന്റണിയെയാണ് (63) കരാർപ്രകാരം കമ്പനി വാടക നൽകാതെ ചുറ്റിക്കുന്നത്.

2007ൽ അഞ്ചുസെന്റ് സ്ഥലത്ത് പ്രതിമാസം 6000 രൂപ വാടക കരാറുണ്ടാക്കിയാണ് ടവർ സ്ഥാപിച്ചത്. മൂന്നുവർഷം കഴിയുമ്പോൾ 30 ശതമാനം വർധിപ്പിക്കുമെന്നാണ് വ്യവസ്ഥ. എന്നാൽ, 2009 വരെ രണ്ടുവർഷം വാടക അക്കൗണ്ടിലേക്ക് വന്നെങ്കിലും പിന്നീട് നിലച്ചു.

കഴിഞ്ഞ 15 വർഷമായി വാടക നൽകുന്നില്ല. 20 വർഷത്തേക്കാണ് കരാർ. എറണാകുളത്തെ പ്രധാന ഓഫീസിൽ മാനേജർക്ക് പരാതി നൽകിയപ്പോൾ കരാറുണ്ടാക്കിയ മാനേജർ സ്ഥലംമാറി പോയെന്നായിരുന്നു മറുപടി.

എയർടെൽ മാനേജർക്കെതിരെ കോടനാട് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് കഴിഞ്ഞ സെപ്തംബർ ഒന്നിന് വാടക തീർത്തുനൽകാമെന്നു പറഞ്ഞെങ്കിലും പണം നൽകിയില്ല.

ഇതിനുപുറമെ ടവർ സ്ഥാപിക്കുന്നതിനും ഫില്ലർ സ്ഥാപിക്കുന്നതിനും സ്ഥലം ഉടമതന്നെയാണ് പണം മുടക്കിയതെങ്കിലും ആ പണവും കമ്പനി നൽകാൻ തയ്യാറായില്ല.

വർഷങ്ങളായി എറണാകുളത്തെ ഓഫീസ് കയറിയിറങ്ങുകയാണ്. കൃഷിക്കാരനായ ആന്റണിയുടെ വീടിന്റെ മുൻവശമാണ് ടവർ സ്ഥാപിക്കാൻ വിട്ടുനൽകിയത്. 

The #owner who gave the #land to #set up the #mobile #tower was cut off

Next TV

Related Stories
#arrested | വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആൾ പിടിയിൽ

Sep 16, 2024 09:31 PM

#arrested | വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആൾ പിടിയിൽ

ബൈക്കില്‍ കയറാന്‍ നിര്‍ബന്ധിച്ചത് നിരസിച്ചപ്പോൾ വയോധികയെ റോഡിലേയ്ക്ക് തള്ളിയിട്ടു. തുടര്‍ന്നാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പ്രതിയുടെ...

Read More >>
 #death | മരുമകനുമായുള്ള വഴക്കിനിടെ മധ്യവയസ്‌കൻ കുഴഞ്ഞു വീണു മരിച്ചു

Sep 16, 2024 09:16 PM

#death | മരുമകനുമായുള്ള വഴക്കിനിടെ മധ്യവയസ്‌കൻ കുഴഞ്ഞു വീണു മരിച്ചു

മരുമകനുമായുള്ള വഴക്കിനിടെ മുഹമ്മദലി കുഴഞ്ഞു...

Read More >>
#Niranjana | വാഹനത്തിന്റെ ഇഷ്ട നമ്പറിനായി തിരുവല്ല സ്വദേശി മുടക്കിയത് 7.85 ലക്ഷം രൂപ; 7777 ഇനി നിരഞ്ജനയ്ക്ക് സ്വന്തം

Sep 16, 2024 08:42 PM

#Niranjana | വാഹനത്തിന്റെ ഇഷ്ട നമ്പറിനായി തിരുവല്ല സ്വദേശി മുടക്കിയത് 7.85 ലക്ഷം രൂപ; 7777 ഇനി നിരഞ്ജനയ്ക്ക് സ്വന്തം

ദേശിയപാത നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ഉള്‍പ്പെടെ മെറ്റീരിയല്‍ സപ്ലെ ചെയ്യുന്ന കമ്പനിയാണ് നടുവത്ര...

Read More >>
#accident | കാറുകൾ കൂട്ടിയിടിച്ച് വയോധികയ്ക്ക് പരിക്ക്‌

Sep 16, 2024 07:34 PM

#accident | കാറുകൾ കൂട്ടിയിടിച്ച് വയോധികയ്ക്ക് പരിക്ക്‌

ഇന്ന്‌ വൈകുനേരം 3.15 നാണ് അപകടം സംഭവിച്ചത്‌. പരിക്കേറ്റ സ്ത്രീയെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ...

Read More >>
 #MalayalamCinema |  മലയാള സിനിമയിൽ പുതിയ സംഘടന ; പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്

Sep 16, 2024 03:54 PM

#MalayalamCinema | മലയാള സിനിമയിൽ പുതിയ സംഘടന ; പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്

തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് സംഘടനയെന്നും പുത്തൻ സിനിമ സംസ്കാരം രൂപീകരിക്കുമെന്നുമാണ്...

Read More >>
#train | രാവിലെ 9.45ന് എത്തണമെന്ന് ആവശ്യപ്പെട്ടു, വേണാട് എക്സ്പ്രസ് ഇപ്പോൾ എത്തുന്നത് 10 മണി കഴിഞ്ഞ്

Sep 16, 2024 03:40 PM

#train | രാവിലെ 9.45ന് എത്തണമെന്ന് ആവശ്യപ്പെട്ടു, വേണാട് എക്സ്പ്രസ് ഇപ്പോൾ എത്തുന്നത് 10 മണി കഴിഞ്ഞ്

എന്നാലും സൗത്ത് റെയിൽവേ സ്റ്റേഷൻ, മഹാരാജാസ് കോളജ് മെട്രോ സ്റ്റേഷനുകളിൽ ഇറങ്ങിയ ശേഷം ബസിൽ കയറിവേണം പശ്ചിമ കൊച്ചി ഭാഗങ്ങളിലേക്കു പോകാൻ.ഇതിനിടെയാണു...

Read More >>
Top Stories